kz´wteJI³
വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശങ്കകള്‍ നല്‍കിയാണ് എ ലെവല്‍ പരീക്ഷാ ഫലം പുറത്തു വന്നത്. മികച്ച ഫലം പ്രതീക്ഷിച്ചവര്‍ക്ക് നിരാശ നല്‍കിയെന്ന പൊതു വിലയിരുത്തല്‍ യുകെയില്‍ എമ്പാടും ഉണ്ടെങ്കിലും മലയാളി കുട്ടികളെ ഇതു കാര്യമായി ബാധിച്ചിട്ടില്ലെന്ന വിലയിരുത്തല്‍ ലഭിക്കുന്നത്. നിരവധി കുട്ടികളാണ് മികച്ച മാര്‍ക്കു നേടി ഉന്നത പഠനത്തിന് അഡ്മിഷന് ഉറപ്പാക്കിയിരിക്കുന്നത്. അക്കൂട്ടത്തിലേക്ക് ഇതാ ഒരാള്‍ കൂടി എത്തിയിരിക്കുന്നു.
വിജയഗാഥകളില്‍ വീണ്ടുമൊരു പൊന്‍തിളക്കവുമായി ഡോര്‍സെറ്റില്‍ നിന്നുള്ള അലീന റെജിയാണ് ലണ്ടനിലെ നിയമ പഠനത്തിന് തയ്യാറെടുക്കുന്നത്. ബോണ്‍മൗത്ത് സെന്റ് പീറ്റേഴ്സ് കാത്തലിക് സ്കൂളില്‍ നിന്ന് എ ലെവല്‍ എക്സാമില്‍ മൂന്നു എ സ്റ്റാറുകള്‍ നേടി മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ അലീന റെജി ഡോര്‍സെറ്റ് മലയാളി കമ്മ്യുണിറ്റിയില്‍ താരമായി മാറിയിരിക്കുകയാണ്.
ജി.സി.എസ്.ഇ പരീക്ഷയിലും മികച്ച വിജയം നേടിയിരുന്ന അലീനയുടെ ഏക സഹോദരന് അലന് റെജി കോള്‍ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിയമ പഠനത്തില്‍ ലോ സൊസൈറ്റിയുടെ ടോപ് റാങ്ക് നേടിക്കൊണ്ട് മൂന്നാം വര്‍ഷ നിയമ ബിരുദ പഠനം തുടരുന്നു. അലീനയും നിയമ പഠനത്തില്‍ സഹോദരനൊപ്പം മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ലണ്ടനിലെ പ്രശസ്തമായ ക്വീന്‍ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലേക്കാണ് അലീന നിയമപഠനത്തിനായി പോകുന്നത്.
യുക്മയുടെ റീജിയണല്‍ - നാഷണല്‍ വേദികളിലും, ഡോര്‍സെറ്റ് കേരളാ കമ്മ്യുണിറ്റിയുടെ വേദികളിലും വ്യത്യസ്തമാര്‍ന്ന നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചും, നൃത്ത വേദികളില്‍ തരംഗമായും മാറിയിരുന്ന അലീന ഒന്നിലേറെ തവണ യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ കലാതിലകവുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഡോര്‍സെറ്റില്‍ താമസിക്കുന്ന പാലാ കൊഴുവനാല്‍ സ്വദേശി കിഴക്കേക്കുറ്റ് റെജി തോമസിന്റെയും, കോരുത്തോട് സ്വദേശിനി തണ്ടംപറമ്പില് മിനി തോമസിന്റെയും മകള്‍ അലീന റെജിയുടെ വിജയം ഡോര്‍സെറ്റ് മലയാളികള്‍ക്ക് അഭിമാന നേട്ടമായി മാറിയിരിക്കുകയാണ്. മാതാപിതാക്കളായ റെജിയും മിനിയും റോയല്‍ ബോണ്‍മൗത്ത് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. യുക്മ മുന്‍ ട്രഷറര്‍ ഷാജി തോമസിന്റെയും, ഗായകനായ ഷിബു തണ്ടാന്റെയും സഹോദരിപുത്രിയാണ് അലീന.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam