1 GBP = 93.50 INR                       

BREAKING NEWS

പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ച സമയത്തും ചെക്ക് പോസ്റ്റുകള്‍ സുരക്ഷിതമായി കടന്ന് സ്വതന്ത്രരായി ബംഗളൂരുവിലെത്തി; യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളര്‍ ശേഖരിച്ചതായും കണ്ടെത്തല്‍; ഇടപാടിന് പിന്നിലും ലൈഫ് മിഷന്‍; സ്വപ്നാ സുരേഷ് ബാങ്കുകാരെ വിറപ്പിച്ച് കമ്മീഷന്‍ പണം ഡോളറില്‍ ആക്കിയത് എന്തിന്? യൂണിടാക്ക് ഇടപാട് സംശയ നിഴലില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളര്‍ ശേഖരിച്ചതായി വിവരം. ഉദ്യോഗസ്ഥന്‍ തന്നെയാണ് എന്‍.ഐ.എ.യോട് ഇക്കാര്യം പറഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദത്തിലായ യൂണിടാക്കിന്റെ ഉന്നതനാണ് ഇടനിലക്കാരനായതെന്ന് എന്‍.ഐ.എ.കണ്ടെത്തി. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ അതിനിര്‍ണ്ണായകമായ സാമ്പത്തിക കുറ്റകൃത്യം നടന്നുവെന്നതിന് തെളിവാണ് ഇത്.

അതിനിടെ നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം കടത്തിയ സ്വപ്ന സുരേഷിന് അധികാരത്തിന്റെ ഇടനാഴികളിലുള്ള സ്വാധീനം പ്രകടമാണെന്ന് സാമ്പത്തിക കുറ്റവിചാരണക്കോടതി വ്യക്തമാക്കി കഴിഞ്ഞു. കേസിലെ പ്രതികളായ സ്വപ്ന, മലപ്പുറം വേങ്ങര സ്വദേശി ഇ. സയീദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുമായി അടുപ്പമുള്ള സ്വപ്ന സുരേഷിന് ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നതു തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ വഴിയൊരുക്കുമെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അധികാര വഴികളില്‍ സ്വാധീനമുള്ള പ്രതിക്കു ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കേസുകളില്‍ പ്രതികളാവുന്ന സ്ത്രീകള്‍ക്കു സാധാരണ ലഭിക്കാറുള്ള ആനൂകൂല്യങ്ങള്‍ സ്വപ്നയ്ക്കു നല്‍കുന്നത് ഉചിതമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ സ്വപ്നയ്ക്ക് ജയില്‍ മോചനം ഉടന്‍ ഉണ്ടാകില്ലെന്ന് വ്യക്തമാകുകയാണ്.

ഇതിനൊപ്പമാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ എന്‍ഐഎ ചോദ്യം ചെയ്തത് ചര്‍ച്ചയാകുന്നത്. ഓഗസ്റ്റ് ആദ്യവാരമായിരുന്നു ഈ ഇടപാട്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന് കീഴില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം യൂണിടാക് ഏറ്റെടുത്ത ഉടനെ ആയിരുന്നു സംഭവം. യു.എ.ഇ.യിലുള്ള സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് ആണ് ഈ പദ്ധതിക്ക് പണം നല്‍കിയിരുന്നത്. സ്വകാര്യ ബാങ്കിന്റെ കരമന ശാഖയിലെ യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്ന് യൂണിടാക്കിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടിരൂപ ട്രാന്‍ഫര്‍ ചെയ്തതിനുശേഷമാണ് ഡോളര്‍ വാങ്ങിപ്പിച്ചത്.

കോണ്‍സുലറ്റിന്റെ ആറ് അക്കൗണ്ടുകളില്‍ ഒന്നില്‍നിന്നാണ് തുക അയപ്പിച്ചത്. സ്വപ്നയാണ് ഇതിനുപിന്നില്‍. തന്നെ ഭീഷണിപ്പെടുത്തി നിയമപരമല്ലാത്ത ഇടപാടുകാരില്‍നിന്നുമാണ് ഡോളര്‍ വാങ്ങിപ്പിച്ചത് എന്നും ഇതിന്റെ തുല്യമായ തുക ഇന്ത്യന്‍ കറന്‍സി ആയി യൂണിടാക് ഉന്നതന്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വെച്ച് തന്നു എന്നും എന്‍.ഐ.എ.യോട് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''ഡോളര്‍ സംഘടിപ്പിച്ച് നല്‍കിയത് അന്നുതന്നെ ഈ ഉദ്യോഗസ്ഥന്‍ തന്റെ ബാങ്കിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍, കോണ്‍സുലേറ്റ് അയച്ച തുക യൂണിടാകിന്റെ അക്കൗണ്ടിലേക്ക് വരാന്‍ വൈകി എന്നും അതിന് സ്വപ്നതന്നെ വിളിച്ച് ശകാരിച്ചു എന്നുമാണ് ഉദ്യോഗസ്ഥന്‍ രേഖാമൂലം അന്ന് ബാങ്കിനെ അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തെ ബാങ്ക് ഉദ്യോഗസ്ഥനെ കോണ്‍സുലറ്റിലേക്ക് വിളിപ്പിച്ചാണ് സ്വപ്ന ശാസിച്ചിരുന്നത്. അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകളിലേക്ക് മറ്റുമെന്നും ഭീഷണി പ്പെടുത്തി. നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം എന്തിന് ഡോളര്‍ കള്ളത്തരത്തില്‍ വാങ്ങി എന്നതില്‍ വ്യക്തതയില്ല. ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോവാന്‍ ആവും ഇത് എന്നാണ് നിഗമനം. 5.25 കോടി കൈമാറിയതിന്റെ അടുത്ത ദിവസം സാന്‍സ് വെന്‍ചേഴ്സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 2.25 കോടി മാറ്റിയിരുന്നു. ഈ സ്ഥാപനത്തിന് ലൈഫ് മിഷനുമായി ഉള്ള ബന്ധവും എന്‍.ഐ.എ. അന്വേഷണപരിധിയില്‍ ഉണ്ട്. എന്നാല്‍, കോണ്‍സുേലറ്റിലെ മറ്റ് പ്രവൃത്തികള്‍ക്കുവേണ്ടിയാണ് ഈ കൈമാറ്റമെങ്കില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവില്ല.

ഹൈദരാബാദില്‍ തുടങ്ങുന്ന യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകളും ഇതേ സ്വകാര്യബാങ്കിന് നല്‍കാമെന്നും അതിനു 'വേണ്ടത്' ചെയ്യണം എന്നും സ്വപ്ന പറഞ്ഞതായും ഈ ഉദ്യോഗസ്ഥന്‍ ബാങ്കിനെ അറിയിച്ചിരുന്നു. എന്നാല്‍, വഴിവിട്ട കാര്യങ്ങള്‍ ചെയ്ത് ഇടപാട് നേടേണ്ട എന്നായിരുന്നു ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചത്. എന്‍.ഐ.എ.യോട് പറഞ്ഞ ഈ വിവരങ്ങളോടുകൂടി ലൈഫ് മിഷന്‍ പദ്ധതിയിലേക്കും അന്വേഷണം നീങ്ങിയേക്കും.

ജാമ്യ ഹര്‍ജി തള്ളിയ കോടതി ഉത്തരവും കേസിന്റെ ഗതി വ്യക്തമാക്കുന്നതാണ്. ഉന്നത സ്വാധീനം ഉപയോഗിച്ചാണു സ്വപ്ന സുരേഷ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായ ജോലി നേടിയത്. തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലെ ജോലി രാജി വച്ചിട്ടും അവിടത്തെ ഉന്നതരെ സഹായിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിരുന്നു. പ്രതി അങ്ങേയറ്റം സ്വാധീന ശക്തിയുള്ള സ്ത്രീയാണെന്നു കസ്റ്റംസ് ഹാജരാക്കിയ രേഖകളിലും വ്യക്തമാണ്. സ്വപ്ന സുരേഷ് തയാറായില്ലെങ്കില്‍ നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തു നടക്കുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കോവിഡ് വ്യാപനം തടയാന്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരത്തു നിന്നു കാറില്‍ കൊച്ചിയിലേക്ക് ഒളിച്ചു കടന്ന സ്വപ്ന അവിടെ താമസിച്ച ശേഷം കൂട്ടുപ്രതി സന്ദീപ് നായര്‍ക്കൊപ്പം റോഡ് മാര്‍ഗം ബെംഗളൂരുവിലേക്കു പോയതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ച സമയത്തും ചെക്ക് പോസ്റ്റുകള്‍ സുരക്ഷിതമായി കടന്ന് സ്വതന്ത്രരായി ബെംഗളൂരുവിലെത്താന്‍ പ്രതികള്‍ക്കു കഴിഞ്ഞെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവച്ചു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category