1 GBP = 94.80 INR                       

BREAKING NEWS

ഓഹരി വിലയിലെ വന്‍കുതിച്ചു ചാട്ടത്തോടെ രണ്ടു ടില്ല്യണ്‍ വിപണി മൂല്യം എന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യ അമേരിക്കന്‍ കമ്പനിയായി ആപ്പിള്‍; വിപണിയില്‍ നിന്നും മറഞ്ഞുപോയ ബ്ലാക്ക്ബെറി, 5 ജി ടെക്നോളജിയുമായി തിരിച്ചെത്തുന്നു; കൊറോണക്കാലത്തെ സെല്‍ഫോണ്‍ വിപ്ലവത്തിന്റെ കഥകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

കോവിഡ്-19 പ്രതിസന്ധി ലോകരാഷ്ട്രങ്ങളുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഒട്ടു മിക്ക സാമ്പത്തിക ശക്തികളും അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച അനുഭവിക്കുകയാണ്. അടച്ചുപൂട്ടലുകളുടേയും തൊഴില്‍ നഷ്ടങ്ങളുടെയും കഥകള്‍ പതിവായ കാലത്തും ബിസിനസ്സ് ലോകത്തുനിന്നും ചില ശുഭവാര്‍ത്തകളെത്തുന്നു, ഒരു തിരിച്ചു വരവ് അസാദ്ധ്യമല്ലെന്ന് നമ്മളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്. സാങ്കേതിക മികവുകൊണ്ട് വിപണി കീഴടക്കിയ ആപ്പിളിന്റേയും, ഒരുകാലത്ത് സ്മാര്‍ട്ട് ഫോണുകളില്‍ മുമ്പനായിരുന്ന ബ്ലാക്ക്ബെറിയുടേയും കഥ അത്തരത്തില്‍ ലോക വിപണിക്ക് പ്രതീക്ഷകള്‍ ഏകുന്നതാണ്.

ഓഹരിക്കമ്പോളത്തില്‍ ആപ്പിളിന്റെ വന്‍കുതിപ്പ്
വിപണിമൂല്യം രണ്ടു ട്രില്ല്യണ്‍ ആസ്തി എന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യത്തെ അമേരിക്കന്‍ കമ്പനിയായി മാറിയിരിക്കുകയാണ് ആപ്പിള്‍. ഇന്നലെ കമ്പനിയുടെ ഓഹരി മൂല്യം ഒരു ശതമാനം വര്‍ദ്ധിച്ചതോടെയാണ് സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ഭീമന്മാര്‍ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ഒരു ട്രില്ല്യണ്‍ വിപണിമൂല്യം എന്ന നാഴികക്കല്ലില്‍ നിന്നും ഈ നേട്ടം കൈവരിക്കുവാന്‍ കമ്പനി വെറും രണ്ട് വര്‍ഷം മാത്രമേ എടുത്തുള്ളു എന്നത് ആപ്പിളിന്റെ വളര്‍ച്ചയുടെ വേഗതയെ സൂചിപ്പിക്കുന്നു.

ചൈനയിലെ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതും, കൊറോണ പ്രതിസന്ധിമൂലം റീടെയ്ല്‍ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടേണ്ടി വന്നതും ഒക്കെ സൃഷ്ടിച്ച പ്രതിസന്ധികള്‍ തരണം ചെയ്തും കമ്പനിയുടെ ഓഹരികള്‍ ഈ വര്‍ഷം 60 ശതമാനം നേട്ടമാണ് കൈവരിച്ചത്. എന്നും ആപ്പിളിന്റെ ഗുണമേന്മയാര്‍ന്ന ഉദ്പന്നങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ഉപഭോക്താക്കള്‍ വീടുകളില്‍ അടച്ചിരുന്നപ്പോഴും ഐ ഫോണും മറ്റ് ആപ്പിള്‍ ഉദ്പന്നങ്ങളും വാങ്ങിയിരുന്നു.

നേരത്തെ 2019 ഡിസംബറില്‍ സൗദി ആരാംകോ, രണ്ടു ട്രില്ല്യണ്‍ ഡോളര്‍ വിപണിമൂല്യം എന്ന നാഴികക്കല്ലില്‍ എത്തിയിരുന്നു. കമ്പനി പബ്ലിക് കമ്പനിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം കൈവരിക്കാനായത്. എന്നാല്‍ അതിനുശേഷം സൗദി എണ്ണക്കമ്പനിയുടെ ഓഹരിമൂല്യം ഇടിയുകയായിരുന്നു. ഇപ്പോള്‍ ആരാംകോയുടെ വിപണി മൂല്യം 1.82 ട്രില്ല്യണ്‍ ഡോളര്‍ മാത്രമാണ് അമേരിക്കയില്‍, ആപ്പിളിന് തൊട്ടുപുറകിലായി ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളാണ് വിപണി മൂല്യത്തിന്റെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്.

ബ്ലാക്ക്ബെറിയുടെ ശക്തമായ തിരിച്ചുവരവ്
ടെക്സാസ് ആസ്ഥാനമായ ഒരു സ്റ്റാര്‍ട്ട് അപ് കമ്പനി ബ്ലാക്ക്ബെറിയുടെ ലൈസന്‍സ് കരസ്ഥമാക്കിയതോടെ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഒരുകാലത്ത് ഏറെ തിളങ്ങിനിന്ന ഈ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ്. ഇതിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കിയ ഓണ്‍വേര്‍ഡ് മൊബിലിറ്റി എന്ന കമ്പനി 2021-ല്‍ ബ്ലാക്ക്ബെറിയുടെ 5ജി മോഡല്‍ വിപണിയില്‍ എത്തുമെന്ന് അറിയിച്ചു.

പുതുക്കിയ ബ്ലാക്ക്ബെറി വിപണിയില്‍ എത്തുന്നത്, ബ്രാന്‍ഡ് മൂല്യം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഉള്ള ഒരു പുതിയ കീബോര്‍ഡ് ഡിസൈനുമായായിരിക്കും. പുതിയ ടൈപ്പിംഗ് അനുഭവം നല്‍കുവാന്‍ പാകത്തിലുള്ളതായിരിക്കും ഈ ഡിസൈന്‍. ടോപ്പ്-നോച്ച് കാമറ, സര്‍ക്കാര്‍ -തല സുരക്ഷ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തും.

2000-ല്‍ ആദ്യമായി വിപണിയില്‍ എത്തിയ ബ്ലാക്ക്ബെറി, പ്രൊഫഷണലുകള്‍ക്ക് അത്യാവശ്യം വേണ്ടുന്ന ഒന്നായി മാറുകയായിരുന്നു. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്കിപ്പുറം ആ പേര് തീര്‍ത്തും അപ്രസക്തമായി മാറിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫോണ്‍ ഡെവെലപ്പ് ചെയ്യുവാനും വിതരണം ചെയ്യുവാനും ലൈസന്‍സ് ഉണ്ടായിരുന്ന ടി സി എല്‍ കമ്മ്യുണിക്കേഷന്‍സുമായുള്ള കരാര്‍ കമ്പനി റദ്ദ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category