1 GBP = 94.80 INR                       

BREAKING NEWS

വീട്ടില്‍ നിന്ന് ഇറങ്ങിയത് ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞ്; ഹോട്ടലില്‍ മുറിയെടുത്തത് രാവിലെ പതിനൊന്ന് മണിയോടെ; അമിത രക്തസ്രാവം ഉണ്ടായി ആശുപത്രിയിലെത്തിച്ചത് മരിച്ച ശേഷം; മുങ്ങിയ യുവാവിനെ പൊക്കിയത് ഫോണ്‍ രേഖകള്‍ പരിശോധിച്ച്; ഇനി നിര്‍ണ്ണായകം മൃതദേഹ പരിശോധനയും പോസ്റ്റ്മോര്‍ട്ടവും; കസ്റ്റഡിയില്‍ ഉള്ള ആളിന്റെ വിവരങ്ങള്‍ പരമരഹസ്യമാക്കി പൊലീസ്; യുവതിയുടേത് സ്വഭാവിക മരണമോ?

Britishmalayali
kz´wteJI³

കൊച്ചി: ജോലിക്കുള്ള അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ നിറയെ ദുരൂഹത. ഒരാള്‍ കസ്റ്റഡിയിലാണ്. കൊച്ചി എടവനക്കാട് സ്വദേശിയായ യുവാവിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

യുവതിയുടെ മരണം സംബന്ധിച്ച് വ്യക്തത വന്നതിനു ശേഷമേ ഇയാളുടെ വിവരങ്ങള്‍ പുറത്തു വിടൂ എന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ എഴുപന്ന സ്വദേശിനിയായ 19കാരിയാണ് ബുധനാഴ്ച മരിച്ചത്. അറസ്റ്റിലായ ആളെ ചോദ്യം ചെയ്യുകയാണ് പൊലീസ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലുള്ള ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ ഇരുവരും റൂമെടുത്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായതോടെ യുവാവ് ഇവരെ രണ്ടു മണിയോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു.

പെണ്‍കുട്ടി മരിച്ചെന്നു വ്യക്തമായതോടെ ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടു. ഇതോടെ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നി സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവ് കുടുങ്ങി. ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഇതോടെ തന്നോടൊപ്പം നഗരത്തിലെത്തിയതാണെന്നും മുറിയെടുത്തെന്നും മൊഴി നല്‍കിയത്. തുടര്‍ന്ന് യുവതിയുടെ മറ്റ് വിവരങ്ങളും പൊലീസിന് കിട്ടി.

യുവതി ജോലി ഇന്റര്‍വ്യൂവിനാണ് നഗരത്തിലേക്കു പോയതെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞു. വൈകിട്ടോടെ ബന്ധുക്കളെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടവും കോവിഡ് പരിശോധനയും നടത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

മൃതദേഹ പരിശോധനയുടെ ഫലം വന്നാല്‍ മാത്രമേ യുവതിയുടെ മരണകാരണം വ്യക്തമാകുകയുള്ളൂ. അമിത രക്തസ്രാവം എന്നത് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനമാണ്. കാഷ്വാലിറ്റിയില്‍ എത്തിച്ചപ്പോഴേ പെണ്‍കുട്ടി മരിച്ചിരുന്നു എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. യുവാവിന് ഒപ്പമുണ്ടായിരുന്നപ്പോഴാണ് പെണ്‍കുട്ടിക്ക് അപകടം പറ്റിയത്. അതുകൊണ്ട് തന്നെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കേസില്‍ നിര്‍ണ്ണായകമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category