1 GBP = 93.50 INR                       

BREAKING NEWS

ഫ്രാന്‍സും നെതര്‍ലാന്റ്‌സും അടക്കം നാലു രാജ്യങ്ങള്‍ കൂടി ക്വാറന്റൈന്‍ ലിസ്റ്റില്‍; മലയാളികള്‍ അവധി ആഘോഷിക്കുന്ന മിക്ക രാജ്യങ്ങളും ലിസ്റ്റിലായി; അവധിക്ക് പോയാല്‍ മടങ്ങി എത്തുമ്പോള്‍ 14 ദിവസം വീടിന് പുറത്തിറങ്ങരുത്

Britishmalayali
kz´wteJI³

ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് ഇരുട്ടടിയായി ഫ്രാന്‍സിനെ കൂടി, സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു. ഏതാണ്ട് ഒരാഴ്ച്ചക്കാലത്തെ ഊഹോപോഹങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ടാണ് ഫ്രാന്‍സിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമായും വിധേയരാകണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ന് വെളുപ്പിന് 4 മണിമുതല്‍ ഈ ഉത്തരവ് നിലവില്‍ വരും. ഏകദേശം 5 ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ ഇപ്പോള്‍ ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിക്കുകയാണെന്നാണ് കണക്ക്. ഇന്നലെ, 2,669 പുതിയ കോവിഡ് കേസുകളാണ് ഫ്രാന്‍സില്‍ രേഖപ്പെടുത്തിയത്. തൊട്ടു മുന്‍പത്തെ ദിവസം അത് 2,524 ആയിരുന്നു. ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയശേഷം രാജ്യം കണ്ട ഏറ്റവും വലിയ സംഖ്യയാണിത്.

നേരത്തേ പോര്‍ച്ചുഗലും, സ്പെയിനും ക്വാറന്റൈന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഫ്രാന്‍സിനൊപ്പം നെതര്‍ലാന്‍ഡ്സ്, മൊണാക്കൊ, മാള്‍ട്ട എന്നീ രാജ്യങ്ങളേയും സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കരീബിയയുടെ ഭാഗങ്ങളായ ടര്‍ക്സ് ആന്‍ഡ് കൈക്കോ ദ്വീപുകള്‍, ആറുബ എന്നിവിടങ്ങളും ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്നു രണ്ടാഴ്ച്ചകളായി ഫ്രാന്‍സില്‍ രോഗവ്യൂാപനം ശക്തിപ്രാപിക്കാന്‍ തുടങ്ങിയതോടെ ഫ്രാന്‍സും ക്വാറന്റൈന്‍ ആവശ്യമുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടും എന്നൊരു അഭ്യുഹം പരന്നിരുന്നു. മാത്രമല്ല, ബ്രിട്ടന്റെ രക്ഷക്കായി ഏത്ര അടുത്ത സുഹൃദ്ബന്ധമുള്ള രാജ്യത്തേയും ഈ ലിസ്റ്റില്‍ പെടുത്തുമെന്ന് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവില്‍, 1 ലക്ഷം പേരില്‍ 20 പേര്‍ക്ക് രോഗബാധ എന്ന നിലയിലെത്തിയിരിക്കുകയാണ് ഫ്രാന്‍സ്.

ഇന്നലെ ക്വാറന്റൈന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തി പ്രാപിക്കുകയാണ്. നെതര്‍ലാന്‍ഡ്സില്‍ 1 ലക്ഷം പേരില്‍ 23.1 പേര്‍ക്ക് കോവിഡ് ബാധയുണ്ടെങ്കില്‍ ജിബ്രാള്‍ട്ടറില്‍ അത് 35.6 ഉം, മൊണാക്കോയില്‍ 38.2 ഉം മാള്‍ട്ടയില്‍ 46.7 ഉം ആണ്. കരീബിയന്‍ ദ്വീപുകളുടെ ഭാഗമായ ടര്‍ക്ക്സ് ആന്‍ഡ് കൈക്കോസ് ദ്വീപുകളില്‍ 1 ലക്ഷം പേരില്‍ 278.9 പേര്‍ക്ക് രോഗബാധയുള്ളപ്പോള്‍ അറുബയില്‍ അത് 547.9 ആണ്. അതേസമയം ഫ്രാന്‍സിനേക്കാള്‍ രോഗവ്യാപന തോത് കുറവുള്ള ഡെന്മാര്‍ക്ക്, ഐസ്ലാന്‍ഡ്, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സര്‍ലാന്‍ഡ്, പോളണ്ട് എന്നിവയും ഇപ്പോള്‍ ക്വാറന്റൈന്‍ ലിസ്റ്റിലുണ്ട്.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ശനിയാഴ്ച (15-08-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category