1 GBP = 96.00 INR                       

BREAKING NEWS

കോവിഡിനെ ഭയക്കാതെ സൗത്താംപ്ടണില്‍ മലയാളി യുവതിക്കും യുവാവിനും മംഗല്യ ഭാഗ്യം; നിയന്ത്രണങ്ങള്‍ പാലിച്ചു പങ്കാളികളായത് 30 അതിഥികള്‍; നാട്ടില്‍ നടക്കേണ്ടിയിരുന്ന വിവാഹത്തിന് തിരഞ്ഞെടുത്തത് സ്വാതന്ത്ര്യ ദിനം; രാഹുലും ഐശ്വര്യയും ഒന്നായതു സൗത്താംപ്ടണിലെ ആദ്യ മലയാളി വിവാഹത്തിലൂടെ; ചെറുക്കനും പെണ്ണും തിളങ്ങിയത് ലാളിത്യം നിറഞ്ഞ വിവാഹ വേഷത്തില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒരു വര്‍ഷം മുന്‍പേ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച യുകെ മലയാളി യുവാവിന്റെയും യുവതിയുടെയും വിവാഹം കോവിഡ് നിയന്ത്രണങ്ങള്‍ക്കു മുന്‍പിലും ഗംഭീരമായ ആഘോഷമായി. ജീവിതം ഇനി ഇങ്ങനെയൊക്കെ എന്ന പാഠം ഓരോ ദിവസവും പുതുതായി പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കിടയില്‍ തിരുവല്ല സ്വദേശിയും റണ്‍സ് മാറ്റ്‌സ് സ്‌കൂള്‍ ഓഫ് മോട്ടോറിംഗ് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറുമായ മാത്യു ചാക്കോയുടെയും ജിപി സര്‍ജറി പ്രാക്ടീസ് നഴ്‌സായ ഷൈനി മാത്യുവിന്റെയും പുത്രി ഡോ. ഐശ്വര്യ മാത്യുവിന്റെയും ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ഷാജി ജേക്കബ്ബിന്റെയും സൗത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ രജിസ്റ്റേഡ് ജനറല്‍ നഴ്‌സായ സുജ ഷാജി ജേക്കബ്ബിന്റെയും മകന്‍ രാഹുലിന്റെയും വിവാഹം പുതിയ അനുഭവമായി മാറുകയാണ്.

കഴിഞ്ഞ വര്‍ഷം തന്നെ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തീരുമാനിച്ചു ശനിയാഴ്ച ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ വീട്ടുകാര്‍ നടത്തിയത്. കോവിഡ് നിയന്ത്രണം മൂലം ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു പങ്കെടുക്കാന്‍ അനുവാദം എന്നത് ഒരര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരുടെ വിവാഹങ്ങളെ തികച്ചും ഓര്‍മ്മിപ്പിക്കുന്നതായി. 
നൂറു കണക്കിന് ആളുകളുടെ സാന്നിധ്യം ഉണ്ടാകുന്ന മലയാളി വിവാഹങ്ങള്‍ക്ക് താത്ക്കാലിക അവധി നല്‍കാന്‍ കോവിഡ് കാരണമായതിന്റെ ആശങ്ക  പങ്കിടുന്നവര്‍ക്ക് രാഹുലിന്റെയും ഐശ്വര്യയുടെയും വിവാഹം നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇവരുടെ മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ വിവാഹങ്ങള്‍ യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ടാകും എന്ന സൂചനയും ലഭിക്കുന്നുണ്ട്.
സാധാരണ വര്‍ഷങ്ങളില്‍ യുകെയില്‍ ഇന്ത്യന്‍ വിവാഹ സീസണായ ആഗസ്റ്റില്‍ നൂറു കണക്കിന് വിവാഹങ്ങള്‍ നടക്കേണ്ടതാണ്. എന്നാല്‍ വലിയ ആള്‍ക്കൂട്ട സാന്നിധ്യം ഒഴിവാക്കണം എന്ന ഒറ്റക്കാരണത്താല്‍ പലരും വിവാഹം മാറ്റിവയ്ക്കുകയാണ്. ഇപ്പോള്‍ ഇത്തരത്തില്‍ കുറച്ചു ആളുകളുമായി നടക്കുന്ന ഇന്ത്യന്‍ വിവാഹങ്ങള്‍ ഇതിനകം ബ്രിട്ടീഷ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ എത്തിക്കഴിഞ്ഞു.  
കഴിഞ്ഞ വര്‍ഷം പ്ലാന്‍ ചെയ്ത വിവാഹം ആയിരുന്നെങ്കിലും നാട്ടില്‍ വച്ച് ബന്ധുക്കളും നാട്ടുകാരും അടക്കം ആയിരത്തോളം പേരുടെ സാന്നിധ്യത്തില്‍ വിവാഹം നടത്താന്‍ ആയിരുന്നു ഇരു വീട്ടുകാരുടെയും ആഗ്രഹമെന്നും വധുവിന്റെ പിതാവ് മാത്യു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലം അല്ലാത്തതിനാല്‍ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നിയതോടെയാണ് വിവാഹത്തിലേക്ക് ഇരു കൂട്ടരും എത്തുന്നത്. മുന്‍പ് ഏതാനും സൗത്താംപ്ടണ്‍ കുടുംബങ്ങളിലെ കുട്ടികള്‍ നാട്ടില്‍ എത്തി വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും യുകെയില്‍ ഒരു വിവാഹം നടക്കുന്നത് സൗത്താംപ്ടണ്‍ മലയാളികള്‍ക്കിടയില്‍ ആദ്യമായാണ് എന്ന് കരുതപ്പെടുന്നു.
ഏതാനും മാസം മുന്‍പ് വരെ ലണ്ടനില്‍ ജോലി ചെയ്തിരുന്ന ഡോ. ഐശ്വര്യ മാത്യു ഇപ്പോള്‍ സൗത്താംപ്ടണില്‍ ജിപി ആയാണ് സേവനം ചെയ്യുന്നത്. സൗത്താംപ്ടണ്‍ കൗണ്ടി കൗണ്‍സില്‍ ഓഫീസില്‍ മാനേജീരിയല്‍ വിഭാഗത്തിലാണ് രാഹുല്‍ ജോലി ചെയ്യുന്നത്. വര്‍ഷങ്ങളായി അടുത്തറിയുന്ന രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഒന്നുചേരല്‍ കൂടിയാണ് ഈ വിവാഹം വഴി സാധ്യമായിരിക്കുന്നത്. ഒന്നിച്ചു പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതല്‍ അറിയുന്നവരാണ് വധൂവരന്മാരും കുടുംബവും.
നാട്ടില്‍ വിവാഹം ആഘോഷിക്കാന്‍ സാധിച്ചില്ലെങ്കിലും തനി കേരളീയ രീതികളില്‍ തന്നെയാണ് ചടങ്ങുകള്‍ നടന്നത്. ഫാ. ടോമി ചിറക്കല്‍ മണവാളന്റെ നേതൃത്വത്തില്‍ സൗത്താംപ്ടണ്‍ സെന്റ്. എഡ്മണ്ട് കാത്തോലിക് ചര്‍ച്ചിലാണ് വിവാഹം നടന്നത്. ശേഷം എവറസ്റ്റ് കസിനില്‍ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. തലേ ദിനം വധുവിന്റെ വീട്ടില്‍ കൂട്ടുകാരും അടുപ്പക്കാരും ഒക്കെ ചേര്‍ന്ന് മൈലാഞ്ചി കല്യാണവും ബോളിവുഡ് ഡാന്‍സും മാര്‍ഗം കളിയും ഒക്കെയായി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ അടിപൊളി സ്റ്റൈലില്‍ തന്നെ ആയിരുന്നു ഒരുക്കങ്ങള്‍.
വെളുത്ത ഗൗണില്‍ തിളങ്ങി എത്തിയ കല്യാണ പെണ്ണിന് മന്ത്രകോടിയായി ലഭിച്ചത് ചെറി റെഡ് പട്ടുസാരി. എന്നാല്‍ വധൂവരന്മാരന്മാരുടെ വേഷവിതാനത്തിലും മറ്റും ആഡംബരഭ്രമം കടന്നു കൂടിയില്ല എന്നതും ശ്രദ്ധേയമായി. വിവാഹം കഴിഞ്ഞു കല്യാണപ്പെണ്ണ് ചെറി റെഡ് പട്ടുസാരിയില്‍ തിളങ്ങിയപ്പോള്‍ കല്യാണ ചെക്കനും സാദാ ഷര്‍ട്ടിലും പാന്റിലും കല്യാണ വേഷത്തെ ഒതുക്കിയെടുത്തു.
ആളുകളുടെ എണ്ണം നിജപ്പെടുത്തിയതിനാല്‍ കല്യാണ പെണ്ണിനും ചെക്കനും അകമ്പടിക്കാരായി അടുത്തകാലത്ത് മലയാളി വിവാഹങ്ങളില്‍ സ്ഥാനം പിടിക്കാറുള്ള കുട്ടിക്കൂട്ടങ്ങള്‍ ഒക്കെ ഈ വിവാഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുക ആയിരുന്നു. വിവാഹ ശേഷം ഹോട്ടലില്‍ വൈകിട്ട് നടന്ന സല്‍ക്കാരത്തിലും അതിഥികളുടെ എണ്ണം ക്രമപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category