1 GBP = 94.80 INR                       

BREAKING NEWS

ലിവര്‍പൂളിലെ ജേക്കബ്ബ് രാജു മെഡിസിന്‍ പഠനത്തിന്; കാംബ്രിഡ്ജിലെ നിയമ പഠനത്തിന് ഒരുങ്ങി അനീറ്റ സിബിന്‍; എ ലെവലിലെ മറ്റു താരനക്ഷത്രങ്ങള്‍ ഇവര്‍

Britishmalayali
kz´wteJI³

ന്നലെ പുറത്തു വന്ന എ ലെവല്‍ റിസള്‍ട്ടില്‍ 'കോവിഡിന്റെ സാന്നിധ്യ' വും ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാകില്ല. കാരണം, പരീക്ഷ എഴുതാന്‍ സാധിക്കാതെ മുന്‍കാല മാര്‍ക്കുകളെയും പെര്‍ഫോമന്‍സുകളെയും അടിസ്ഥാനമാക്കി പ്രഖ്യാപിച്ച ഫലം നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നിരാശ സമ്മാനിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തലില്‍ നിന്നും വ്യക്തമാകുന്നത്.

എങ്കിലും മികച്ച വിജയം നേടി മലയാളി സമൂഹത്തിന് അഭിമാനമായവരും ഉണ്ട്. അക്കൂട്ടത്തിലെ മികച്ച മാര്‍ക്കുകാരാണ് ലിവര്‍പൂളിലെ ജേക്കബ്ബ് രാജുവും കേംബ്രിഡ്ജില്‍ നിയമ പഠനത്തിന് അഡ്മിഷന്‍ നേടിയ അനീറ്റ സിബിനും. 

മെഡിസിന്‍ പഠനത്തിന് ജേക്കബ്ബ് രാജു ഷെഫീല്‍ഡിലേക്ക്
ലിവര്‍പൂള്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കോളേജ് വിദ്യാര്‍ത്ഥിയായ ജേക്കബ് രാജു ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിന് എ സ്റ്റാറും ബയോളജി, കെമിസ്ട്രി എന്നിവയ്ക്ക് എ ഗ്രേഡും കരസ്ഥമാക്കിയാണ് മികച്ച വിജയം കൈവരിച്ചത്. അപേക്ഷിച്ച എല്ലാ യൂണിവേഴ്‌സിറ്റിയിലും പ്രവേശനം ലഭിച്ചെങ്കിലും ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനു ചേരാനാണ് ജേക്കബ് രാജു തീരുമാനിച്ചിരിക്കുന്നത്. തന്റെ ഉന്നത വിജയത്തില്‍ മാതാപിതാക്കളുടെയും, കുടുംബത്തിന്റെയും, അധ്യാപകരുടെയും സ്‌നേഹവും പിന്തുണയും പ്രാര്‍ത്ഥനയും കാരണമായെന്ന് ജേക്കബ് രാജു പറയുന്നു.

നാട്ടില്‍ കോട്ടയം അതിരമ്പുഴ സ്വദേശിയായ രാജു തോമസ് ആണ് ജേക്കബ് രാജുവിന്റെ പിതാവ്. അമ്മ ലിസാമ്മ മ്ലാവില്‍ സെന്റ് ഹെലെന്‍സിലുള്ള പാര്‍ക്ക് നഴ്സിംഗ് ഹോമിലെ രജിസ്റ്റേര്‍ഡ് നഴ്സാണ്. ലിസാമ്മ റാന്നി അത്തിക്കയം സ്വദേശിയാണ്. സെന്റ് മേരീസ് ചര്‍ച്ച്, വൂട്ടനിലെ ഇടവകാംഗമായ ജേക്കബ് എല്ലാ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ട്. സഹോദരന്‍ സാം ജേക്കബ് ഡിമോണ്ട്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഫോറന്‍സിക് സയന്‍സിന് പഠിക്കുന്നു.

തിളക്കം കുറയ്ക്കാതെ ജിതിന്‍ സാജനും ഫെയോണ്‍ ജോജോയും
മാത്‌സ്, അഡ്വാന്‍സ്ഡ് മാത്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും ഇപിക്യൂവിന് എ ഗ്രേഡും നേടിയാണ് ലിവര്‍പൂളിലെ ജിതിന്‍ സാജന്‍ മികച്ച വിജയം നേടിയത്. ഇനി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്ന് ഇക്കണോമിക്‌സില്‍ ഉപരിപഠനം നടത്തുവാനാണ് ജിതിന്റെ ലക്ഷ്യം. ലിവര്‍പൂളിലെ ബ്ലൂകോര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ജിതിന്‍ ജി.സി.എസ്.ഇയിലും മികച്ച വിജയമാണ് നേടിയിരുന്നത്. ലിവര്‍പൂളിലെ സാജന്‍ തോമസിന്റെയും സൂസന്‍ സാജന്റെയും മകനാണ്.

എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡുകളാണ് ലിവര്‍പൂളിലെ ഫെയോണ്‍ ജോജോ നേടിയത്. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്കാണ് എ ഗ്രേഡ്. ബിര്‍മിങാമിലെ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ കോഴ്‌സിനു പഠിക്കാനാണ് ഫെയോണ്‍ ആഗ്രഹിക്കുന്നത്. ലിവര്‍പൂളിലെ ജോജോ മാത്യുവിന്റെയും ജീന്‍ ജോജോയുടെയും മകനാണ്.

കെമിക്കല്‍ എഞ്ചിനീയറിംഗ് പഠനവുമായി ആസ്റ്റിന്‍ ഷിബു മുന്നോട്ട്
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് പഠനത്തിന് അഡ്മിഷന്‍ നേടിയ ആസ്റ്റിന്‍ ഷിബു എ ലെവലില്‍ നേടിയത് മികച്ച വിജയമാണ്. മാത് സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ എ സ്റ്റാറും ഫര്‍തര്‍ മാത് സില്‍ എ ഗ്രേഡുമാണ് ആസ്റ്റിന്‍ എന്ന മിടുക്കന്‍ നേടിയത്. ടിമ്പേര്‍ലിയിലെ ഷിജു ചെറിയാന്‍ - സുനി ഷിജു ദമ്പതികളുടെ മകനാണ്. സഹോദരന്‍ ജൊഹാന്‍ ഷിജു.

കാംബ്രിഡ്ജില്‍ നിയമ പഠനത്തിന് തയ്യാറായി അനീറ്റ
രണ്ടു വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും ഒരു വിഷയത്തിന് എ ഗ്രേഡും നേടിയാണ് അനീറ്റ സിബിന്‍ എന്ന മലയാളി പെണ്‍കുട്ടി മികച്ച വിജയം നേടിയത്. ഇനി നിയമ പഠനത്തിന് ഒരുങ്ങുകയാണ് അനീറ്റ. ഇതിനായി യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിഡ്ജില്‍ അഡ്മിഷനും നേടിക്കഴിഞ്ഞു.

സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ശനിയാഴ്ച (15-08-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category