1 GBP = 94.80 INR                       

BREAKING NEWS

സിദ്ധാര്‍ത്ഥ് പിഥാനി ബുദ്ധിമാനായ ക്രിമിനല്‍; സുശാന്തിന്റെ മരണത്തില്‍ കുടുംബത്തിനൊപ്പം നിന്ന സിദ്ധാര്‍ത്ഥ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ റിയയ്ക്കൊപ്പം മറുകണ്ടം ചാടി; പ്രതിപട്ടികയില്‍ റിയ വന്നതിനു ശേഷമുള്ള സിദ്ധാര്‍ത്ഥിന്റെ പെരുമാറ്റം സംശയിക്കത്തക്കതെന്നും സുശാന്തിന്റെ കുടുംബം: കേസ് എടുത്തിട്ടും റിയാ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്യാത്തതില്‍ നിരാശയെന്ന് സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകന്‍

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്ത് ആത്മഹത്യ ചെയ്ത മുറിയിലേക്ക് ആദ്യം ഓടിച്ചെന്നത് സിദ്ധാര്‍ത്ഥ് പിഥാനി എന്ന സുഹൃത്താണ്. സുശാന്തിനൊപ്പം സുശാന്തിന്റെ വീട്ടിലാണ് സിദ്ധാര്‍ത്ഥ് താമസിച്ചിരുന്നത്. എന്നാല്‍ സുശാന്തിന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ സിദ്ധാര്‍ത്ഥിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതായാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്ത് മരിച്ചപ്പോള്‍ മുതല്‍ കുടുംബത്തിനൊപ്പം നിഴലായി നിന്ന സിദ്ധാര്‍ത്ഥ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ റിയയ്ക്കൊപ്പം മറുകണ്ടം ചാടിയതായും കുടുംബം ആരോപിക്കുന്നു.

സുശാന്തിന്റെ മരണത്തില്‍ അങ്ങേയറ്റം സംശയിക്കാവുന്ന വ്യക്തിയാണ് സിദ്ധാര്‍ഥ് പിഥാനിയെന്നും അദ്ദേഹം ബുദ്ധിമാനായ ക്രിമിനല്‍ ആണെന്നും സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങിന്റെ അഭിഭാഷകന്‍ വികാസ് സിങ് രംഗത്ത് എത്തി. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് പിഥാനിക്കെതിരെ ഗുരുതര ആരോപണവുമായി വികാസ് സിങ് എത്തിയത്. സുശാന്ത് മരിച്ചപ്പോള്‍ സിദ്ധാര്‍ത്ഥ് ആ കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ എഫ്ഐആറില്‍ റിയയുടെ പേര് സ്ഥാനം പിടിച്ചതോടെ അയാള്‍ മറുകണ്ടം ചാടി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത അടുത്ത നിമിഷം മുതല്‍ സിദ്ധാര്‍ഥ് സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ സഹായിക്കാന്‍ തുടങ്ങിയെന്നും വികാസ് സിങ് ആരോപിച്ചു.

പ്രതിപട്ടികയില്‍ റിയ വന്നതിനു ശേഷമുള്ള അയാളുടെ പെരുമാറ്റം സംശയിക്കത്തക്കതാണ്. റിയയ്ക്ക് മെയിലുകള്‍ അയച്ച രീതി തുടങ്ങിയവ കണക്കിലെടുത്താല്‍ സംശയം ന്യായമാണെന്നു വ്യക്തമാകുമെന്നും വികാസ് സിങ് പറയുന്നു. പ്രതിപട്ടികയിലുള്ള ഒരാള്‍ക്ക് സഹായം നല്‍കുന്ന പിഥാനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും വികാസ് സിങ് പറഞ്ഞു. പിഥാനിയെ സംശയിക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്. സുശാന്തിന്റെ സഹോദരി പ്രിയങ്കയ്ക്കെതിരെ റിയ പുറത്തുവിട്ട സുശാന്തിന്റെ വാട്സ്ആപ്പ് സന്ദേശങ്ങളില്‍ സിദ്ധാര്‍ഥ് പിഥാനിയുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു.

റിയയുമായുള്ള ചാറ്റില്‍ സഹോദരിയെ സുശാന്ത് പൈശാചികതയുള്ളവള്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. തന്റെ സുഹൃത്ത് സിദ്ധാര്‍ഥിനെ പ്രിയങ്ക മദ്യലഹരിയില്‍ മര്‍ദ്ദിച്ചുവെന്നും ഒടുവില്‍ ഇരവാദം പറയുകയാണെന്നും സുശാന്തിന്റേതെന്ന് അവകാശപ്പെടുന്ന ചാറ്റില്‍ പറയുന്നു. അതേസമയം സുശാന്തിന്റെ ഡയറിയിലെ ചില പേജുകള്‍ നീക്കം ചെയ്ത അവസ്ഥയിലാണെന്ന് അന്വേഷണ സംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.  മുംബൈ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ കുടുംബത്തിനു വിശ്വാസമില്ലെന്നും സുശാന്ത് സിങ്ങിന്റെ മരണത്തില്‍ ഏതാനും പ്രൊഡക്ഷന്‍ ഹൗസുകളെ ചൂണ്ടിക്കാണിക്കാന്‍ കുടുംബത്തിനു മേല്‍ സമ്മര്‍ദമുണ്ടായെന്നും വികാസ് സിങ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.

പിതാവിന്റെ പരാതിയില്‍ സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തുവെങ്കിലും അറസ്റ്റ് വൈകുന്നതില്‍ നിരാശയുണ്ടെന്നും അറസ്റ്റിനായി കാത്തിരിക്കുകയാണെന്നും വികാസ് സിങ് നേരത്തെ ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ പിതാവിന്റെ പരാതിയില്‍ സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കള്‍ക്കുമെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ബിഹാര്‍ പൊലീസ് കേസെടുത്തിരുന്നു. സുശാന്തിന്റെ പിതാവ് കെ.കെ. സിങ് നല്‍കിയ പരാതിയില്‍ പട്നയിലെ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് റിയ

റിയയുടെ അച്ഛന്‍ ഇന്ദ്രജിത്ത്, അമ്മ സന്ധ്യ ചക്രവര്‍ത്തി, സഹോദരന്‍ ഷോവിക്, സുശാന്തിന്റെ മുന്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സുശാന്തും റിയയും തമ്മില്‍ വന്‍സാമ്പത്തിക ഇടപാടുകള്‍ നടന്നതായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. സുശാന്തിനെ സാമ്പത്തികവും മാനസികവുമായി തളര്‍ത്തിയത് റിയ ആണെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category