1 GBP = 95.80 INR                       

BREAKING NEWS

കോവിഡ്

Britishmalayali
ജാനറ്റ് തോമസ്, മാഞ്ചസ്റ്റര്‍

റിയാതെ പറയാതെ

അനുവാദം കാക്കാതെ
ഉള്ളില്‍ കടന്നു കോവിഡ്,
ആധിപത്യം സ്ഥാപിച്ചു മെല്ലെ
നിന്‍ രൗദ്രഭാവങ്ങള്‍
പുറത്തെടുത്തു ചുറ്റും
അരുതുകളുടെ ലക്ഷ്മണ-
രേഖ തീര്‍ക്കുന്നു!

തഴുകി  തലോടി  സഹവാസം ഉറപ്പിച്ചു
കള്ളിയങ്കാട്ട് നീലിയായി തിരിഞ്ഞു
കൂര്‍ത്ത ദൃംഷ്ട്ടകള്‍
കാട്ടി ആര്‍ത്തട്ടഹസിക്കുന്നു  നീ.

ഓരോ അവയവത്തെയും ആക്രമിച്ചു
ആധീയുംവ്യാധീയും നോവും
സമാസമം നിറച്ചു മനസും
ശരീരവും തളര്‍ത്തി , ഒറ്റപ്പെടുത്തി
ചക്രവ്യുഹം തീര്‍ത്തു-
നിന്റെ യുദ്ധതന്ത്രം!

ആലിംഗനത്തില്‍ തുടങ്ങി
ശാസം മുട്ടിക്കുന്ന
ധൃതരാഷ്രാലിംഗനമാക്കി
ജീവവായുവിനായി പിടയുന്ന
ശാസകോശത്തെ ക്രൂരമായി ചവിട്ടി
അമര്‍ത്തുന്ന  അഭിനവ  വാമനന്‍!

നിരായുധനായ മനുഷ്യനെ
രാക്ഷസരൂപം പൂണ്ടു
നിന്‍ കരാളഹസ്തത്താല്‍-
 വരിഞ്ഞുമുറുക്കി,
ചുണ്ടില്‍ കോര്‍ത്തു
 കൊത്തിപ്പറക്കാന്‍
അനുവദിക്കില്ലയി
കാവല്‍ മാലാഖമാര്‍!

കൈ കഴുകി മുഖാവരണമണിഞ്ഞു
ആറു 'സി' കള്‍ ( *C) ചേര്‍ത്തു തുന്നിയ
സുരഷിത  കവചവുമായി
*മൂല്ല്യങ്ങള്‍ ചേര്‍ത്ത് പിരിച്ച
ഇരട്ട മുപ്പിരി ചരടുമായി
 നിന്നെ പിടിച്ചു കെട്ടാന്‍
കച്ചകെട്ടി ഇറങ്ങിയ
ആരോഗ്യ പ്രവര്‍ത്തകര്‍

ഉറക്കമൊഴിഞ്ഞ്, നിന്നെ തര്‍ക്കാന്‍
ബ്രഹ്മസ്ത്രം ഒരുക്കുന്ന
ശാസ്ത്ര  ലോകം
സാമൂഹിക അകലത്തില്‍
ഒന്നിച്ചു നില്‍ക്കുന്ന
ലോകജനത.

പ്രിയരേ നഷ്ടപെട്ടവരുടെ
ഹൃദയം പിളര്‍ക്കുന്ന വേദന,
ഒരിക്കിലും ഉണങ്ങാത്ത
ചോര കിനിയുന്ന മുറിവ്,
ആത്മനൊമ്പരങ്ങളുടെ
അണയാത്ത തീജ്വാല
ഒരുക്കുന്നു നിന്റെ
ശവമഞ്ചവും ചിതാഗ്‌നിയും!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam