1 GBP = 93.50 INR                       

BREAKING NEWS

കരാറിലൊപ്പിടാന്‍ യുഎഇ രാജകുടുംബാംഗം എത്തുന്നു; അതുകൊണ്ട് തന്നെ കുറിപ്പിനൊപ്പം വെച്ചിരിക്കുന്ന കരട് കരാര്‍ ഒരു ദിവസം കൊണ്ട് തന്നെ നിയമവകുപ്പിനെകൊണ്ട് പരിശോധിപ്പിച്ച് നല്‍കണം; എല്ലാം അതിവേഗം നടത്തി എടുത്തത് ശിവശങ്കര ഇടപെടല്‍; നിയമ വകുപ്പ് പരിശോധിച്ച് അയച്ച കരാറില്‍ പിന്നീട് തിരുത്തുവരുത്തിയെന്നും സംശയം; ലൈഫ് മിഷനില്‍ നിറയുന്നത് ആശങ്കകള്‍; അന്വേഷണത്തോട് കണ്ണടച്ച് സര്‍ക്കാരും; സ്വപ്നാ സുരേഷിന്റെ ഒരു കോടി കമ്മീഷനില്‍ നിറയുന്നത് കള്ളക്കളികള്‍ മാത്രം

Britishmalayali
kz´wteJI³

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടപെടല്‍. സ്വപ്നാ സുരേഷിന് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന വെളിപ്പെടുത്തലാണ് പദ്ധതിയെ വിവാദത്തിലാക്കുന്നത്. തദ്ദേശഭരണ സെക്രട്ടറിക്ക് കുറിപ്പും കരാറും ശിവശങ്കര്‍ അയച്ചു എന്ന തെളിവും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമായിരുന്നു ലൈഫ് മിഷന്‍ പദ്ധതിയിലെ യുഎഇ സഹകരണം എന്നാണ് സൂചന.

2019 ജൂലൈ 19നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന് കുറിപ്പ് നല്‍കിയത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയിലുണ്ടാക്കിയ ധാരണപ്രകാരം റെഡ്ക്രസന്റ് പ്രതിനിധികള്‍ വീട് വയ്ക്കാന്‍ ധനസഹായം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കരാറിലൊപ്പിടാന്‍ യുഎഇ രാജകുടുംബാംഗം എത്തുന്നു. അതുകൊണ്ട് തന്നെ കുറുപ്പിനൊപ്പം വെച്ചിരിക്കുന്ന കരട് കരാര്‍ ഒരു ദിവസം കൊണ്ട് തന്നെ നിയമവകുപ്പിനെകൊണ്ട് പരിശോധിപ്പിച്ച് നല്‍കണമെന്നായിരുന്നു ഉള്ളടക്കം.

തുടര്‍ന്ന് സെക്ഷന്‍ വഴി ഫയല്‍ അയയ്ക്കാതെ ജൂലായ് 11 ന് തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഫയല്‍ നിയമസെക്രട്ടറിക്ക് കൈമാറി. വിദേശ രംഗത്തെ സംഘടനയുമായുള്ള പങ്കാളിത്തത്തിന് വേണ്ടിയുള്ള കരട് കരാര്‍ വേഗത്തില്‍ പരിശോധിച്ച് നിയമ സെക്രട്ടറി അന്ന് മൂന്ന്മണിക്ക് മുമ്പ് തന്നെ ഫയല്‍ മടക്കി നല്‍കി. കരാര്‍ ഒപ്പിടും മുമ്പ് നയപരമായ തീരുമാനം വേണമെന്നും നിയമസെക്രട്ടറി ഫയലില്‍ കുറിച്ചിരുന്നു. നിയമവകുപ്പ് പരിശോധിച്ച കരാര്‍ തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്ന് തന്നെ എം ശിവശങ്കറിന് മടക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കരാറിലൊപ്പിടുന്നത്.

കരാറുമായി ബന്ധപ്പെട്ട നീക്കങ്ങളാരംഭിക്കുന്നത് എം. ശിവശങ്കറിന്റെ കുറിപ്പോടെയാണെന്ന് തദ്ദേശ ഭരണ വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ നിയമവകുപ്പ് അംഗീകരിച്ച് നല്‍കിയ കരാറില്‍ പിന്നീട് മാറ്റം വരുത്തിയെന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു. ഇതില്‍ പരിശോധനകള്‍ ഉണ്ടായാല്‍ ഇതിലെ കള്ളക്കളികള്‍ എല്ലാം പുറത്തു വരും. എന്‍ഐഎയ്ക്ക് ഈ വിഷയത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാനാകില്ല. കസ്റ്റംസിനും പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ വിജിലന്‍സോ പൊലീസോ എത് പ്രാഥമികമായി അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ സര്‍ക്കാരിന്റെ രണ്ടേക്കറില്‍ 140ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയതിന് സ്വപ്നയ്ക്ക് കമ്മിഷന്‍ നല്‍കിയതായി യൂണിടാക് നിര്‍മ്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു എന്‍.ഐ.എ മൊഴിരേഖപ്പെടുത്തി ലൈഫ് മിഷന്‍ കരാര്‍ കിട്ടിയത് സന്ദീപ് വഴിയാണ്. അറബിയോട് സംസാരിച്ചു കരാര്‍ ഉറപ്പിക്കാന്‍ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണ്. ഇതിനു പകരമായാണ് സ്വപ്ന കമ്മീഷന്‍ ആവശ്യപ്പെട്ടത്. പതിനെട്ടരക്കോടിയുടേതായിരുന്നു ലൈഫ് മിഷന്‍ കരാര്‍.. ഇതില്‍ പതിനാലു കോടിയും കിട്ടിയതായി സന്തോഷ് വെളിപ്പടുത്തി. ഈ വെളിപ്പെടുത്തലിനെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട തെളിവായി മാത്രമേ എന്‍ഐഎയ്ക്ക് അവതരിപ്പിക്കാന്‍ കഴിയൂ. അതിന് അപ്പുറത്തേക്ക് അഴിമതിയിലെ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ല.

സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. വടക്കാഞ്ചേരി നഗരസഭ നല്‍കിയ ഭൂമിയിലാണ് റെഡ് ക്രസന്റ് എന്ന യുഎഇയിലെ സന്നദ്ധ സംഘടന വഴി ഫ്ളാറ്റ് നിര്‍മ്മാണം നടക്കുന്നത്. കൊച്ചി ആസ്ഥാനമായ യൂണിടെക് ബില്‍ഡേഴ്സിനാണ് കോണ്‍സുലേറ്റ് നിര്‍മ്മാണ കരാര്‍ നല്‍കിയിരുന്നത്. ലൈഫ് മിഷന്‍ സിഇഒയും കോണ്‍സുലേ?റ്റ് ജനറലും ഒപ്പുവച്ച ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മാണം നടക്കുന്നത്.ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഉറപ്പിച്ചതിന് ഒരു കോടി കമ്മീഷന്‍ ലഭിച്ചെന്ന് സ്വപ്ന എന്‍ഐഎക്ക് മൊഴി നല്‍കിയിരുന്നു.

ഈ പണം ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. ഈ പദ്ധതിക്ക് സര്‍ക്കാര്‍ നേരത്തേ13കോടിക്ക് ഭരണാനുമതി നല്‍കിയെന്ന വിവരവും പുറത്തായിട്ടുണ്ട്. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയില്‍ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു.

ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി. യുണിടെക്കിന് നിര്‍മ്മാണ ചുമതലയും നല്‍കി. ഇതുവഴിയാണ് സ്വപ്നക്ക് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയത്. എന്നാല്‍ കൂടുതല്‍ തുക കമ്മീഷന്‍ കിട്ടിയെന്നും സൂചനകളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category