1 GBP = 94.80 INR                       

BREAKING NEWS

ദുരന്തഭൂമിയില്‍ പറന്നിറങ്ങി മുഖ്യനും ഗവര്‍ണറും; ആനച്ചാലിലെ സ്വകാര്യ റിസോര്‍ട്ടിലെ ഹെലിപാഡില്‍ പറന്നിറങ്ങിയ മുഖ്യന്‍ പെട്ടിമുടി സന്ദര്‍ശിക്കുക കാറില്‍; ഗവര്‍ണറും റവന്യു മന്ത്രിയും ഡിജിപിയും അടങ്ങുന്ന സംഘം മുഖ്യനൊപ്പം; സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും; ദുരന്തസ്ഥലത്തെ സന്ദര്‍ശനത്തിന് ശേഷം ടീ കൗണ്ടി റിസോര്‍ട്ടില്‍ ഉന്നത തലയോഗവും; ദുരന്തബാധിതരെ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണം ഉയരുമ്പോള്‍ രാജമല സന്ദര്‍ശനവുമായി മുഖ്യന്‍

Britishmalayali
kz´wteJI³

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എത്തി. ഹെലികോപ്റ്ററില്‍ ആനച്ചാലിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ഹെലിപ്പാഡിലാണ് മുഖ്യമന്ത്രി വന്നിറങ്ങിയത്. ഗവര്‍ണര്‍, റവന്യൂമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്. ദുരന്തഭൂമി മുഖ്യമന്ത്രി തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിന് ഇടയിലാണ് മുഖ്യന്റെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. ആനച്ചാലില്‍ നിന്ന് 40 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാണ് പെട്ടിമുടിയില്‍ എത്തേണ്ടത്. വന്‍ പൊ്ലീസ് സന്നാഹത്തോടെയാണ് യാത്ര.

സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തുകയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ആനച്ചാലില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി നേരെ പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ടീ കൗണ്ടി റിസോര്‍ട്ടില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. പെട്ടിമുടിയില്‍ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാര്‍ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത്.

അതേ സമയം രാജമല പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ട രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആറാം ദിവസമായ ബുധനാഴ്ച ദുരന്തസ്ഥലത്തുനിന്ന് നാല് കിലോമീറ്റര്‍ അകലെ പത്തുമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 82 പേര്‍ അപകടത്തിനിരയായ ദാരുണസംഭവത്തില്‍ മരണസംഖ്യ 55 ആയി. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായ ഒമ്പത് കുട്ടികളില്‍ അഞ്ചുപേരുടെ മൃതദേഹം ഇതുവരെ ലഭിച്ചു.

പെട്ടിമുടി നയമക്കാട് എസ്റ്റേറ്റ് ലയത്തിലെ താമസക്കാരായ ചെല്ലദുരൈയുടെ ഭാര്യ സുമതി(50), കണ്ണന്‍- സീതാലക്ഷ്മി ദമ്പതികളുടെ മകള്‍ നാദിയ (12), ഭാരതിരാജയുടെ മകള്‍ ലക്ഷണശ്രീ (ഒമ്പത്) എന്നിവരുടെ മൃതദേഹങ്ങള്‍ പെട്ടിമുടി പുഴയോട് ചേര്‍ന്ന് മണ്ണിനടിയില്‍ നിന്നാണ് ലഭിച്ചത്. ഗ്രാവല്‍ ബാങ്കിനു സമീപത്ത്കൂടി ഒഴുകുന്ന പുഴയുടെ ഇരുകരകളിലും നടത്തിയ തിരിച്ചലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവിടെ നിന്നു മാത്രം ഇതുവരെ 14 മൃതദേഹം കിട്ടി.

രണ്ടുമണ്ണുമാന്തി യന്ത്രങ്ങള്‍ അപകടസ്ഥലത്തും മറ്റുള്ളവ ഗ്രാവല്‍ബാങ്ക് പ്രദേശത്തും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. വ്യാഴാഴ്ചയും തെരച്ചില്‍ തുടരും. തണുത്ത കാലാവസ്ഥയില്‍ പുഴയില്‍ കിടക്കുന്ന മൃതദേഹങ്ങളില്‍ നിന്നും ഗന്ധം വമിക്കാനിടയില്ലാത്തത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നതായി ദേവികുളം സബ് കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ആഗ്‌സത് ആറിന് രാത്രിയുണ്ടായ ദുരന്തത്തില്‍ നിന്നും പന്ത്രണ്ടുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇതില്‍ മൂന്നുപേര്‍ വീതം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നാര്‍ ജനറല്‍ ആശുപത്രിയിലുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category