1 GBP = 94.80 INR                       

BREAKING NEWS

കോവിഡ് ബാധിച്ചവരുടേത് അപകടമരണമോ ആത്മഹത്യയോ അല്ലെങ്കില്‍ കോവിഡ് മൂലമുള്ളതായി കണക്കാക്കണം എന്നു തന്നെയാണു ലോകാരോഗ്യ സംഘടന പറയുന്നതെന്ന് വിലയിരുത്തല്‍; തീരുമാനം തിരുത്തണമെന്നും ഇതുവരെയുള്ള മരണങ്ങള്‍ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി; കണക്കുകളില്‍ മരണം 126; ഒഴിവാക്കിയത് 102 മരണങ്ങള്‍; കൊറോണയിലും വിവാദം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുന്നുവെന്ന ആരോപണത്തിന് കരുത്ത് പകര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുപ്രകാരം കേരളത്തില്‍ ഇതുവരെ കോവിഡ് മരണം 126 ആണ്. എന്നാല്‍ ജില്ലകളില്‍നിന്നുള്ള കണക്കുപ്രകാരം 228 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. കേരളത്തിലെ കോവിഡ് കണക്കുളില്‍ തെറ്റുകള്‍ ഉണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതിയുടെ ഇടപെടല്‍.

കോവിഡ് ബാധിച്ചു മരിച്ച പലരെയും മരണപ്പട്ടികയില്‍ നിന്നു സര്‍ക്കാര്‍ ഒഴിവാക്കുന്നതിനെതിരെയാണ് മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധസമിതി നിലപാട് എടുക്കുന്നത്. തീരുമാനം തിരുത്തണമെന്നും ഇതുവരെയുള്ള മരണങ്ങള്‍ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ തരംതിരിവു നടത്തുന്ന വാര്‍ത്തകള്‍ സജീവമായി തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനെ വ്യാജ പ്രചരണമെന്ന തരത്തിലാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. ഇതിനിടെയാണ് വിദഗ്ധ സമിതിയും തള്ളി പറയുന്നത്. കണക്കില്‍പ്പെടാതെ 102 മരണം കേരളത്തില്‍ സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ കോവിഡിലെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശമാണു പാലിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചിരുന്നത്. ഇതിലേക്കാണ് വിദഗ്ധ സമിതി സംശയങ്ങളുമായി എത്തുന്നത്. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ കൂടിവരുന്ന സമയത്ത് കൃത്യമായ കാരണങ്ങള്‍ പറയാതെ മാനദണ്ഡങ്ങള്‍ മാറ്റുന്നതു പൊതു, ശാസ്ത്ര സമൂഹങ്ങളില്‍ സംശയമുണ്ടാക്കും. ഔദ്യോഗിക വിവരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് വിദഗ്ധ സമിതി പറയുന്നു.

ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം നടപടികള്‍ തിരുത്തണം. ശാസ്ത്രീയമായ മാര്‍ഗരേഖ തയാറാക്കണമെന്നാണ് ആവശ്യം. മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കോവിഡ് ആണെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണു ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജൂലൈ 20 മുതലാണു സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മാറ്റിയത്.

കോവിഡ് ബാധിച്ചു മരിക്കുന്നവര്‍ക്കു മറ്റു രോഗങ്ങളുണ്ടെങ്കില്‍ അതിന്റെ പേരില്‍ അവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ സ്രവം വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. കോവിഡ് ബാധിച്ച് മൂന്നും നാലും ആഴ്ച കഴിഞ്ഞാണു മരണമെങ്കില്‍ പരിശോധനയില്‍ നെഗറ്റീവാകാന്‍ ഇടയുണ്ട്. ഇങ്ങനെയുള്ളവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. ഇതാണ് വിവാദങ്ങള്‍ക്ക് ഇടനല്‍കുന്നത്.

തിരുവനന്തപുരത്തെ കോവിഡ് ക്ലസ്റ്ററുകളെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ജൂലൈ 31 വരെയുള്ള മരണം 34 ആണ്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ 22 മാത്രമാണുള്ളത്. ഇങ്ങനെ മരിച്ച 24 പേരുടെ സംസ്‌കാരം തിരുവനന്തപുരം നഗരസഭയുടെ ശാന്തികവാടത്തില്‍ മാത്രം നടത്തിയെന്നതാണ് വസ്തുത. ഇതില്‍ 6 എണ്ണമേ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നതും വിവാദമാണ്.

കോവിഡ് മരണങ്ങള്‍ തീരുമാനിക്കുന്നതു ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണെന്ന സര്‍ക്കാരിന്റെ വിശദീകരണം ശരിയല്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു രോഗങ്ങളുള്ളവര്‍ കോവിഡ് ബാധിച്ചു മരിച്ചാല്‍ അതു കോവിഡ് കണക്കില്‍പ്പെടുത്തേണ്ടെന്നു ലോകാരോഗ്യ സംഘടനയോ കേന്ദ്ര ആരോഗ്യ വകുപ്പോ പറഞ്ഞിട്ടില്ലെന്നും അത്തരം നടപടികള്‍ അശാസ്ത്രീയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍പേയുള്ള അസുഖങ്ങളുടെ കണക്കില്‍ കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നു ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു കോവിഡ് വ്യാപനത്തെക്കുറിച്ചു വിശകലനം നടത്തുന്ന ഡോ.എന്‍.എം. അരുണ്‍ പറയുന്നു. കോവിഡ് ബാധിച്ചവരുടേത് അപകടമരണമോ ആത്മഹത്യയോ അല്ലെങ്കില്‍ കോവിഡ് മൂലമുള്ളതായി കണക്കാക്കണം എന്നു തന്നെയാണു ലോകാരോഗ്യ സംഘടന പറയുന്നത്.

മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചവരില്‍ മാത്രമേ കോവിഡ് പരിശോധന നടത്തേണ്ടതുള്ളൂ. കോവിഡ് ബാധിതര്‍ മരിച്ച ശേഷം കോവിഡ് പരിശോധന നടത്തുന്നതും മെഡിക്കല്‍ ബോര്‍ഡ് ചേരുന്നതും മറ്റെവിടെയും നിലവിലില്ലെന്നും വിദഗ്ധരും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category