1 GBP = 102.00 INR                       

BREAKING NEWS

ആശങ്ക സമ്മാനിച്ച മണിക്കൂറുകള്‍ക്കു ശേഷം ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത്; മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ സ്‌കോര്‍ നേടി നോര്‍ത്താംപ്ടണിലെ ആല്‍ഫിയും കാര്‍ഡിഫിലെ ജെസ്വിനും സ്‌കന്തോര്‍പ്പിലെ റോജേലും നോര്‍ത്തേണ്‍ അയര്‍ലന്റിലെ ആല്‍വിനും സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജോയലും; വീണ്ടും ആണ്‍കുട്ടികളുടെ പടയോട്ടം; എല്ലാ ടൗണിലും മലയാളികള്‍ക്ക് വിജയാഘോഷം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്ന എ ലെവല്‍ റിസള്‍ട്ടില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് സംബന്ധിച്ച വ്യാപക പരാതിയും പ്രതിഷേധവും ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ പുറത്തു വരേണ്ടിയിരുന്ന ജി.സി.എസ്.ഇ പരീക്ഷാ ഫലം സര്‍ക്കാര്‍ തടഞ്ഞു വച്ചേക്കും എന്ന ആശങ്ക ഉയര്‍ത്തിയ ഏതാനും മണിക്കൂറുകള്‍. തുടര്‍ന്ന് ടിവി ചാനലിലും മറ്റും സ്‌ക്രോളുകള്‍ പറന്നു. ഫലം തടഞ്ഞു വച്ചേക്കും എന്ന ഭീതി വളരുന്നതിനിടയില്‍ തന്നെ മണിക്കൂറുകള്‍ വൈകി വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ആശങ്കയ്ക്കു അറുതി നല്‍കി ഒടുവില്‍ ഫലം പുറത്തു.

അതോടെ നൂറുകണക്കിന് മലയാളി കുടുംബങ്ങളില്‍ ആഘോഷത്തിന്റെ സന്തോഷ പൂത്തിരി. മിക്ക വിദ്യാര്‍ത്ഥികള്‍ക്കും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച റിസള്‍ട്ട് ലഭിച്ചതായി ആദ്യ സൂചനകള്‍ വ്യക്തമാക്കുന്നു. മിക്കവാറും എല്ലാ പട്ടണങ്ങളിലും തന്നെ ജി.സി.എസ്.ഇ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നതിനാല്‍ ഓരോയിടത്തും മികച്ച സ്‌കോറുകള്‍ തേടിയുള്ള അന്വേഷണമായി. 

ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തില്‍ എ ലെവല്‍ റിസള്‍ട്ടിന്റെ തനിയാവര്‍ത്തനം പോലെ ആദ്യ മികവിന്റെ പട്ടികയില്‍ ആണ്‍കുട്ടികള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. പ്രൈവറ്റ് സ്‌കൂളുകളിലും ഗ്രാമര്‍ സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്വാഭാവികമായും മുന്നില്‍ എത്തിയിട്ടുണ്ട്. എ സ്റ്റാര്‍ നേടി വിജയം കണ്ടെത്തിയവരുടെ എണ്ണം ഇക്കുറി റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. മൊത്തം വിദ്യാര്‍ത്ഥികളില്‍ 25.9 ശതമാനം പേരും എ സ്‌കോര്‍ നേടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 20.7 ശതമാനം മാത്രമായിരുന്നു. ഇതോടെ തുടര്‍ പ്രവേശനം പലര്‍ക്കും ആഗ്രഹിച്ച കോളേജുകളില്‍ ലഭിക്കണമെന്നില്ല. 

മികവിന്റെ തോഴനായി നോര്‍ത്താംപ്ടണിലെ ആല്‍ഫി ഡെന്നിസ് 
ഇതുവരെ ലഭിച്ച വിജയങ്ങളില്‍ നൂറില്‍ നൂറെന്നും വിശേഷിപ്പിക്കാവുന്നതു നോര്‍ത്താംപ്ടണിലെ ആല്‍ഫി ജോസഫ് ഡെന്നിസിന്റെതാണ്. പഠിച്ച മുഴുവന്‍ വിഷയങ്ങള്‍ക്കും ലഭിക്കാവുന്ന പരമാവധി സ്‌കോര്‍ കണ്ടെത്തിയിരിക്കുകയാണ് ഈ മിടുക്കന്‍. പഠിക്കാന്‍ മികവ് കാട്ടിയ പല വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാതെ പോയതിന്റെ സങ്കടം ബാക്കി നില്‍ക്കുമ്പോഴാണ് കോട്ടയത്ത് നിന്നും യുകെയില്‍ എത്തിയ കുടുംബത്തിന് യുകെ മലയാളികളുടെ മുഴുവന്‍ അഭിമാനമായി മാറാന്‍ പാകത്തില്‍ മുഴുവന്‍ വിഷയത്തിലും എ സ്റ്റാര്‍ പദവി നേടിയെടുത്തിരിക്കുന്നത്.

കോട്ടയം കടുത്തുരുത്തി സ്വദേശികളായ ഡെനിസ് ജോസഫിന്റെയും ജൂലിയ ഡെനിസിന്റെയും മകനാണ് ആല്‍ഫി. മാതാപിതാക്കള്‍ ഇരുവരും നോര്‍ത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റല്‍ ജീവനക്കാരാണ്. എ ലെവലില്‍ സയന്‍സും കണക്കും എടുത്തു മെഡിസിന്റെ വഴിയേ സഞ്ചരിക്കാനാണ് ആല്‍ഫി ഇഷ്ടപ്പെടുന്നത്. നോര്‍ത്താംപ്ടണ്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സിലെ ഏറ്റവും മികച്ച വിജയം കൂടിയാണ് ആല്‍ഫിയുടേത്. ഏക സഹോദരി അല്‍ഷാ.

കാര്‍ഡിഫിന്റെ നേട്ടം ജെസ്വിന്‍
മികച്ച സ്‌കൂളുകള്‍ ഉള്ള കാര്‍ഡിഫില്‍ പ്രൈവറ്റ് സ്‌കൂളില്‍ പഠിച്ച ജെസ്വിന്‍ സണ്ണി ജോസഫ് അത്ഭുതപ്പെടുത്തുന്ന വിജയമാണ് സ്വന്തമാക്കിയത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ തുല്യ വിജയം. കത്തീഡ്രല്‍ സ്‌കൂള്‍ ലെന്‍ഡാള്‍ഫ് നേടിയ മികച്ച വിജയം ഒരു മലയാളി വിദ്യാര്‍ത്ഥിയുടെ പേരില്‍ കുറിച്ചിട്ടിരിക്കുകയാണ്. ഈ സ്‌കൂളില്‍ മറ്റു മൂന്നു കുട്ടികള്‍ കൂടി സമാനമായ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും ഇത്തരം മികച്ച വിജയങ്ങള്‍ ഈ സ്‌കൂളിന്റെ മികവിന്റെ ബാക്കിപത്രമായി വിലയിരുത്തന്‍ കൂടി കാരണമായി മാറുന്നു.

മികച്ച വയലിനിസ്റ്റ് കൂടിയായ ജെസ്വിന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചാല്‍ ഇതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കും. ഇക്കാര്യം ഇന്നറിയാം. മികവ് കാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കാന്‍ സ്‌കൂള്‍ തീരുമാനിച്ചാല്‍ മിടുക്കരില്‍ മിടുക്കനായ ജെസ്വിന്‍ ഇവിടെ തുടര്‍പഠനം നടത്തും എന്നുറപ്പ്. പിതാവ് സണ്ണി ജോസഫ് ഫാര്‍മസി വിഭാഗം ജീവനക്കാരനും അമ്മ സ്റ്റാഫ് നഴ്സുമാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന ഇസബെല്‍ ആണ് സഹോദരി. പാലക്കാട് അടുത്ത കൊല്ലപ്പള്ളി സ്വദേശികളാണ് സണ്ണിയും കുടുംബവും.

ഗ്രാമര്‍ സ്‌കൂള്‍ പഠനത്തില്‍ ഒന്നാം നിരയില്‍ സ്‌കന്തോര്‍പ്പിലെ റോജേലും
സ്‌കന്തോര്‍പ്പ് കൈസ്റ്റര്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ റോജേല്‍ വര്‍ഗീസ് മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ നേടി വിജയിച്ചതോടെ ഇത്തവണ ആണ്‍ട്ടികളുടെ പടയോട്ടത്തില്‍ പടക്കുതിരകള്‍ ഏറെയാണ് എന്ന് വ്യക്തമാകുകയാണ്. സ്‌കന്തോര്‍പ്പില്‍ തന്നെയുള്ള ജോണ്‍ ലിവോസ് കോളേജിലാണ് ഈ മിടുക്കന്‍ തുടര്‍ന്ന് പഠിക്കുക. സയന്‍സ് ഗ്രൂപ്പ് എടുത്തു മെഡിസിന്‍ പഠനത്തിന് ചേരുവാനാണ് റോജേല്‍ ആഗ്രഹിക്കുന്നത്.

പിതാവ് വര്‍ഗീസ് ഫിലിപ്പ് ലിങ്കണ്‍ കൗണ്‍സില്‍ ജീവനക്കാരനാണ്. അമ്മ ജാന്‍സി സ്‌കന്തോര്‍പ്പ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സുമാണ്. പഠനത്തില്‍ കഠിനാധ്വാനം നടത്തുന്ന റോജേലിനു റോള്‍ മോഡലായി വീട്ടില്‍ തന്നെ ഒരാളുണ്ട്. മൂന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ മൂത്ത സഹോദരന്‍ ജോയലിന്റെ വഴിയേ മെഡിസിന് തന്നെ ചേരുവാന്‍ റോജേല്‍ തയ്യാറെടുത്തു കഴിഞ്ഞു. കോട്ടയം മറ്റക്കര സ്വദേശികളാണ് ഈ കുടുംബം.

നൂറില്‍ നൂറു നേടി നോര്‍ത്തേണ്‍ അയര്‍ലന്റിലെ ആല്‍വിന്‍ പോളും
നോര്‍ത്തേണ്‍ അയര്‍ലന്റിലെ എന്നിസ്‌കില്ലെനിലുള്ള ആല്‍വിന്‍ പോള്‍ നേടിയത് എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാറുകളാണ്. എട്ടു വിഷയങ്ങള്‍ക്കും എ സ്റ്റാറുകള്‍ നേടി ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കന്‍. മാത് സ്, സയന്‍സ് വിഷയങ്ങളില്‍ സെന്റ്. മൈക്കിള്‍സ് കോളേജില്‍ എ ലെവര്‍ പഠനവും ശേഷം മെഡിസിന്‍ ചെയ്യാനുമാണ് ആല്‍വിന്റെ പ്ലാന്‍.

എന്നിസ്‌കില്ലെനില്‍ ഐടി ഡെവലപ്പറായി ജോലി ചെയ്യുന്ന പോളച്ചന്‍ പൈലിയും എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ജാന്‍സി പോളുമാണ് അലന്റെ മാതാപിതാക്കള്‍. ആല്‍വിന്റെ സഹോദരന്‍ അലന്‍ പോള്‍ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. നാട്ടില്‍ എറണാകുളം അങ്കമാലി മഞ്ഞപ്ര സ്വദേശികളാണ് കുടുംബം.

ഫുള്‍ എ സ്റ്റാറുകളുമായി സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ജോയല്‍ ജോര്‍ജ്ജ്
പത്തു വിഷയങ്ങള്‍ക്കും ഫുള്‍ എ സ്റ്റാറുകള്‍ നേടിയാണ് സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ജോയല്‍ ജോര്‍ജ്ജ് തിളങ്ങുന്നത്. ന്യൂകാസില്‍ അണ്ടര്‍ ലൈം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജോയലിന് എഡിക്‌സെല്‍ എക്‌സാം ബോര്‍ഡിന്റെ ഇംഗ്ലീഷ് സ്‌പോക്കണ്‍ ലാംഗ്വേജ് എന്‍ഡോഴ്‌സ്‌മെന്റില്‍ ഡിസ്റ്റിംഗ്ഷന്‍ ഗ്രേഡും നേടിയിട്ടുണ്ട്. ന്യൂകാസില്‍ അണ്ടര്‍ ലൈം സ്‌കൂളില്‍ തന്നെ എ ലെവല്‍ പഠനവും തുടരാനാണ് ജോയലിന്റെ തീരുമാനം. കാരണം, മികച്ച വിദ്യാര്‍ത്ഥിയായ ജോയലിന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പ് എ ലെവലിനും തുടര്‍ന്നു ലഭിക്കും. 

പഠനത്തില്‍ മാത്രമല്ല, മറ്റു നിരവധി മേഖലകളിലും ജോയല്‍ കഴിവു തെളിയിച്ചിട്ടുണ്ട്. ഡിബേറ്റിംഗ് ടീം അംഗമായ ജോയല്‍ രണ്ടു തവണ ദേശീയ ഫൈനല്‍ ലിസ്റ്റില്‍ എത്തുകയും കഴിഞ്ഞ വര്‍ഷം കേംബ്രിഡ്ജ് ചര്‍ച്ച്ഹില്‍ കോളേജില്‍ വച്ചു നടന്ന ഇ.എസ്.യു ചര്‍ച്ച്ഹില്‍ പബ്ലിക് സ്പീക്കിംഗ് കോമ്പറ്റീഷനില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളിലെ മെയ്‌സ് കോമ്പറ്റീഷനില്‍ ദേശീയ ഫൈനലിലും എത്തിയെങ്കിലും കൊറോണാ വൈറസിന്റെ വ്യാപനം മൂലം ഫൈനല്‍ മത്സരം പിന്‍വലിക്കുകയായിരുന്നു.

സ്‌കൂളിലെ ഹോക്കി, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങിയ കായിക ടീമുകളിലെ ഭാഗമായും ജോയല്‍ പ്രവര്‍ത്തിക്കുന്നു. പ്രൈമറി സ്‌കൂള്‍ പഠന കാലയളവില്‍ റോഡ് സുരക്ഷയെ കുറിച്ചുള്ള ഷോര്‍ട്ട് ഫിലിമിലും ജോയല്‍ അഭിനയിച്ചിട്ടുണ്ട്. നാട്ടില്‍ മൂഴുര്‍ സ്വദേശികളായ ജോര്‍ജ്ജ് വളവനാലിന്റെയും മഞ്ജുഷ ജോസഫിന്റെയും മകനാണ്.

വമ്പന്‍ വിജയങ്ങള്‍ ആണ്‍കുട്ടികള്‍ കൊയ്‌തെടുത്തപ്പോള്‍ പെണ്‍കുട്ടികള്‍ക്കായി വിജയവുമായി എത്തുന്നത് ഡെഡ്ലിയിലെ ഷാരോണും കവന്‍ട്രിയിലെ അല്‍വിയുമാണ്. എട്ടു എ സ്റ്റാറും ഒരു എ യും നേടി ഷാരോണ്‍ പെണ്‍കുട്ടികളില്‍ ആദ്യ സ്ഥാനത്ത് എത്തുമ്പോള്‍ കൈവിട്ടു പോയ ഒരു സ്റ്റാറിന് വേണ്ടി ഫുള്‍ സ്‌കോര്‍ നേട്ടവും കൈവിടുക ആയിരുന്നു. ആറുവിഷയത്തില്‍ എ സ്റ്റാര്‍ നേടിയാണ് കവന്‍ട്രിയിലെ അല്‍വി മികച്ച വിജയ പട്ടികയില്‍ ഇടം പിടിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category