1 GBP = 94.80 INR                       

BREAKING NEWS

തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടതിന്റെ പേരില്‍ ചേര്‍ത്തിരിക്കുന്ന 364 എ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം; ഡമ്മി പരീക്ഷണത്തിലെ വിലയിരുത്തലുകളും നിര്‍ണ്ണായകമാകും; ഇടനിലക്കാരനായത് പ്രതികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഇടയില്‍ നിന്ന് വിലപേശി പണം വാങ്ങുന്നതില്‍ കുപ്രസിദ്ധന്‍; നിയമോപദേശം കുടുക്കുന്നത് വനപാലകരെ; കേസില്‍ സിബിഐ വേണമെന്ന് മത്തായിയുടെ ഭാര്യയും; ചിറ്റാറിലെ കിണറ്റിലെ മരണം നിര്‍ണ്ണായക ട്വിസ്റ്റുകളിലേക്ക്

Britishmalayali
kz´wteJI³

പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാറില്‍, പി.പി. മത്തായി മരിച്ച സംഭവത്തില്‍ വനപാലകര്‍ കുടുങ്ങും. പത്തനംതിട്ട എസ് പി കെജി സൈമണിന്റെ ഇടപെടലാണ് ഇതിന് കാരണം. നിയമോപദേശം തേടിയാണ് പൊലീസിന്റെ മുമ്പോട്ട് പോക്ക്. തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടല്‍, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരം ചിറ്റാര്‍ ഫോറസ്റ്റ് കസ്റ്റഡി മരണത്തില്‍ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന് നിയമോപദേശം കിട്ടി. വ്യാജ രേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും നിലനില്‍ക്കും. പബ്ലിക് പ്രോസിക്യൂട്ടര്‍ അടങ്ങുന്ന അഭിഭാഷക സമിതിയാണ് നിയമോപദേശം നല്‍കിയത്. അതിനിടെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഐപിസി 364 എ, 304 എന്നിവയാണ് പ്രധാന വകുപ്പുകള്‍. മഹസറിലും ജനറല്‍ ഡയറിയിലും കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായതായും അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജരേഖ ചമയ്ക്കല്‍ (ഐപിസി 465) കേസ് കൂടി എടുക്കുന്നത്. തെളിവ് നശിപ്പിച്ചതിന്റെ പേരില്‍ 201 പ്രകാരവും കേസെടുക്കാം. തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടതിന്റെ പേരില്‍ ചേര്‍ത്തിരിക്കുന്ന 364 എ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. മത്തായിയുടെ ഭാര്യ ഷീബ ആദ്യം നല്‍കിയ മൊഴിയില്‍ പണം ആവശ്യപ്പെട്ട കാര്യം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വകുപ്പ് ചേര്‍ക്കുന്നത്. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ വനപാലകര്‍ കുടുങ്ങുമെന്നാണ് നിയമോപദേശം വ്യക്തമാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ പൊലീസ് ഈ വകുപ്പില്‍ കേസെടുത്തിരുന്നില്ല. വ്യാജ രേഖ തയാറാക്കുകയും അത് ശരിയായ രേഖ എന്ന പേരില്‍ ഉപയോഗിക്കുകയും ചെയ്തതിന് 471 പ്രകാരം കേസ് നിലനില്‍ക്കുമെന്നും നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു ചേര്‍ത്തിരിക്കുന്ന 304 വകുപ്പിനെക്കാള്‍ ഗൗരവമുള്ളതാണ് 364 എ. മത്തായിയെ കസ്റ്റഡിയില്‍ എടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ 75000 രൂപ നല്‍കിയാല്‍ കേസ് ഒഴിവാക്കാമെന്നു പറഞ്ഞതാണ് 364 എ വകുപ്പിന് ആധാരം. ചട്ടം പാലിക്കാതെ കസ്റ്റഡിയില്‍ എടുത്തതിനെ തട്ടിക്കൊണ്ടുപോകലിന്റെ പരിധിയിലും കൈക്കൂലി ആവശ്യപ്പെട്ടതിനെ മോചന ദ്രവ്യത്തിന്റെ പരിധിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാണ് വനപാലകര്‍ക്ക് വിനയാകുന്നത്.

പ്രതികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഇടയില്‍ നിന്ന് വിലപേശി പണം വാങ്ങുന്നതില്‍ കുപ്രസിദ്ധനായ ആളാണ് ഈ കേസില്‍ ഫോറസ്റ്റിനു വേണ്ടി ഇടപട്ടത് എന്നാണ് സൂചന. ഇതും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണത്തില്‍ ഒരു പങ്ക് ഈ ഇടനിലക്കാരനും ലഭിക്കും. ഇതിന് വേണ്ടി മത്തായിയെ ബലിയാക്കുകയായിരുന്നുവെന്നാണ് സൂചന. നിയമോപദേശം അനുസരിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കും. ഇതിനു ശേഷമാകും പ്രതികളെ അറസ്റ്റ് ചെയ്യും. മൃതദേഹം കണ്ടെത്തിയ കിണറ്റില്‍ ഡമ്മിയിട്ട് ഇന്നലെ പൊലീസ് പരിശോധന നടത്തി. ഇതും കൊലപാതക സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊലപാതകത്തിന് തെളിവ് കിട്ടിയാല്‍ ഇപ്പോഴുള്ള വകുപ്പുകള്‍ എല്ലാം മാറുകയും ചെയ്തു.

മത്തായിയുടെ തൂക്കവും നീളവുമുള്ള രണ്ട് ഡമ്മികാളാണ് കിണറ്റിലേക്ക് ഇട്ട് പരീക്ഷിച്ചത്. മത്തായി സ്വയം ചാടിയതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നറിയുകയാണ് പ്രധാന ലക്ഷ്യം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ തലയ്ക്കേറ്റ ക്ഷതവും ഇടത് കൈയിലെ ഒടിവും കിണറ്റിലേക്ക് വീണപ്പോള്‍ സംഭവിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യത്തി്ല്‍ കൂടുതല്‍ വ്യക്തത വരുത്താനും ഡമ്മി പരീക്ഷണത്തിലൂടെ കഴിയുമെനന്ന കരുതുന്നു.

ജില്ലാ പൊലീസ് മേധാവി കെജി സൈമന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. അതിനിടെ മത്തായി മരിച്ച സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഡല്‍ഹി ഓര്‍ത്തഡോക്സ് രൂപതാ കൗണ്‍സില്‍ യൂത്ത് മൂവ്മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവര്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

നിലവില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category