
കൊറോണയുടെ ആശങ്കകള്‍ക്കിടെ കൗമാരക്കാര്‍ നേടിയ തകര്‍പ്പന്‍ വിജയവുമായാണ് ഇന്നലെ പരീക്ഷാഫലം പുറത്തു വന്നത്. നൂറു കണക്കിന് മലയാളി കുട്ടികള്‍ എഴുതിയ പരീക്ഷ മികച്ച വിജയമാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മിക്കവര്‍ക്കും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭ്യതയാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി എ ലെവല്‍ പ്രവേശനം ഉറപ്പാക്കാന്‍ ഭൂരിഭാഗം മലയാളി കുട്ടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്.
മലയാളികള്‍ക്കിടയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ അനേകമാണ്. ചുരുക്കം ചിലരുടെ വിജയ വാര്‍ത്തയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. കൂടുതല്‍ വിജയ വാര്‍ത്തകള്‍ നാളെയും പ്രസിദ്ധീകരിക്കും. മികച്ച വിജയ വാര്‍ത്തകള്‍ അറിയിക്കാന്‍ [email protected] എന്ന വിലാസത്തില്‍ എഴുതുക.
ഡബിള്‍ സ്റ്റാറുകളുടെ തിളക്കത്തില്‍ ബര്‍മിങാമിലെ അല്‍വി എബ്രഹാം

അല്‍വിക്ക് റഗ്ബി ഹൈസ്കൂളില്‍ പഠിക്കുന്ന അക്സ എബ്രഹാം എന്ന സഹോദരിയും കലുഡോണ്‍ കാസിലില്‍ ഈ വര്‍ഷം പഠനം ആരംഭിക്കുന്ന ജോര്‍ജ്ജ് എബ്രഹാം എന്ന സഹോദരനും ഉണ്ട്. റഗ്ബി ഹൈസ്ക്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന അല്‍വി എ ലെവലിന് കവന്‍ട്രിയിലെ ഫിനം സ്കൂളില്‍ ആണ് പോകുന്നത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും അല്‍വി തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ഒഫ്എഎഎല് നടത്തുന്ന ഭരതനാട്യം പരീക്ഷയില്‍ ഗ്രേഡ് 7 ഉം കര്‍ണാടിക് മ്യൂസികിലും കര്‍ണാടിക് കീബോര്സിലും ഗ്രേഡ് 6 ഉം പരീക്ഷ പാസായി അടുത്ത ഗ്രേഡുകളില്‍ പഠനം തുടരുന്നു.
കവന്‍ട്രി സ്വിമ്മിംഗ് ക്ലബിന്റെ സ്വിമ്മിംഗ് സ്ക്വാഡില്‍ മെമ്പറും കവന്‍ട്രി വാട്ടര്‍ പോളോ ജൂനിയര്‍ ടീമില്‍ അംഗവുമാണ്. കൂടാതെ ഡ്യൂക് ഓഫ് എഡിന്‍ബറോ സില്‍വര്‍ ഗ്രേസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ കേരള സ്കൂള്‍ കവന്‍ട്രിയിലെ പഠിതാവുമാണ്.
ബാന്‍ബറിയിലെ ആശിഷ് ശൈലേഷിനും മികച്ച വിജയം
ഏഴ് എ സ്റ്റാറുകളും മൂന്ന് എ സ്റ്റാറും രണ്ട് എയും നേടിയാണ് ബാന്‍ബറിയിലെ ആശിഷ് ശൈലേഷ് വിജയം ഉറപ്പിച്ചത്. വാര്‍വിക്ക് ഹോസ്പിറ്റലിനു കീഴില്‍ റേഡിയോഗ്രാഫറായി ജോലി ചെയ്യുന്ന ശൈലേഷാണ് പിതാവ്. അമ്മ സ്റ്റാഫ് നഴ്സാണ്. നാട്ടില്‍ നിരണം സ്വദേശികളാണ്.
.jpg)
ഡെഡ്ലിയിലെ ഷാരോണ്‍ ആഷ വിജയത്തിളക്കത്തില്‍
എട്ട് എ സ്റ്റാറുകളും ഒരു എയും നേടിയാണ് ഡെഡ്ലിയിലെ ഷാരണ്‍ ആഷ ജിസി.എസ്.ഇയില്‍ മികച്ച വിജയം നേടിയത്. സാജന് ഫ്രെഡറികിന്റെയും ആഷ സാജന്റെയും മകളാണ്.
നക്ഷത്രങ്ങള്‍ വാരിക്കൂട്ടി ഹെര്‍ഫോര്‍ഡിലെ നവീന്‍ മനോജും
അഞ്ചു വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും മറ്റു നാലു വിഷയങ്ങള്‍ക്ക് എ ഗ്രേഡും നേടിയാണ് ഹെര്‍ഫോര്‍ഡിലെ നവീന്‍ മനോജ് ജി.സി.എസ്.ഇയില്‍ വിജയം സ്വന്തമാക്കിയത്. സെന്റ് മേരീസ് ഹൈ സ്കൂളിലാണ് നവീന്‍ പഠിച്ചത്. ഹെര്‍ഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മനോജ്, ഹേമ ദമ്പതികളുടെ മകനാണ്.

കമ്പ്യൂട്ടര്‍ സയന്‍സിലും കണക്കിലും ഉന്നതപഠനം ലക്ഷ്യമിട്ട് രേഹാന് രാജു
രേഹാന് രാജുവിന്റെ തിളങ്ങുന്ന വിജയത്തിന്റെ ആഘോഷത്തിലാണ് ന്യൂകാസിലിലെ മലയാളികള്‍. ഏഴു വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും മൂന്നു വിഷയങ്ങള്‍ക്ക് എ യും നേടിയാണ് പഠിച്ച സ്കൂളില്‍ തന്നെ ഉന്നത പഠനത്തിനുള്ള അവസരവും ഉറപ്പിച്ചിരിക്കുന്നത്. ന്യൂ കാസിലിലെ സെന്റ് കുത്ബെര്ട്സ് കാത്തലിക് ഹൈ സ്കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സും മാത് സും എ ലെവലിലേക്ക് തെരഞ്ഞെടുത്താണ് ഈ മിടുക്കന് മുന്നോട്ടു പോകുന്നത്.

ന്യൂകാസിലിലെ രാജു എബ്രഹാമിന്റെയും ഫ്രീമാന്‍ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സായ നീനി രാജുവിന്റെയും മകനാണ് രേഹാന്. സഹോദരന് റൂബെന്‍ രാജു നോട്ടിംഗാം യൂണിവേഴ്സിറ്റിയില്‍ എയ്റോസ്പേസ് എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നാട്ടില്‍ പത്തനംതിട്ട റാന്നിയിലാണ് സ്വദേശം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam