1 GBP = 102.00 INR                       

BREAKING NEWS

ഭിന്നശേഷിക്കാരായ മക്കള്‍ ഇനിയെങ്ങനെ ജീവിക്കുമെന്നോര്‍ത്താണ് സങ്കടം; ലോക്ക്ഡൗണില്‍ തട്ടിയില്ലാതായത് തീരാത്ത നടുവേദനയോടെ എടുത്തിരുന്ന കൂലിപ്പണി; ഡിസ്‌ക് അകന്നു വേദനിച്ച് അമ്മയും: പ്രായാധിക്യത്താല്‍ തളര്‍ന്ന് മാതാപിതാക്കളും; കൊറോണാ ക്കാലത്തെ ഓണം നന്മയില്‍ പൊതിയാന്‍ നമുക്ക് ഒരുമിക്കാം

Britishmalayali
kz´wteJI³

കോട്ടയം ജില്ലയിലെ മുണ്ടക്കയം പഞ്ചായത്തിലെ പുലിക്കുന്ന് മുളംകുന്ന് വാര്‍ഡില്‍ താമസിക്കുന്ന മഞ്ചേഷ് എന്ന് വിളിക്കുന്ന സന്തോഷും ഭാര്യയും രണ്ടു മക്കളും സങ്കടത്തിന്റെ കാണാക്കര നേടി അലയുകയാണ്. വിട്ടുമാറാത്ത നടുവേദനയും വച്ച് കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന സന്തോഷിന് ഇപ്പോള്‍ അതിനു പോലും നിവര്‍ത്തിയില്ല. കൊറോണയും ലോക്ക്ഡൗണുമെല്ലാം ഈ കുടുംബത്തെയും സാരമായി ബാധിച്ചതോടെ ഭിന്നശേഷിക്കാരായ മക്കളുടെ വയറു പോലും നിറയ്ക്കാന്‍ സാധിക്കാതെ എന്തു ചെയ്യണമെന്നറിയാതെയുള്ള അങ്കലാപ്പിലാണ് സന്തോഷും ഭാര്യയും.

ഡിസ്‌ക് അകലുന്ന വേദന മൂലം സന്തോഷിന്റെ ഭാര്യയും നിസ്സഹായയാണ്. ഇവര്‍ക്കൊപ്പം പ്രായമായ മാതാപിതാക്കളും സന്തോഷിനെ ആശ്രയിച്ചാണ് കഴിയുന്നത്. എല്ലാവരും ഒരുമിച്ച് താല്‍ക്കാലികമായി കെട്ടിയ ഒരു ഓലപ്പുരയിലാണ് താമസം. കോരിച്ചൊരിയുന്ന മഴ പെയ്യുമ്പോള്‍ ആധിയാണ് മനസില്‍ മുഴുവന്‍. ശക്തമായ ഒരു കാറ്റടിച്ചാല്‍ പറന്നു പോകാവുന്ന ഓലപ്പുരയ്ക്കുള്ളില്‍ മക്കളെയും ഭാര്യയേയും മാതാപിതാക്കളെയും ഓര്‍ത്ത് കണ്ണീര്‍ തുടയ്ക്കുകയാണ് സന്തോഷ്. ദിവസേന കൂലിപ്പണി ഉണ്ടായിരുന്നതിനാല്‍ നേരത്തെ അന്നത്തിന് മുട്ടുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ അതിനു പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയാണ്. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ ഉള്ളത് പരസ്പരം പങ്കുവെച്ച് കഴിക്കും. അല്ലെങ്കില്‍ പട്ടിണിയും.

സന്തോഷിന്റെ രണ്ടു മക്കളില്‍ മൂത്ത മകളാണ് 17 വയസുള്ള അഞ്ജന. ഭിന്നശേഷിക്കാരിയായ അഞ്ജന സ്പെഷ്യല്‍ സ്‌കൂളില്‍ ആണ് പൊയ്ക്കൊണ്ടിരുന്നത്. മൂന്നര വയസുള്ള ഇളയ കുട്ടിക്കും കണ്ണിനു കാഴ്ച കുറവുണ്ട്. സ്വന്തമായി ഒരു വീടു പോലും ഈ കുടുംബത്തിന് ഇല്ല. കുടംബസ്വത്തായി ഉള്ള പത്തു സെന്റിലുള്ള ചോര്‍ന്നൊലിക്കുന്ന ഓലമേഞ്ഞ ഒരു കുടിലിലാണ് സന്തോഷിന്റെ മാതാവിന്റെയും പിതാവിന്റെയും കൂടെ താമസിക്കുന്നത്. അതായത് ഈ കുടുംബം ഒന്നാകെ ദുരിതത്തിലാണ് എന്നതാണ് സാരാംശം. വീണ്ടും ഓണനാളുകള്‍ വന്നെത്തുമ്പോള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഓണം അപ്പീലിലൂടെ ഈ കുടുംബത്തിന് സഹായം നല്‍കുവാനാണ് ശ്രമം.

പഞ്ചായത്ത് അംഗമടക്കമുള്ള നാട്ടുകാരുമായി അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ടപ്പോള്‍ തികച്ചും അര്‍ഹതയുള്ള ഈ കുടുംബത്തിന് എത്ര സഹായം കൊടുത്താലും മതിയാവില്ല എന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. നല്ലവരായ അയല്‍വാസികളും നാട്ടുകാരും കൂട്ടുകാരുമൊക്കെ വല്ലപ്പോഴും സഹായിക്കുന്നതുകൊണ്ടാണ് നിത്യവൃത്തിയും ചികിത്സയും നടന്നുപോകുന്നത്.
സംഭാവനകള്‍ നല്‍കുമ്പോള്‍ ഗിഫ്റ്റ് എയിഡ് ക്ലയിം ചെയ്യുന്നിടത്ത് ടിക് ചെയ്യുവാന്‍ മറക്കാതിരിക്കുക. നിങള്‍ ജോലിയില്‍ നിന്നും മറ്റും ടാക്സ് അടച്ച് ലഭിക്കുന്ന തുക സംഭാവന നല്‍കുമ്പോള്‍ 25% ഗവണ്‍ന്മെന്റ് ഗിഫ്റ്റ് എയിഡ് ആയി തിരിച്ചു നല്‍കുന്നു. അങ്ങനെ നിങള്‍ ഒരു പൗണ്ട് നല്‍കുമ്പോള്‍ ഒന്നേകാല്‍ പൗണ്ടായി ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പോലെ ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചാരിറ്റികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

കൊറോണ വൈറസ് എന്ന മഹാമാരി കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ഒരു വേളയിലാണ് മലയാളിയുടെ ദേശീയ ഉത്സവമായ പൊന്നോണം എത്തുന്നത്. മഹാമാരിയുടെ തിക്തഫലങ്ങളുഭവിക്കുന്നതോ സമൂഹത്തിന്റെ അടിത്തട്ടിലുള്ള ദിവസേന കൂലിവേല ചെയ്തു ജീവിക്കുന്ന പാവങ്ങളും. മാസങ്ങളായി ജോലിയും വേലയുമില്ലാതായ ഇവര്‍ക്ക് റേഷന്‍ അരി പോലുള്ള ഭക്ഷണവിഭവങ്ങള്‍ ലഭിക്കുന്നത് കൊണ്ടുമാത്രമാണ് വല്ലപ്പോഴുമെങ്കിലും വയറുനിറയ്ക്കാനാവുന്നത്. അതുകൊണ്ടു തന്നെ കുട്ടികളടക്കം ആവേശത്തോടെ സാധാരണ വരവേല്‍ക്കുന്ന മാവേലിതമ്പുരാനെയും ഓണാഘോഷത്തെയുമൊക്കെ ഇത്തവണ ഇവര്‍ വളരെ നിസ്സംഗതയോടെയാണ് നോക്കിക്കാണുന്നത്.

പുത്തനുടുപ്പും ഓണസദ്യയും അത്തപ്പൂക്കളവുമോക്കെ ഈ പാവങ്ങള്‍ക്ക് ഇത്തവണ സ്വപ്നം കാണുവാന്‍ സാധിക്കുന്നതിനും അപ്പുറത്താണ്. കേരളത്തിന്റെ പല ഭാഗത്തും തിമിര്‍ത്തു പെയ്തുകൊണ്ടിരിക്കുന്ന പേമാരിയും കൂടെയാകുമ്പോള്‍ ഇവരുടെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണ്. കുട്ടികളടക്കം വീട്ടിലുള്ളവര്‍ക്ക് എന്തെങ്കിലും രോഗം കൂടിയാകുമ്പോള്‍ ഈ ഓണക്കാലത്തും ഇവര്‍ പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്. ഇങ്ങനെയുള്ള നാലു കുടുംബങ്ങളെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇത്തവണത്തെ ഓണം അപ്പീല്‍ 2020 ലില്‍ ഉള്‍പ്പെടുത്തി വായനക്കാരുടെ കരുണയ്ക്കായി അപേക്ഷിക്കുന്നത്.

നിരവധി അപേക്ഷകളില്‍ നിന്നുമാണ് ട്രസ്റ്റിമാരുടെ ഷോര്‍ട്ട് ലിസ്റ്റിങ്ങും കര്‍ക്കശമായ അന്വേഷണങ്ങള്‍ക്കും ശേഷം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഓണം അപ്പീലിലേക്ക് അര്‍ഹതയുള്ള അപേക്ഷകള്‍ പരിഗണിച്ചത്. കൊറോണ വൈറസിന്റെ വ്യാപനം മൂലം കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിന് ശേഷം സാധാരണ നടത്തുന്ന സീസണല്‍ അപ്പീലുകള്‍ നടത്തിയിരുന്നില്ല. അതുകൊണ്ട് മാസങ്ങളായി ലഭിച്ചവയെ കൂടാതെ തന്നെ ദിനം പ്രതി വന്നെത്തുന്ന അപേക്ഷകളുടെ എണ്ണം കൂടിയായപ്പോള്‍ വളരെയേറെ പരിഗണനയ്ക്കായി ഉള്ളത്.

ചാരിറ്റി ഫൗണ്ടേഷനെ പിന്തുണച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടണിലെ മലയാളികള്‍, അവര്‍ക്ക് നേരിട്ട് അറിയാവുന്ന കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങളുടെ അപേക്ഷകള്‍ ചാരിറ്റിയ്ക്ക് എത്തിക്കാറുണ്ട്. അപേക്ഷകളുടെ വിശ്വാസതയും അര്‍ഹതയും അന്വേഷിച്ച് മനസ്സിലാക്കുന്നതിന് ട്രസ്റ്റിന് ഇത് വളരെ സഹായകരമാണ്. കോവിഡ് സപ്പോര്‍ട്ട് അപ്പീല്‍, യുകെയില്‍ മരണമടഞ്ഞ വ്യക്തികളുടെ ആശ്രിതര്‍ക്കുള്ള അപ്പീല്‍ തുടങ്ങിയവ ഇതിനോടകം നടത്തിയിരുന്നു.
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category