1 GBP = 96.00 INR                       

BREAKING NEWS

നീയൊക്കെ വെറും പട്ടികളാണ്... ഒരിക്കല്‍ ഇവിടെ നിന്ന് ആട്ടി പായിക്കും... ലണ്ടന്‍ ട്യൂബില്‍ വംശീയ വെറി വിളമ്പി സായിപ്പ്; ട്രെയിനില്‍ നിന്ന് ഇറങ്ങും മുന്‍പ് കറുത്തവന്റെ ഉഗ്രന്‍ പ്രഹരത്തില്‍ ബോധം കെട്ടു വീണതോടെ അസുഖം മാറി; വീഡിയോ കാണാം

Britishmalayali
kz´wteJI³

കാശത്ത് കൂടി പോകുന്ന അടി ഏണിവച്ചു കയറി വാങ്ങുന്ന ചിലരെയൊക്കെ നമ്മള്‍ നാട്ടില്‍ കാണാറുണ്ട്. എത്രയൊക്കെ ഒഴിഞ്ഞു പോകാന്‍ ശ്രമിച്ചാലും പിന്നാലെ ചൊറിഞ്ഞു നടന്നു അടിവാങ്ങിയാലേ ഇക്കൂട്ടര്‍ക്ക് തൃപ്തിയാകുകയുള്ളൂ. വഴിയരികില്‍ നിന്നും അടി ഇരന്നുവാങ്ങി പുരയില്‍ കൊണ്ടുപോയാലേ ഇവര്‍ക്ക് ഉറക്കം വരൂ. എന്നാല്‍ ഇത് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും ഒരു ആഗോള പ്രതിഭാസമാണെന്നും തെളിയിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ.

ലണ്ടനിലെ സെന്‍ട്രല്‍ ലൈനെ ട്രെയിനിലാണ് സംഭവം നടക്കുന്നത്. സെന്‍ട്രല്‍ ലണ്ടനിലെ ബാങ്ക് സ്റ്റേഷനില്‍ വണ്ടി എത്താറായപ്പോഴാണ് യാത്രചെയ്യുന്ന സായിപ്പിന് ഒരു വിളിയുണ്ടായത്, തന്റെ നിറത്തിന്റെ മഹത്വം മറ്റു യാത്രക്കാരെ ബോദ്ധ്യപ്പെടുത്തണം എന്ന്. പിന്നെ ഒട്ടും വൈകിയില്ല, അയാള്‍ ഉച്ചത്തില്‍ വിളിച്ചു കൂകാന്‍ തുടങ്ങി, ''ഇത് എന്റെ നാടാണ്, എന്റെ വീടാണ്, നിങ്ങളൊക്കെ തിരിച്ചുപോകണം'' എന്നൊക്കെ. എവിടേക്കാണ് തിരിച്ചുപോകേണ്ടത് എന്ന് ഒരു കൂട്ടം യാത്രക്കാര്‍ ചോദിച്ചപ്പോള്‍ അത് നിങ്ങള്‍ക്കറിയാമല്ലോ എന്നായിരുന്നു മറുപടി.

ചില യാത്രക്കാര്‍ അയാളുടെ പേര് ചോദിച്ചപ്പോള്‍ നിങ്ങള്‍ കറുത്തവനാണ് എന്നാണ് അയാള്‍ തിരിച്ച് ആക്രോശിച്ചത്. അതിനിടെ ഈ സംഭവം ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ഒരു യുവതിക്ക് നേരെയും അയാള്‍ തട്ടിക്കയറി. കറുത്തവര്‍ തങ്ങളേക്കാള്‍ താഴ്ന്നവരാണെന്നും അവര്‍ വളര്‍ത്തു മൃഗങ്ങളാണെന്നും ഒക്കെ അയാള്‍ ആക്രോശിച്ചു. അതിനിടയില്‍ ആരോ ഒരാള്‍ അയാളെ വംശവെറിയന്‍ എന്ന് വിളിക്കുന്നുണ്ട്.

താന്‍ വംശവെറിയനല്ലെന്ന് ആക്രോശിച്ചുകൊണ്ട്, വീഡിയോ പകര്‍ത്തുന്ന യുവതിക്ക് നേരേ അയാള്‍ അസഭ്യവര്‍ഷവും നടത്തുന്നു. ട്രെയിന്‍ ബാങ്ക് സ്റ്റേഷന്‍ എത്തിയതോടെ ഒരു കൂട്ടം കറുത്തവര്‍ഗ്ഗക്കാരായ യാത്രക്കാര്‍ അവിടെ ഇറങ്ങാന്‍ തയ്യാറെടുക്കുന്നു. അപ്പോള്‍ ഈ സായിപ്പ് അവരുടെ നേരെ മുഷ്ടിചുരുട്ടി അടുത്തു. ആഫ്രിക്കന്‍ വംശജരില്‍ ഒരാള്‍ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പായി തിരിഞ്ഞുനിന്ന് മുഷ്ടി ചുരുട്ടി സായിപ്പിന്റെ മൂക്ക് നോക്കി ഒരെണ്ണം കൊടുത്തു. അതുതന്നെ ധാരാളമായിരുന്നു സായിപ്പിന്. ബോധം കെട്ട് സായിപ്പ് പിന്നോട്ട് മലച്ചു വീഴുന്നു.

സായിപ്പ് ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നെ കൊടുത്തു എന്നായിരുന്നു മറ്റ് യാത്രക്കാരുടെ അഭിപ്രായം. അവരില്‍ ചിലര്‍ താഴേ വീണുകിടക്കുന്ന അയാളെ നോക്കി ആക്രോശിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കൊരാള്‍ വന്ന് അയാളുടെ പള്‍സ് നോക്കി പിന്നീട് ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞപ്പോള്‍, ഈ വംശവെറിയനെ സഹായിക്കരുതെന്നായിരുന്നു മിക്ക യാത്രക്കാരുടെയും അഭിപ്രായം.

ഇടികൊണ്ട സായിപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല. എന്നാല്‍, ബാങ്ക് സ്റ്റേഷനില്‍ വച്ച് ട്രെയിനിനുള്ളില്‍ എന്തെങ്കിലും അക്രമസംഭവങ്ങള്‍ നടന്നതായി വിവരമൊന്നുമില്ലെന്നാണ് ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസും ആംബുലന്‍സ് സര്‍വ്വീസും പറയുന്നത്. എന്തായാലും, അറിയാത്ത പിള്ളക്ക് ചൊറിഞ്ഞപ്പോള്‍ അറിഞ്ഞുകാണും എന്നാണ് സഹയാത്രികര്‍ കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category