1 GBP = 94.80 INR                       

BREAKING NEWS

വസ്തു പണയംവെച്ച് എടുത്ത വായ്പകളില്‍ മൂന്നുതവണ വരെ മുടങ്ങിയാല്‍ ബാങ്കിന് ഈടുവെച്ച വസ്തു ഏറ്റെടുക്കാന്‍ അനുമതി നല്‍കുന്ന സര്‍ഫാസി നിയമം; കടക്കാരനെ ഒഴിപ്പിച്ച് വസ്തുവും കെട്ടിടവും പിടിച്ചെടുക്കാനുള്ള അധികാരം പാവങ്ങളില്‍ പ്രയോഗിക്കാന്‍ തയ്യാറെടുത്ത് ബാങ്കുകള്‍; കൊറോണക്കാലത്തെ പരിഗണനയും സാധാരണക്കാര്‍ക്ക് കിട്ടില്ല; ഇനി കുടിയൊഴിപ്പിക്കലുകളുടെ കാലം; കേരളത്തില്‍ 26,000 പേര്‍ക്കെതിരെ ഉടന്‍ നടപടി വരും; വായ്പ തിരിച്ചു പിടിക്കാന്‍ ക്രൂര നിയമം വീണ്ടും എത്തുമ്പോള്‍

Britishmalayali
kz´wteJI³

കോട്ടയം: വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കുകള്‍ക്ക് നേരിട്ട് ജപ്തി നടത്താന്‍ അധികാരം നല്‍കുന്ന 2002 -ലെ നിയമമാണ് 'സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട്'. ചുരുക്കി പറഞ്ഞാല്‍ സര്‍ഫാസി. കടക്കാരനെ ഒഴിപ്പിച്ച് വസ്തുവും കെട്ടിടവും പിടിച്ചെടുക്കാനുള്ള അധികാരം ബാങ്കുകള്‍ക്ക് നല്‍കുന്ന നിയമം. ഇനി ഈ നിയമത്തെ പറ്റിയാകും കേരളത്തിലെ ചര്‍ച്ചകള്‍.

വസ്തു പണയംവെച്ച് എടുത്ത വായ്പകളില്‍ മൂന്നുതവണ വരെ മുടങ്ങിയാല്‍ ബാങ്കിന് ഈടുവെച്ച വസ്തു ഏറ്റെടുക്കാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം. സി.ജെ.എം. കോടതി മുഖേനയാണ് നടപടികള്‍ വരിക. മറ്റ് വായ്പകളില്‍ മുടക്കംവരുത്തിയ തവണകള്‍ അടച്ചാല്‍ പുനഃക്രമീകരിച്ച് കിട്ടും. എന്നാല്‍ വസ്തു പണയം വയ്ക്കുന്ന വായ്പകളില്‍ ഇത് ലഭ്യമാകില്ല. ബാങ്കുകളുടെ കൊള്ളലാഭം എടുക്കാനുള്ള മനസ്സാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ കൊറോണ ദുരിതത്തില്‍ പെട്ട നിരവധി പേര്‍ക്ക് ഈ നിയമം കുരുക്കായി മാറും.

ലോക് ഡൗണ്‍ കാരണം നിര്‍ത്തിവെച്ച സര്‍ഫാസി നടപടി ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് പുനരാരംഭിക്കുകയാണ്. പല ബാങ്ക് ശാഖകളും വസ്തുലേലത്തിന് അറിയിപ്പ് നല്‍കിത്തുടങ്ങി. മാര്‍ച്ചിലാണ് നടപടികള്‍ നിര്‍ത്തിവെച്ചത്. പല വായ്പകളുടെയും കിട്ടാക്കടങ്ങളുടെയും കാര്യത്തില്‍ പുനഃക്രമീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സര്‍ഫാസി നിയമപ്രകാരമുള്ള വായ്പകളില്‍ ഒരിളവും ഇല്ല. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ ദുരിതം കൂടും. 26,000 പേര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും. ഇത് സാമൂഹികമായി തന്നെ വലിയ ചര്‍ച്ചയ്ക്കും വഴി വയ്ക്കും.

കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സര്‍ഫാസി പ്രകാരം നിയമനടപടി നേരിടുന്ന ഗുണഭോക്താക്കള്‍ക്കും പുനഃക്രമീകരണത്തിന് അവസരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ആരും പരിഗണിച്ചില്ല. അതുകൊണ്ട് തന്നെ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഈ നിയമം ഉണ്ടാക്കും.

സാധാരണ വായ്പകളില്‍ ബാക്കിയുള്ള തവണകള്‍ ക്രമത്തില്‍ പിന്നീട് അടച്ചാല്‍ മതിയാകും. സര്‍ഫാസിയില്‍ 90 ദിവസം തവണ മുടങ്ങിയാല്‍ വായ്പയില്‍ ബാങ്കിന് വസ്തു ഏറ്റെടുക്കലിലേക്ക് പോകാം. മുടങ്ങിയ തവണ അടച്ച് വായ്പ ക്രമീകരിക്കാന്‍ അവസരമില്ല. ഈ ചട്ടം പരിഷ്‌കരിക്കണമെന്ന ആവശ്യം പല കോണില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ ബാങ്കുകളുടെ ഇടപെടല്‍ മൂലം ഇതിന് കഴിയുന്നില്ല. സ്വകാര്യ ബാങ്ക് ലോബികളാണ് ഇതിന് പിന്നിലുള്ളത്.

രാജ്യത്ത് 10 ബാങ്കുകള്‍ ലയിച്ച് നാല് ബാങ്കുകളായി മാറുന്നതിനാല്‍ അവരെല്ലാം കിട്ടാക്കടം കുറയ്ക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അവരും സര്‍ഫാസി നടപടികള്‍ തുടങ്ങും. കേരളത്തില്‍ വിവിധ ജപ്തികള്‍ക്ക് എതിരേയുള്ള ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി നടപടികള്‍ ഫെബ്രുവരിയില്‍ വിലക്കിയെങ്കിലും സുപ്രീംകോടതി ഇത് സ്റ്റേചെയ്തു. അതുകൊണ്ട് തന്നെ വസ്തു ഏറ്റെടുക്കലിന്റെ തടസ്സവും മാറി. തീര്‍ത്തും സാധാരണക്കാരോടുള്ള ദ്രോഹമാണ് സര്‍ഫാസി.

മാര്‍ച്ച് ആദ്യവാരം വിവിധ സംസ്ഥാന സഹകരണ ബാങ്ക് ശാഖകള്‍ അഞ്ഞൂറോളം വസ്തുക്കള്‍ സര്‍ഫാസി പ്രകാരം ജപ്തിചെയ്ത് കൈവശത്തിലാക്കിയിരുന്നു. 2019 മെയ് വരെ സര്‍ഫാസി പ്രകാരം 651 പേരുടെ വസ്തുക്കള്‍ ജില്ലാ ബാങ്കുകള്‍ ജപ്തിചെയ്തിരുന്നു. 2691 പേരുടെ മുടങ്ങിയ വായ്പകളില്‍ സര്‍ഫാസി പ്രകാരം നടപടി തുടങ്ങിവെക്കുകയും ചെയ്തു.

ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ പെരുകിവന്ന കാലത്താണ് 'സര്‍ഫാസി' നിയമം വരുന്നത്. നരസിംഹം കമ്മിറ്റിയുടെയും അന്ത്യാര്‍ജുന കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് 2002ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. 1980ല്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ ചരിത്രവിധിയും നിയമത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ബാങ്ക് ഓഫ് കൊച്ചിനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയ സാഹചര്യത്തില്‍ ജോളി ജോര്‍ജ് എന്നയാളെ ജയിലില്‍ അടയ്ക്കണമെന്ന വിധിയാണു സുപ്രീം കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്.

വായ്പ തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ക്കു സാമൂഹിക പ്രതിബദ്ധതയും മാനുഷിക പരിഗണനകളും തീര്‍ച്ചയായും ഉണ്ടാകേണ്ടതാണ്. നിസ്സാരക്കാരുടെ ഒന്നോ രണ്ടോ വായ്പകളുടെ റിക്കവറിയെക്കാള്‍, വലിയ ബാധ്യത വരുത്തുന്ന വന്‍കിടക്കാരുടെ പക്കല്‍നിന്നുള്ള റിക്കവറിക്കാവണം മുന്‍തൂക്കമെന്ന വാദമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്. എന്നാല്‍ പാവങ്ങളെ മാത്രമേ സര്‍ഫാസി നിയമം ഉപയോഗിച്ച് എല്ലാ ബാങ്കുകളും ദ്രോഹിക്കാറുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category