1 GBP = 94.80 INR                       

BREAKING NEWS

541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍കോട് ജില്ലയില്‍ തയ്യാര്‍; 124 ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ ആശുപത്രി ഉടന്‍ സര്‍ക്കാരിന് കൈമാറും: ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയുടെ നിര്‍മ്മാണ ചെലവ് 60 കോടി രൂപ

Britishmalayali
kz´wteJI³

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍കോട് ജില്ലയില്‍ തയ്യാര്‍. അഞ്ചേക്കര്‍ ഭൂമിയില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ച ആശുപത്രിയില്‍ 541 കിടക്കകളാണ് ഉള്ളത്. കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ നിര്‍മ്മിച്ച ആശുപത്രിയുടെ അവസാന മിനുക്ക് പണി പുതിയവളപ്പില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. നിര്‍മ്മാണം അന്തിമഘട്ടത്തില്‍ എത്തിയതായും കൈമാറാന്‍ ഒരുക്കമാണെന്നും ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

ഏപ്രില്‍ 11ന് നിര്‍മ്മാണം തുടങ്ങിയ ആശുപത്രി 60 കോടി ചെലവില്‍ 124 ദിവസം കൊണ്ടാണ് ടാറ്റാ ഗ്രൂപ്പ് പണി പൂര്‍ത്തിയാക്കിയത്. 51200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയില്‍ 128 യൂണിറ്റുകളാണ് ഉള്ളത്. കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം കുത്തനെ ഉയരുകയും കാസര്‍കോട്ടെ ചികിത്സാ പരിമിതികള്‍ ചര്‍ച്ചയാവുകയും ചെയ്തപ്പോഴാണ്, ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത കോവിഡ് ആശുപത്രി കാസര്‍കോട്ട് അനുവദിച്ചത്.

ആശുപത്രി നിര്‍മ്മിച്ചു കൈമാറുന്നതോടെ ടാറ്റയുടെ ഉത്തരവാദിത്തം കഴിഞ്ഞു. കട്ടിലില്‍ കിടക്കകള്‍ സ്ഥാപിക്കുന്നതു മുതല്‍ ആശുപത്രിക്കാവശ്യമുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കേണ്ടതും മറ്റു സംവിധാനങ്ങളൊരുക്കേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജില്ലയിലെ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമസ്ഥരുടെ സംഘടനയും കരാറുകാരും ഭൂമി നിരപ്പാക്കുന്നതിനായി അവരവരുടെ വാഹനങ്ങള്‍ സൗജന്യമായി വിട്ടുനല്‍കിയിരുന്നു. അന്‍പതിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ രണ്ടാഴ്ചയോളം തുടര്‍ച്ചയായി ജോലി ചെയ്താണു നിലം നിരപ്പാക്കി എടുത്തത്. റോഡ് നിര്‍മ്മാണം ബാക്കിയാണ്. അതേസമയം ആശുപത്രിയുടെ പരിപാലനവും ജീവനക്കാരെ നിയമിക്കലുമെല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

30 വര്‍ഷം വരെ കേടുപാടില്ലാതെ ഉപയോഗിക്കാം. അറ്റകുറ്റപ്പണി കൃത്യമായി നടത്തിയാല്‍ 50 വര്‍ഷം വരെ ഉപയോഗിക്കാം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 5 കട്ടില്‍, പോസിറ്റീവ് ആയവരാണെങ്കില്‍ 3 കട്ടില്‍ ആണ് ഉള്ളത്. വയോധികര്‍ക്ക് ഒറ്റ കട്ടില്‍ ഉള്ള യൂണിറ്റുമുണ്ട്. ആവശ്യാനുസരണം ബെഡ് കൂട്ടാം കുറയ്ക്കാം. യൂണിറ്റില്‍ 2 എസി, 5 ഫാന്‍. പ്രത്യേകം ശുചിമുറികള്‍, വായു ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന ഡക്ട് എസി.

പ്രീഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ
ടാറ്റയുടെ വിവിധ പ്ലാന്റുകളില്‍ നിര്‍മ്മിച്ച യൂണിറ്റുകള്‍ കണ്ടെയ്നര്‍ ലോറികളില്‍ എത്തിച്ചു ചട്ടഞ്ചാലിലെ സൈറ്റില്‍ ഒരുക്കിയ കോണ്‍ക്രീറ്റ് തറയില്‍ ഉറപ്പിച്ചാണ് ആശുപത്രി നിര്‍മ്മിച്ചത്. ചണ്ഡീഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, ഹൗറ എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍ നിന്നാണു യൂണിറ്റ് എത്തിച്ചത്.

മംഗളൂരുവില്‍ കരാര്‍ അടിസ്ഥാനത്തിലും യൂണിറ്റ് നിര്‍മ്മിച്ചു. രണ്ട് സ്റ്റീല്‍ പാളികള്‍ക്കിടയില്‍ തെര്‍മോക്കോള്‍ പഫ് നിറച്ചാണ് യൂണിറ്റുകളുടെ നിര്‍മ്മാണം. ചൂടു കുറയുന്നതിനു സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category