1 GBP = 94.80 INR                       

BREAKING NEWS

വിദേശ രാജ്യങ്ങളില്‍ മരിച്ചവരുടെ കുടുംബത്തിന് കൈത്താങ്ങുമായി വിദേശകാര്യമന്ത്രാലയം; തൊഴിലാളിയുടെ ശമ്പള കുടിശിക സ്പോണ്‍സറില്‍ നിന്ന് സ്വീകരിച്ച് ജില്ലാ അധികൃതര്‍ വഴി അവകാശികള്‍ക്ക് കൈമാറും: വേതന കുടിശികയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

Britishmalayali
kz´wteJI³

കൊച്ചി: കോവിഡ് സമയത്തു വിദേശ രാജ്യങ്ങളില്‍ മരിച്ചവരുടെ കുടുംബത്തിന് കൈത്താങ്ങുമായി വിദേശകാര്യമന്ത്രാലയം. തൊഴിലാളിയുടെ ശമ്പള കുടിശിക സ്പോണ്‍സറില്‍ നിന്ന് സ്വീകരിച്ച് ജില്ലാ അധികൃതര്‍ വഴി അവകാശികള്‍ക്ക് കൈമാറുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ശമ്പളകുടിശിക ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബന്ധുക്കള്‍ക്കു പരാതികളുണ്ടെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മഡാഡ്, ഇ മൈഗ്രേറ്റ് തുടങ്ങിയ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്നു വിദേശകാര്യമന്ത്രാലയം ഹൈക്കോടതിയില്‍ വ്യക്തമാക്കി.

തൊഴിലാളിയുടെ ശമ്പള കുടിശിക സ്പോണ്‍സറില്‍ നിന്നു സ്വീകരിക്കാന്‍ നയതന്ത്ര കാര്യാലയങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. നഷ്ടപരിഹാരം, സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവ സംബന്ധിച്ചു പരാതികള്‍ ലഭിച്ചാല്‍ സ്പോണ്‍സറെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ബന്ധപ്പെടും. സ്പോണ്‍സറില്‍ നിന്നു ലഭിക്കുന്ന തുക, നടപടി ക്രമങ്ങള്‍ പാലിച്ച് അയയ്ക്കുമെന്നും ജില്ലാ അധികൃതര്‍ മരിച്ചയാളുടെ അവകാശികള്‍ക്കു നല്‍കുമെന്നും മന്ത്രാലയത്തിന്റെ വിശദീകരണത്തില്‍ പറയുന്നു.

വിദേശത്തുനിന്നു മടങ്ങുന്ന ഇന്ത്യക്കാരുടെ വേതന കുടിശികയും നഷ്ടപരിഹാരവും ലഭ്യമാക്കാനായി നിയമസംവിധാനം ഒരുക്കണമെന്ന ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോയേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് നല്‍കിയ ഹര്‍ജിയിലാണു മന്ത്രാലയത്തിന്റെ വിശദീകരണം. വിദേശതൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും പ്രശ്ന പരിഹാരത്തിനും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സംവിധാനമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ഇമെയില്‍ സംവിധാനം, ദുരിതത്തിലായവരെ സഹായിക്കാനായി മഡാഡ് പോര്‍ട്ടല്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ഇതുവഴി ലഭിക്കുന്ന പരാതികള്‍ തൊഴിലുടമകളുമായി സംസാരിച്ചു ഒത്തുതീര്‍പ്പാക്കും. നിയമസഹായത്തിനായി അഭിഭാഷകരുടെ പാനലുമുണ്ട്. തൊഴിലാളി മടങ്ങിയാലും നയതന്ത്ര കാര്യാലയത്തിനോ, അഭിഭാഷകനോ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാം. തുക ലഭ്യമാകുമ്പോള്‍ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category