1 GBP = 94.80 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സഭാ ചരിത്ര പഠന മത്സരത്തിന്റെ കവര്‍ ഫോട്ടോ അയക്കാനുള്ള അവസാന തീയതി നാളെ

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചരിത്ര പഠന മത്സരത്തിന്റെ കവര്‍ ഫോട്ടോ ആകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരം. സിറോ മലബാര്‍ സഭയിലെ കുടുംബങ്ങള്‍ക്കായിട്ട് നടത്തപ്പെടുന്ന ഈ മത്സരത്തിന് സിറോ മലബാര്‍ സഭയുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരിക്കുന്നത്.

മത്സരാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന കുടുംബ ഫോട്ടോയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഫോട്ടോ ആയിരിക്കും കവര്‍ ഫോട്ടോ ആയിട്ട് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഉപയോഗിക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അവരുടെ ഫോട്ടോകള്‍ നാളെ ശനിയാഴ്ചയ്ക്കു മുന്‍പ് കിട്ടത്തക്ക രീതിയില്‍ അയച്ചുതരുക. ഫോട്ടോയുടെ കൂടെ നിങ്ങളുടെ പേരും നിങ്ങള്‍ ആയിരിക്കുന്ന മിഷന്‍ / പ്രൊപ്പോസഡ് മിഷന്‍ /ഇടവക എന്നിവയും ചേര്‍ത്തിരിക്കണം. നിങ്ങളുടെ ഫോട്ടോകള്‍ [email protected] എന്ന ഈമെയിലില്‍ അയക്കണമെന്നു ബൈബിള്‍ അപ്പോസ്തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category