1 GBP = 93.50 INR                       

BREAKING NEWS

ആദ്യം അച്ഛനും അമ്മയ്ക്കും സഹോദരിക്കും എലിവിഷം നല്‍കിയത് കോഴിക്കറിയില്‍; വയറു വേദനയില്‍ അത്യാഹിതം ഒഴിഞ്ഞതിന്റെ കാരണം കണ്ടെത്താന്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്തത് കുടുക്കായി; രണ്ട് പാത്രത്തില്‍ ഐസ്‌ക്രീം ഉണ്ടാക്കി ആദ്യ ദിവസം കുടുംബാഗങ്ങള്‍ക്കൊപ്പം കഴിച്ചത് നല്ല കുട്ടിയായി; അടുത്ത ദിവസം തൊണ്ട വേദനയെന്ന് പറഞ്ഞ് തണപ്പു കഴിക്കാതെ മാറി നില്‍ക്കല്‍; മഞ്ഞപിത്തമാക്കി അനുജത്തിയുടെ മരണം മാറ്റാന്‍ ആയുര്‍വേദത്തേയും കൂട്ടുപിടിച്ചു; ഒടുവില്‍ 'മൊബൈല്‍' ചതിച്ചു; ആല്‍ബിയെ പൊലീസ് കുടുക്കിയ കഥ

Britishmalayali
kz´wteJI³

വെള്ളരിക്കുണ്ട്: സഹോദരിയുടെ മരണം മഞ്ഞപിത്തം കാരണമെന്ന് വരുത്താനായിരുന്നു ആല്‍ബിന്റെ ശ്രമം. ഇതില്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തു. എന്നാല്‍ ആന്‍ മേരിയുടെ ശരിരത്തില്‍ എലിവിഷം കണ്ടെത്തിയത് സംശയമായി. സഹോദരിയുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ആല്‍ബിനു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. ഇതാണ് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ഇതോടെ വെറുതെയൊന്നു പൊലീസ് ഫോണ്‍ പരിശോധിച്ചു. ഇതില്‍ കിട്ടിയത് ഞെട്ടിക്കുന്ന തെളിവും. എലിവിഷം ഗൂഗിളില്‍ പരതിയിരിക്കുന്നു. ഇതോടെ അച്ഛന്റേയും അമ്മയുടേയും സ്രവ പരിശോധനാ ഫലമെത്തി. അവിടേയും എലിവിഷം കണ്ടു. എന്നാല്‍ ആല്‍ബിനില്‍ അതുണ്ടായില്ല. ഇതോടെയാണ് അല്‍ബിന്‍ കുടുങ്ങിയത്. അങ്ങനെ മലയാളിയെ ഞെട്ടിച്ച കൊടും കൊലപാതകത്തിന്റെ ക്രൂരത പുറത്തായി.

ബളാല്‍ അരീങ്കല്ലില്‍ ഓലിക്കല്‍ ബെന്നിയുടെയും ബെസിയുടെയും മകള്‍ ആന്മേരി(16)യുടെ മരണത്തില്‍ സഹോദരന്‍ ആല്‍ബി(22)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റുചെയ്തത്. അച്ഛനെയും അമ്മയെയും സഹോദരിയെയും ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി എവിടെയെങ്കിലും പോയി സൈ്വര്യജീവിതം നയിക്കാനായിരുന്നു ആല്‍ബിന്‍ ബെന്നിയുടെ ലക്ഷ്യം. കൃത്യമായി ആസൂത്രണം ചെയ്താണ് ആല്‍ബിന്‍ കുടുംബത്തിനു വിഷം നല്‍കിയത്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചു. ഇതില്‍ നിന്ന് ചില പാഠങ്ങള്‍ പഠിച്ചു. തുടര്‍ന്ന് മതിയായ കരുതലുകളോടെ രണ്ടാം ശ്രമം. ഇതാണ് സഹോദരിയുടെ ജീവനെടുത്തത്.

കോഴിക്കറിയില്‍ വിഷത്തിന്റെ അളവു കുറഞ്ഞതിനാല്‍ വയറുവേദന മാത്രമായി ഒതുങ്ങി. ഇതോടെ ഇത്രയും വിഷം ചേര്‍ത്താല്‍ മരിക്കില്ലെന്നു തിരിച്ചറിഞ്ഞ ആല്‍ബിന്‍ പിന്നീട് എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ കണ്ടെത്തി. പിന്നീടാണു വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ കൂടുതല്‍ അളവില്‍ എലിവിഷം ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. ഇതിനാല്‍ ഇയാള്‍ കടയില്‍നിന്ന് എലിവിഷം വാങ്ങി കിടക്കയുടെ അടിയില്‍ സൂക്ഷിക്കുകയും ചെയ്തു. 30ാം തീയതിയാണു വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലാക്കിയാണ് ഫ്രിഡ്ജില്‍ വച്ചത്. ഒരെണ്ണം ഫ്രീസറിലും മറ്റൊന്നു താഴെയുമാണ് വച്ചിരുന്നു.

ഫ്രീസറില്‍ വച്ചിരുന്ന ഐസ്‌ക്രീം പിറ്റേന്ന് ആല്‍ബിന്‍ ഉള്‍പ്പെടെ എല്ലാവരും കഴിച്ചു. തൊട്ടടുത്ത ദിവസം താഴെ വച്ചിരുന്ന കട്ടിയാകാത്ത ഐസ്‌ക്രീമില്‍ ആല്‍ബിന്‍ വാങ്ങിയ എലിവിഷത്തിന്റെ പകുതിയോളം ചേര്‍ത്തു. പിന്നീട് തനിക്കു തൊണ്ട വേദനയാണെന്നു പറഞ്ഞ് ഇയാള്‍ ഐസ്‌ക്രീം കഴിച്ചില്ല. അടുത്ത ദിവസം സഹോദരി താഴെയിരുന്ന ഐസ്‌ക്രീമും ഫ്രീസറിലേക്കു മാറ്റി. പിന്നീട് പിതാവും മാതാവും സഹോദരിയും ഈ ഐസ്‌ക്രീം കഴിക്കുകയും ചെയ്തു. മാതാവ് കുറച്ച് ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളുവെന്നും പൊലീസ് പറഞ്ഞു.

വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആദ്യദിവസം ഹോമിയോ മരുന്നു കഴിക്കുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് സ്ഥിതി വഷളായതോടെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ആന്മേരിക്ക് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ഒരു ബന്ധുവിന്റെ അടുത്തേക്ക് പോയി ആയുര്‍വേദ മരുന്നുകളാണ് കഴിച്ചത്. എന്നാല്‍ അഞ്ചാം തീയതി ആന്മേരിയുടെ ആരോഗ്യനില ഗുരുതരമായി. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

ആല്‍ബിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് ഫോണ്‍ രേഖകളും മറ്റും പരിശോധിച്ചപ്പോഴാണ് എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ തിരഞ്ഞതും മറ്റും കണ്ടെത്തിയത്. ഇതോടെ ഇയാളെ നിരീക്ഷണത്തിലാക്കി. ഇത് വെറുതെയായതുമില്ല. പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയമുണര്‍ന്നതോടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറിയത്. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനാണ് ആല്‍ബിന്‍. ആന്മേരിയോടും ആല്‍ബിന്‍ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം മാതാപിതാക്കളോട് പറയുമെന്ന സംശയം മൂലമായിരുന്നു കൊല. ആല്‍ബിനെ ബുധനാഴ്ച രാത്രി വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആല്‍ബിന്‍ കുറ്റം സമ്മതിച്ചു.

വീട്ടുകാരെ ഒന്നാകെ വകവരുത്തുകയായിരുന്നുവത്രെ യുവാവിന്റെ ലക്ഷ്യം. ഐസ്‌ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആല്‍ബിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍, ആല്‍ബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. മരണപ്പെട്ട ആന്മേരിയുടെ മറ്റൊരു സഹോദരന്‍ ബിബിന്‍ ബെന്നി താമരശ്ശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദ് കുമാര്‍, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രോംസദനന്‍, എസ് ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സഹോദരിയുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ആല്‍ബിനു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. ഇതും സംശയത്തിന് കാരണമായി. എലി വിഷത്തിന്റെ അംശം എങ്ങനെ മരിച്ച സഹോദരിയുടെ ശരീരത്തില്‍ വന്നുവെന്നുള്ള അന്വേഷണമാണ് സഹോദരനില്‍ അന്വേഷണം എത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category