1 GBP = 93.20 INR                       

BREAKING NEWS

2036ല്‍ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയിലെത്തും; 25 വര്‍ഷം കൊണ്ടുണ്ടാവുക 31.1 കോടിയുടെ വര്‍ദ്ധനവ്; രാജ്യത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 463 ആയി വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: 2036ല്‍ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2011 ലെ സെന്‍സസ് പ്രകാരം 121.1 കോടി ജനങ്ങള്‍ (ഇപ്പോള്‍ ജനസംഖ്യ 138 കോടിയെന്നാണു കണക്കാക്കപ്പെടുന്നത്.) ആണ് ഇന്ത്യയിലുള്ളത്. 31.1 കോടിയുടെ വര്‍ദ്ധനവാണ് 25 വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജനസംഖ്യയില്‍ ഉണ്ടാവുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജനസംഖ്യാ കമ്മിഷന്‍ രൂപീകരിച്ച ജനസംഖ്യ വര്‍ധന സംബന്ധിച്ച സാങ്കേതിക സമിതിയുടേതാണ് വിലയിരുത്തല്‍.

രാജ്യത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 463 ആയി വര്‍ധിക്കും. 2011 ലെ കണക്കു പ്രകാരം ഇത് 368 ആണ്. ജനങ്ങളുടെ പ്രായഘടനയിലും മാറ്റമുണ്ടാകുമെന്നു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി ചെയ്യാവുന്ന പ്രായപരിധിയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കും. ഇത് രാജ്യത്തിന് നേട്ടമാകും. മുതിര്‍ന്നവരുടെ എണ്ണത്തിലും ആനുപാതിക വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ മരണനിരക്കു കൂടും. കുട്ടികളുടെ എണ്ണം കുറയും. 2011 ല്‍ ജനസംഖ്യയുടെ 50.2 % പേരും 24 വയസ്സിനു താഴെയുള്ള ചെറുപ്പക്കാരായിരുന്നുവെങ്കില്‍ 2036 ല്‍ ഇത് 35.3 % ആയി കുറയും.

റിപ്പോര്‍ട്ട് അനുസരിച്ച് 2036ല്‍ ജനസംഖ്യയുടെ 20 ശതമാനം മാത്രമായിരിക്കും (2011 ല്‍ 30.9 %) 15 വയസ്സില്‍ താഴെയുള്ളവര്‍. 15നും 59 വയസ്സിനും ഇടയിലുള്ളവരുടെ എണ്ണം 64.9% (2011 ല്‍ 60.7%) ആയി ഉയരും. 60 വയസ്സിനു മുകളില്‍: 14.9 %. (2011ല്‍ 8.4%)സംസ്ഥാനങ്ങളില്‍ ഡല്‍ഹിയിലാകും ഏറ്റവും കൂടുതല്‍ വര്‍ധന നിരക്ക്. ഹിമാചല്‍പ്രദേശില്‍ ഏറ്റവും കുറവും.

ാേ2011-36 കാലത്തുണ്ടാകുന്ന 31.1 കോടിയുടെ വര്‍ധനയില്‍ 17 കോടിയും ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാകും. ഇതില്‍ തന്നെ 19% ഉത്തര്‍പ്രദേശില്‍ മാത്രമാണ്. കേരളത്തിലെ ജനസംഖ്യ 2036 ല്‍ 3.69 കോടിയിലെത്തുമെന്നാണ് കമ്മിഷന്റെ നിഗമനം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category