1 GBP = 96.00 INR                       

BREAKING NEWS

ഇറ്റലിയില്‍ നഴ്സായ ഭാര്യ അയക്കുന്ന പണം മുഴുവന്‍ മദ്യപിച്ച് തീര്‍ക്കും; കുടിച്ചു പൂസായി വീട്ടിലെത്തി രണ്ട് മക്കളേയും സ്ഥിരമായി മര്‍ദ്ദിക്കുന്ന അച്ഛന്‍; ഒടുവില്‍ പട്ടിക്ക് തീറ്റ കൊടുക്കാത്ത തര്‍ക്കത്തില്‍ ജീവന്‍ നഷ്ടമായത് മൂത്തമകന്‍ ശാരോണിന്; മകനെ നഷ്ടമായ വേദനയില്‍ തകര്‍ന്ന് സില്‍ജ ഇറ്റലിയില്‍

Britishmalayali
ജാസിം മൊയ്ദീന്‍

കണ്ണൂര്‍: ശനിയാഴ്ച വൈകീട്ട് പയ്യാവൂരില്‍ പിതാവ് മകനെ കുത്തിക്കൊന്ന കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പയ്യാവൂര്‍ ഉപ്പുപടന്നയിലാണ് പിതാവ് മകനെ കുത്തിക്കൊന്നത്. പേരകത്തനാടി സജിയാണ് തന്റെ മൂത്ത മകന്‍ 20 വയസ്സുള്ള ശാരോണിനെ ശനിയാഴ്ച വൈകീട്ട് കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്.

സജി സ്ഥിരമായി മക്കളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിദേശത്ത് നഴ്‌സായ ഭാര്യ അയക്കുന്ന ശമ്പളം മുഴുവന്‍ മദ്യപിച്ചും ധൂര്‍ത്തടിച്ചും കളയുന്ന സജി സ്ഥിരമായി മദ്യപിച്ചെത്തി രണ്ട് മക്കളെയും ഉപദ്രവിക്കാറുണ്ടായിരുന്നു. സജിയുടെ ഭാര്യയും ശാരോണിന്റെ അമ്മയുമായ സില്‍ജ ഇറ്റലിയില്‍ നഴ്‌സാണ്. അതു കൊണ്ട് തന്നെ വീട്ടില്‍ അച്ഛനും മക്കളും മാത്രമാണുണ്ടാകാറുള്ളത്.

എന്നും വൈകീട്ട് മദ്യപിച്ചെത്തുന്ന സജി നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ശാരോണിനെയും സഹോദരന്‍ ഷാര്‍ലറ്റിനെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞാണ് സജി വഴക്ക് തുടങ്ങിയത്. വഴക്ക് പിന്നീട് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സജി എപ്പോഴും കൈയില്‍ കത്തി സൂക്ഷിക്കാറുണ്ടായിരുന്നു.

ഈ കത്തി ഉപയോഗിച്ചാണ് മകനെ കുത്തിയത്. കുത്തേറ്റ ശാരോണിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മദ്ധ്യേ മരണം സംഭവിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ടും സജിയും മക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വെള്ളിയാഴ്ചയിലെ തര്‍ക്കത്തിനിടയില്‍ സജി മദ്യപിച്ച് കാല്‍ നിലത്തുറക്കാത്ത സ്ഥിതിയില്‍ നിലത്ത് വീഴുകയും ചെറിയ മുറിവുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ശനിയാഴ്ചയിലെ അക്രമത്തിന് കാരണമാകുകയും ചെയ്തു.

ശാരോണിന്റെ മൃതദേഹം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് അമ്മയുടെ വീടായ മാലൂരിലേക്ക് കൊണ്ട് പോകും. മാലൂര്‍ പോത്തുകുഴി സെന്റ് മാക്‌സമില്യണ്‍ കോള്‍ബെ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category