1 GBP = 94.80 INR                       

BREAKING NEWS

വാണിഭത്തിന് കരുത്തായത് വാട്സാപ്പ് ഗ്രൂപ്പു തന്നെ; അംഗങ്ങളില്‍ ചിലര്‍ പുറമേ ഉള്ളവര്‍ക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കാനുള്ള ഉപാധിയായും ഈ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി; പിടിയിലായത് 18 വാണിഭ കേസുകളില്‍ പ്രതിയായ സിന്ധു സുരേഷ്; ചാലക്കുടിയിലെ മോഡലിനെ വീഴ്ത്തിയ വാണിഭ രാജ്ഞി പിന്നെ പൊങ്ങിയതു കൊരട്ടിയില്‍; ഉന്നത ബന്ധങ്ങളുള്ള വെറ്റിലപ്പാറയിലെ സിന്ധു സുരേഷ് വീണ്ടും അകത്താകുമ്പോള്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊരട്ടി: തൃശൂരിലെ കൊരട്ടിയില്‍ പിടിയിലായത് 18 വാണിഭ കേസുകളില്‍ പ്രതിയായ സിന്ധു സുരേഷ് തന്നെ. ഓരോ കേസിലും പിടിയിലായി ജാമ്യത്തില്‍ ഇറങ്ങും. അതിന് ശേഷം പുതിയ വീട് വാടകയ്ക്ക് എടുക്കും. അതിന് ശേഷം വീണ്ടും പഴയ പണി. ആവശ്യമുള്ളവര്‍ക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കലും ബ്ലാക് മെയിലിംഗിലൂടെ പണം തട്ടലുമാണ് വെറ്റിലപ്പറാക്കാരി സിന്ധുവിന്റെ പ്രധാന തൊഴില്‍. ഇത് തന്നെയാണ് കൊരട്ടിയിലും കാട്ടിയത്. അങ്ങനെ കോവിഡുകാലത്തെ കച്ചവടവും പൊലീസ് കണ്ടെത്തുകയായിരുന്നു.

കോവിഡു കാലത്ത് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് ആളുകളെ എത്തിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്നു സിന്ധുവും സംഘവും. രണ്ട് സ്ത്രീകളടക്കം പത്തുപേര്‍ അറസ്റ്റിലായി. മുരിങ്ങൂരില്‍ ഒരു വീട് കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ വഴി ആളുകളെ കണ്ടെത്തി പെണ്‍വാണിഭം നടത്തിയിരുന്നത്. ഓണ്‍ലൈന്‍ വഴി ഫോട്ടോ കാണിച്ച് ആളുകളെ ആകര്‍ഷിക്കുകയും പണം ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനെത്തുടര്‍ന്ന് ഇരകളെ എത്തിക്കുകയുമാണ് രീതി. വാടകവീട് കേന്ദ്രീകരിച്ച് രാവിലെ മുതല്‍ ആളുകളെ എത്തിച്ചിരുന്നു. വെറ്റിലപ്പാറ സ്വദേശിനിയായ സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു കച്ചവടം. അതിരപ്പിള്ളി, തൃശ്ശൂര്‍, മാള, സ്റ്റേഷനുകളില്‍ സിന്ധുവിനെതിരേ നേരത്തെയും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടിപിടിക്കേസുകളിലും ഇവര്‍ പ്രതിയാണ്. മദ്യലഹരിക്കും അവര്‍ അടിമയാണ്. വെറ്റിലപ്പാറ മാതിരപ്പിള്ളിക്കാരിയായ സിന്ധുവിന്റെ മൊബൈല്‍ ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊരട്ടിയില്‍ എത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയെന്ന് പൊലീസ് പറയുന്നു. യുവതികളുടെ ചിത്രങ്ങള്‍ ആദ്യം വാട്‌സാപ്പിലൂടെ അയച്ചുനല്‍കി കച്ചവടം ഉറപ്പിക്കും. പിന്നീട് മുരിങ്ങൂരിലെ വാടകവീട്ടിലേക്ക് വരേണ്ട സമയവും അറിയിക്കും. കഴിഞ്ഞ ഒരുമാസമായി മുരിങ്ങൂരിലെ വാടക വീട് കേന്ദ്രീകരിച്ച് നടന്നിരുന്നത് വമ്പന്‍ ഇടപാടുകളായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടമുറിയിലെ ഈ വീട് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി കൊരട്ടി സിഐ. ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പിടികൂടുമ്പോള്‍ വീട്ടില്‍ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും വീട്ടിലുണ്ടായിരുന്നു. സിന്ധുവും വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞായിരുന്നു പൊലീസ് നീക്കം.

സുധീഷ് എന്നയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി സിന്ധുവിനൊപ്പം താമസിക്കുന്നുണ്ട്. ഒരുമാസം മുമ്പാണ് ഇരുവരും ചേര്‍ന്ന് മുരിങ്ങൂരില്‍ വാടകയ്ക്ക് വീട് എടുത്തത്. തുടര്‍ന്ന് ഇടപാടുകാരെ ഇവിടേക്ക് വിളിച്ചുവരുത്തി പെണ്‍വാണിഭം നടത്തുകയായിരുന്നു. ഇടപാടുകാരില്‍നിന്ന് പണം സ്വീകരിക്കാന്‍ ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗിച്ചു. 19,000 രൂപയും മദ്യവും ഗര്‍ഭനിരോധന ഉറകളും മൊബൈല്‍ ഫോണുകളും ഇവിടെനിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സിന്ധുവിന്റെ മൊബൈല്‍ ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും കണ്ടെടുത്തു.

ഇവര്‍ മുരിങ്ങൂര്‍ കോട്ടമുറി ജങ്ഷനില്‍ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത് തുണി മൊത്തവ്യാപാരത്തിനെന്ന പേരിലായിരുന്നു. അറസ്റ്റിലായ ഒന്നാം പ്രതി രണ്ടുമാസം മുമ്പാണ് വീട് വാടകയ്ക്ക് എടുത്തത്. പിടിയിലായ പത്ത് പേരെയും റിമാന്‍ഡ് ചെയ്തു. സിന്ധു അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പാണ് പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത്. അംഗങ്ങളില്‍ ചിലര്‍ പുറമേ ഉള്ളവര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കാനുള്ള ഉപാധിയായും ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തിയിരുന്നു.

സ്ത്രീകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് കച്ചവടത്തിന് തുടക്കമിടുന്നത്. പണം അക്കൗണ്ടില്‍ ഇട്ടുവെന്ന് ഉറപ്പിച്ചശേഷം വാടകക്കെട്ടിടത്തിലേക്ക് വരാന്‍ ഇടപാടുകാരോട് ആവശ്യപ്പെടും. സ്ത്രീകളെ നേരത്തെ ഇവിടെ എത്തിച്ചിട്ടുണ്ടാവും. ചൊവ്വാഴ്ച വൈകീട്ടോടെ ഇടപാടുകരെത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊന്‍പതു വയസുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലും നേരത്തെ സിന്ധു പിടിയിലായിരുന്നു.

ഇവര്‍ക്ക് ഉന്നത രാഷ്ട്രീയക്കാരുമായുള്ളത് അടുത്ത ബന്ധം ആണെന്നും കണ്ടെത്തിയിരുന്നു. അന്ന് മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരില്‍ വിദ്യാര്‍ത്ഥിനിയെ തന്ത്രപൂര്‍വം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്നുമുള്ള പരാതിയില്‍ നാലുപേര്‍ പിടിയിലായിരുന്നു. പെണ്‍കുട്ടിയെ സിന്ധു ഇടനിലക്കാരിയായി നിന്ന് പോട്ടയിലെ വാടക വീട്ടില്‍ പലര്‍ക്കും കാഴ്ചവച്ചതായി പരാതിയുണ്ടായിരുന്നു.

അന്ന് ഒളിസങ്കേതത്തില്‍ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. സിന്ധു പിടിയിലാകുമ്പോള്‍ മദ്യപിച്ച നിലയിലായിരുന്നു. ഈ കേസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും വീണ്ടും സിന്ധു വാണിഭത്തില്‍ സജീവമാകുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category