1 GBP = 102.00 INR                       

BREAKING NEWS

നമ്മള്‍ സഹായിക്കേണ്ട ഒരു ബ്രിട്ടീഷ് ചാരിറ്റിയുടെ പേര് പറയാമോ? ബ്രിട്ടീഷ് മലയാളികളുടെ നന്ദിയായി നമുക്ക് 500 പൗണ്ട് സമ്മാനിക്കാം

Britishmalayali
kz´wteJI³

2012ല്‍ മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ രൂപീകരിച്ചതിനു ശേഷം ഇതുവരെ നിരവധി ലോക്കല്‍ ഇംഗ്ലീഷ് ചാരിറ്റികളെ ഫൗണ്ടേഷന്‍ സഹായിച്ചിട്ടുണ്ട്. നമ്മള്‍ ഇവിടെ ജോലി ചെയ്തു സമ്പാദിക്കുന്ന തുകയുടെ ഒരു അംശം കേരളത്തിലും കഷ്ടതയനുഭവിക്കുന്ന ഇവിടെയുള്ള നമ്മുടെ മലയാളി സഹോദരങ്ങള്‍ക്കും നല്‍കുമ്പോള്‍ നമ്മള്‍ അധിവസിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തോടുള്ള പ്രതിബദ്ധതയും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ചാരിറ്റിയുടെ ജനറല്‍ ഫണ്ടില്‍ നിന്നും എടുത്ത് ആറുമാസത്തിലൊരിക്കല്‍ ഈ തുക നല്‍കാറുണ്ട്. ഡയബറ്റിസ് യുകെ, ആന്റണി നോളന്‍ ട്രസ്റ്റ്, ക്യാന്‍സര്‍ റിസര്‍ച്ച് യുകെ, ഡിസാസ്റ്റര്‍ എമര്‍ജന്‍സി കമ്മറ്റി, യുവര്‍ കെയര്‍ യോര്‍ക്ക്ഷെയര്‍ എയര്‍ ആംബുലന്‍സ്, ലാന്‍ബെറിസ് മൗണ്ടന്‍ റെസ്‌ക്യൂ വെയില്‍സ്, മേരീസ് മീല്‍, സൗത്താംപ്ടണ്‍ സണ്‍ഡേ ലഞ്ച് പ്രൊജക്റ്റ്, സ്വിണ്ടന്‍ ആന്‍ഡ് വില്‍ഷെയര്‍ ചില്‍ഡ്രന്‍സ് ഡഫ് സൊസൈറ്റി തുടങ്ങിയവയാണ് ഇതുവരെയും സഹായിച്ചിട്ടുള്ളത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെപോലെ ലഭിക്കുന്ന തുക മുഴുവനായോ ഗിഫ്റ്റ് എയ്ഡ് അടക്കം കൂടുതലായോ അര്‍ഹതപ്പെട്ടവരില്‍ എത്തിക്കുന്ന ലോക്കല്‍ ഇംഗ്ലീഷ് ചാരിറ്റികള്‍ ഏതെങ്കിലും നിങ്ങളുടെ അറിവില്‍ ഉണ്ടെങ്കില്‍ ഞങ്ങളെ c[email protected] എന്ന മെയിലില്‍ അറിയിക്കുക. 500 പൗണ്ടില്‍ കുറയാത്ത ഒരു തുക അവര്‍ക്ക് നല്‍കുന്നതാണ്. നിങ്ങളോ നിങ്ങളുടെ മക്കളോ തുടങ്ങി നമ്മുടെ മലയാളി സമൂഹത്തില്‍ നിന്നുള്ളവര്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍ ആണെങ്കില്‍ കൂടുതല്‍ ഉത്തമമായിരിക്കും.

യുകെയിലെ മറ്റ് പല പ്രമുഖ നാഷണല്‍ ഇംഗ്ലീഷ് ചാരിറ്റികളും അവര്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ വെറും 60% വരെയോ അതിന് കുറച്ച് മുകളിലോ മാത്രം അവരുടെ ഗുണഭോക്താവിന്റെ കയ്യിലെത്തിക്കുമ്പോള്‍ ലഭിക്കുന്ന തുകയുടെ 25% ഗിഫ്റ്റ് എയിഡും കൂട്ടി 125% മായി അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എത്തിക്കുന്നു. മറ്റ് ചാരിറ്റികള്‍ സ്റ്റാഫിന്റെ ശമ്പളത്തിനും അവരുടെ സൗകര്യങ്ങള്‍ക്കും മറ്റ് നിക്ഷേപ പദ്ധതികള്‍ക്കുമോക്കേയായി നല്ലൊരു തുക നീക്കിവയ്ക്കുന്നു. ഇവിടെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രാധാന്യമേറുന്നത്. അതായത് നിങള്‍ 10 പൗണ്ട് സംഭാവന നല്‍കുമ്പോള്‍ അത് 12.50 പൗണ്ടായി പാവപ്പെട്ടവന് നല്‍കുന്നു. ഇങ്ങനെയുള്ള ഇംഗ്ലീഷ് ലോക്കല്‍ ചാരിറ്റികളെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പിന്തുണയ്ക്കാന്‍ ഉദ്ദേശിക്കുന്നത്.

മറ്റ് അസോസിയേഷനുകളെയോ യുകെയിലെ പ്രമുഖ ചാരിറ്റികളെയോ അപേക്ഷിച്ച് വര്‍ഷാവര്‍ഷം ഓഡിറ്റേഴ്‌സിന് നല്‍കുന്ന 350 പൗണ്ട് ഫീസല്ലാതെ ഒരു പെന്‍സുപോലും ചാരിറ്റിയില്‍നിന്നും ചിലവാക്കുന്നില്ല. പതിനാലോളം ട്രസ്റ്റിമാരും ഒമ്പതോളം വരുന്ന അഡൈ്വസറി കമ്മിറ്റി അംഗങ്ങളും കയ്യില്‍നിന്നും പൈസ മുടക്കി യാത്രചെയ്തും പ്രത്യേക സമയം കണ്ടെത്തിയുമോക്കെയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നത്. കൂടാതെ, എല്ലാ മാസവും ഡയറെക്റ്റ് ഡെബിറ്റ് ആയി ഒരു നിശ്ചിത തുക ഇവര്‍ ചാരിറ്റിയിലേയ്ക്ക് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നു. ഇത് എമേര്‍ജന്‍സി അപ്പീലുകള്‍ വരുമ്പോള്‍ നല്‍കുവാനായും ലോക്കല്‍ ഇംഗ്ലീഷ് ചാരിറ്റികള്‍ക്കാ യും ഫണ്ടുകള്‍ നല്‍കുമ്പോള്‍ കുറച്ച് കൂടി ഇട്ട് റൗണ്ട് ഫിഗര്‍ ആയി നല്‍കുവാനും ജനറല്‍ ഫണ്ടില്‍ സൂക്ഷിക്കുന്നു.

യുകെ മലയാളികളുടേതടക്കം നിരവധി അപേക്ഷകളാണ് ചാരിറ്റി ഫൗണ്ടേഷന് സാമ്പത്തിക സഹായത്തിനു വേണ്ടി ലഭിച്ചു കൊണ്ടിരിക്കുന്നത്. ചാരിറ്റിയിലേക്ക് വരുന്ന അപേക്ഷകള്‍ കൃത്യവും വ്യക്തവുമായ അന്വേഷണങ്ങള്‍ക്ക് വിധേയമായതിന് ശേഷം മാത്രമാണ് ട്രസ്റ്റ് പരിഗണിച്ച് സഹായങ്ങള്‍ നല്‍കുന്നത്. ഒട്ടു മിക്ക അപ്പീലിലുകളിലും യുകെയിലെ സുമനസ്‌കരായ ജനങ്ങള്‍ നല്‍കുന്ന തുക കൂടാതെ ജനറല്‍ ഫണ്ടില്‍നിന്നും ചെറിയൊരു സംഖ്യ കൂടി എടുത്താണ് നല്‍കുന്നത്.

ട്രസ്റ്റിമാര്‍ സ്വതന്ത്രമായും സുതാര്യമായും എല്ലാക്കാര്യങ്ങളും ചര്‍ച്ച ചെയ്ത് ഭൂരിപക്ഷം തീരുമാനമനുസരിച്ചാണ് ഫൗണ്ടേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. അനുഭവജ്ഞാനവും പ്രവര്‍ത്തി പരിചയവുമുള്ള മുന്‍ ട്രസ്റ്റിമാര്‍ അടങ്ങുന്ന അഡൈ്വസറി കമ്മിറ്റിയും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ട്.

പൈസയിലുമുപരി നമുക്കറിയാം യുകെയിലെ ജീവിതത്തില്‍ വളരെ വിലപ്പെട്ടതാണ് നമ്മുടെ സമയം. നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി നല്ലൊരുപങ്ക് സമയമാണ് ദിനംപ്രതി ഭാരവാഹികള്‍ ഫൗണ്ടേഷന്റെ ദൈനംദിന നടത്തിപ്പിനായി ചിലവാക്കിക്കൊണ്ടിരുക്കുന്നത്. പ്രത്യേകിച്ച് ഇടയ്ക്ക് നടന്നുകൊണ്ടിരിക്കുന്ന സ്‌കൈ ഡൈവിങ്ങ്/ നേഴ്സിംഗ് സ്റ്റുഡന്റ്സ് സപ്പോര്‍ ട്ട് തുടങ്ങിയ പൊതുജന പങ്കാളിത്തമുള്ള വിപുലമായ പരിപാടികള്‍ വരുമ്പോള്‍ എല്ലാവരും നല്ല തിരക്കിലാകുന്നു. നാട്ടില്‍ നിന്നും ഒറ്റയടിക്ക് എത്തുന്ന ആയിരക്കണക്കിന് അപേക്ഷകളുടെ ഷോര്‍ട്ട്ലിസ്റ്റിങ്ങും അന്വേഷണത്തിനും നല്ല സമയം ആവശ്യമുണ്ട്.

ദിവസങ്ങളോളം ഇതിന് വേണ്ടി മാറ്റി വെക്കേണ്ടി വരുന്നു.. നിങള്‍ സ്വരൂപിച്ചു ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ഫണ്ട് ഏറ്റവും അര്‍ഹരായവരുടെ കയ്യില്‍ എത്തിക്കുക എന്ന വലിയൊരു ദൗത്യത്തിലാണ് ഞങള്‍ മിക്കപ്പോഴും ഏര്‍പ്പെട്ടിരിക്കുന്നത്. ഭാരവാഹികള്‍ അന്വേഷിച്ച് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതിന് ശേഷം യുകെയിലെ മലയാളികളുടെ സഹായത്തോടെയും നാട്ടിലെ സാമൂഹ്യ, ഉദ്യോഗസ്ഥ, രാഷ്ട്രീയ, ആല്‍മീയ നേതാക്കളുടെ സഹായത്തോടെയുമുള്ള അന്വേഷണങ്ങള്‍ക്കുംം ശേഷം മാത്രമാണ് ഈ സഹായങ്ങള്‍ നല്‍കുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് അവരുടെ കൈയ്യില്‍ തന്നെ സഹായം എത്തിക്കുക എന്നതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രത്യേകതയാണ്.

മറ്റുള്ളവരെ സഹായിക്കുവാന്‍ സന്മനസ്സുള്ളവര്‍ക്കും നിസ്വാര്‍ത്ഥ മതികളും ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യവുമുള്ള ആര്‍ക്കും ഇതിലേയ്ക്ക് കടന്നു വരാം. രൂപീകൃതമായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മൊത്തം ഒരു മില്യണ്‍ പൗണ്ടെന്ന വിതരണത്തുകയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുവജനങ്ങളടക്കം പുതിയ ആളുകളെ ട്രസ്റ്റിലേക്ക് വളരെ ആവശ്യമുണ്ട്. നിലവില്‍ 775,000.00 പൗണ്ടിന് മുകളില്‍, ഏകദേശം എഴ് കോടി രൂപയില്‍ കൂടുതല്‍ ആയിരക്കണക്കിന് വേദനയും പ്രയാസവുമനുഭവിക്കുന്നവര്‍ക്കും ഇതുവരെ നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ചാരിറ്റി ഫൗണ്ടേഷനെ ബന്ധപ്പെടുവാന്‍ [email protected] എന്ന ഇമെയിലില്‍ കോണ്‍ടാക്ട് ചെയ്യുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category