1 GBP = 94.70 INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍ 12-ാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

 


സഭയിലെ സാത്താന്‍ പൂജകള്‍

ജപമാല രാജ്ഞിയുടെ വാഗ്ദാനങ്ങള്‍

നിത്യാരാധനാ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരിക്കന്ന ജപമാലരാജ്ഞിയുടെ വാഗ്ദാനങ്ങളില്‍ ചിലത് പരിശോധിക്കാം.
1)   വിശ്വാസത്തോടെ ജപമാല ചൊല്ലി എന്നെ സ്‌നേഹിക്കുന്നവരുടെ മേല്‍ സ്തുതിക്കുന്നവരുടെ മേല്‍ പ്രത്യേകം അനുഗ്രഹങ്ങള്‍ ഞാന്‍ വര്‍ഷിക്കും. 
മറിയം ഒരിക്കലും തന്നെ സ്തുതിക്കണമെന്നു പറയില്ല. ദൈവത്തെ സ്തുതിക്കണമെന്നേ പറയൂ.
2. 'ജപമാല ഭക്തര്‍ക്ക് വിശേഷാല്‍ സംരക്ഷണവും അനുഗ്രഹവും ഞാന്‍ നല്‍കും.
  ഇങ്ങനെ ഭക്തരെ അ#ുഗ്രഹിക്കുവാനുള്ള ഭക്തിയോ അധികാരമോ പ. മറിയത്തിനുണ്ടോ?
  ഈ അധികാരം ദൈവത്തിനു മാത്രമുള്ളതാണ്.
  വി. ഗ്രന്ഥം അനുസരിച്ച് മറിയത്തിന് ഇങ്ങനെയൊരധികാരവും ഉന്നതങ്ങളില്‍  നിന്നു നല്‍കപ്പെട്ടിട്ടില്ല. ആയതിനാല്‍ ഈ വാഗ്ദാനവും വിശ്വാസികളെ വഴിതെറ്റിക്കലാണ്.
3.   ''ജപമാലയിലൂടെ എന്നോടു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒരിക്കലും നാശം സംഭവിക്കുകയില്ല. ''
സാത്താന്റെ കെണി!  മറിയമാണിവിടെ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ദൈവത്തെ സ്തുതിക്കണമെന്നേ പറയൂ. ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും പറയും. മനുഷ്യസ്ത്രീ ആയിരുന്ന മറിയത്തോട് പ്രാര്‍ത്ഥിക്കുന്നത് തന്നെ തെറ്റ്. മറിയത്തിന് പ്രാര്‍ത്ഥന കേള്‍ക്കുവാനെന്നല്ല ഒരധികാരവും യേശു നല്കിയിട്ടില്ല. യേശുവില്‍ക്കൂടി പിതാവിനോട് പ്രാര്‍ത്ഥിക്കുക എന്നാണ് പ്രാര്‍ത്ഥനയെപ്പറ്റി വി ഗ്രന്ഥം പറയുന്നത്. 'നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്കും.'' ഇവിടെ യേശുവിന്റെ ഈ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും വിലയില്ലാതാക്കുന്നു. മറിയം ഒരിക്കലും തന്നോടു പ്രാര്‍ത്ഥിക്കുവാന്‍ പറയില്ല. എങ്കില്‍ എല്ലാ അധികാരവും നല്‍കിയ ശിഷ്യ•ാരോടും പ്രാര്‍ത്ഥിക്കാമല്ലോ.
''ജപമാല ഭക്തരെ ശുദ്ധീകരണ സ്ഥലത്തുനിന്നു ഞാന്‍ മോചിപ്പിക്കും.''
ഇതൊരു കടുത്ത അന്ധവിശ്വാസത്തെയും നുണയേയും അടിസ്ഥാനമാക്കിയുള്ള വാഗ്ദാനമല്ലേ? ശുദ്ധീകരണ സ്ഥലമുണ്ടോ?
ആത്മാക്കളെ ദൈവം അഗ്നിശോധന നടത്തുന്ന സ്ഥലം! ഈ സ്ഥലത്തെപ്പറ്റി ബൈബിളില്‍ യാതൊന്നും പറയുന്നില്ല. ഇതു പരമ്പരാഗതമായ ഒരു അന്ധവിശ്വാസമാണെന്നും വിശുദ്ധ ലിഖിതത്തില്‍ ഇതു പറഞ്ഞിട്ടില്ലെന്നും കാതലിക് എന്‍സൈക്ലോപീഡിയായും അംഗീകരിക്കുന്നു.
ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിപ്പിക്കും. എന്ന ജപനാല രാജ്ഞിയുടെ ഈ വാഗ്ദാനം എത്ര അര്‍ത്ഥശൂന്യവും ഹാസ്യജന്യവുമാണെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.
5. ''ജപമാല ഭക്തി നിത്യരക്ഷയുടെ അലംഘനീയായ ഉറപ്പാണ്.''
''സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധിയുണ്ടാകില്ല. യോഹ. 5: 24)
'ഏകസത്യമായ അങ്ങയേയും അങ്ങയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്.'' യോഹ. 17: 3)
ഇതാണ് നിത്യരക്ഷയുടെ അലംഗനീയവും അനിഷേധ്യവുമായ ഉറപ്പ്. ഇതല്ലാത വേറൊരുറപ്പും ഇല്ല. വേറൊരു വാഗ്ദാനവുംമില്ല.
ഇവിടെ മനുഷ്യസ്ത്രീയായിരുന്ന മറിയത്തിന് ജപമാലയിലൂടെ നീണ്ടു സ്തുതികള്‍ അര്‍പ്പിച്ചതുകൊണ്ട് ഒരു രക്ഷയും ലഭിക്കില്ല ശിക്ഷയായിരിക്കും ലഭിക്കുന്നത്. അന്തസ്സാരശൂന്യവും അര്‍ത്ഥരഹിതവുമായ ഈ വാഗ്ദാനം വിശ്വാസികളെ വഞ്ചിക്കുവാനും സത്യദൈവത്തില്‍ നിന്ന് അകറ്റുവാനും സാത്താന്‍ പ്രേരണയാല്‍ ആരോ കരുതിക്കൂട്ടി ഉണ്ടാക്കിയ വ്യാജ വാഗ്ദാനം അത്രേ.

അതെ ഇതും അക്ഷകവും പ്രതി സാത്താന്റെ വാഗ്ദാനമത്രേ!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category