1 GBP = 93.50 INR                       

BREAKING NEWS

മലപ്പുറം കളക്ടറുമായി സമ്പര്‍ക്കം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു; കരിപ്പൂര്‍ അപകട സ്ഥലത്തു പോയ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ, എ സി മൊയ്തീന്‍, കെ ടി ജലീല്‍ എന്നിവരും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും സ്വയം നിരീക്ഷണത്തില്‍; നാളത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും; കോവിഡ് രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ടു സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ നിരീക്ഷണത്തില്‍ പോകില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ മുഖ്യമന്ത്രി. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടര്‍ ഗോപാലകൃഷ്ണനുമായി സമ്പര്‍ക്കത്തില്‍ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും ഡിജിപി അടക്കം ഉദ്യോഗസ്ഥരും കരിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങള്‍ക്ക് അകമാണ് മലപ്പുറം കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകാനാണ് തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് മുന്‍കയ്യെടുത്ത് നടത്തുന്നുണ്ട്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ ടി ജലീല്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോവും. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതേസമയം, ഗവര്‍ണര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. രോഗ ബാധിതനുമായി നേരിട്ടു സമ്പര്‍ക്കം ഇല്ലാത്തതു കൊണ്ടാണ് ഗവര്‍ണര്‍ നിരീക്ഷണത്തില്‍ പോകില്ലെന്ന് അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ അടക്കം മാറ്റം വരുത്തിയിട്ടിണ്ട്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്താനാണ് ഒരുങ്ങുന്നത്. നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റയും വീട്ടില്‍ സ്വയം നീരിക്ഷണത്തില്‍ പ്രവേശിച്ചിരുന്നു, ടെസ്റ്റിങ് ഫലം പുറത്തുവന്നതിനുശേഷമേ ഡിജിപി ജോലിക്ക് എത്തിത്തുടങ്ങൂ എന്ന് ഓഫിസ് അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുമായും എസ്പി യു.അബ്ദുള്‍ കരീമുമായും സമ്പര്‍ക്കത്തില്‍ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നേരത്തേ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മുന്‍കരുതലെന്ന നിലയിലാണ് ഡി.ജി.പി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കരിപ്പൂര്‍ വിമാനദുരത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി.ജി.പി മലപ്പുറത്തെത്തി ഇരുവരെയും കണ്ടിരുന്നു. മലപ്പുറം ജില്ലാ കലക്ടറേറ്റിലെ 22 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്.

തുടക്കത്തില്‍ കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച എ.സി.മൊയ്തീന്റെ ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവാണ്. മറ്റു മന്ത്രിമാര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും. നേരത്തെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നു മന്ത്രിമാരായ വി എസ്.സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ നേരത്തെ നിരീക്ഷണത്തില്‍ പോയിരുന്നു. കടകംപള്ളിയുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകുന്നതുകൊണ്ട് ഭരണപരമായ പ്രതിസന്ധി ഉണ്ടാകാനിടയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് കോവിഡ് ബാധ രൂക്ഷമായതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് അടച്ചപ്പോള്‍ ഓണ്‍ലൈന്‍വഴിയാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. മുഖ്യമന്ത്രി ക്ലിഫ്ഹൗസിലിരുന്നും മന്ത്രിമാര്‍ വീടുകളിലിരുന്നും മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. ഈ ഫയല്‍ സംവിധാനമുള്ളതിനാല്‍ ഫയല്‍നോട്ടത്തിനും പ്രശ്നമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category