1 GBP = 96.00 INR                       

BREAKING NEWS

ഓക്സ്ഫോര്‍ഡില്‍ കാര്‍ അപകടത്തില്‍ നാട്ടില്‍ നിന്നും നഴ്‌സിങ് പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; അപകടം ഉണ്ടായത് ബുധനാഴ്ച രാത്രി ലൂട്ടനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി സംഘത്തിന്റെ കാറില്‍ സഞ്ചരിക്കവേ; കോതമംഗലം സ്വദേശിനിയായ പെണ്‍കുട്ടി നിരീക്ഷണത്തിലെന്നു സൂചന

Britishmalayali
പ്രത്യേക ലേഖകന്‍

ലണ്ടന്‍: നഴ്സിങ് പഠനത്തിന് എത്തിയ കോതമംഗലം സ്വദേശിനിയായ 19 കാരി പെണ്‍കുട്ടിക്ക് ഓക്‌സ്‌ഫോര്‍ഡില്‍ നടന്ന കാര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റതായി വിവരം ലഭിച്ചു. ലൂട്ടനില്‍ നിന്നും ഓക്‌സ്‌ഫോര്‍ഡില്‍ ഒരു കെയര്‍ ഹോമില്‍ ജോലിക്കെത്തിയ സ്റ്റുഡന്റ് വിസയില്‍ കഴിയുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍ പെട്ടത്.

ഓക്‌സ്‌ഫോര്‍ഡ് എത്തുന്നതിന് അല്‍പം മുന്‍പ് എ റോഡില്‍ റൗണ്ട് അബോട്ട് എടുക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നും സൂചനയുണ്ട്. കാറില്‍ സഞ്ചരിച്ച മറ്റു വിദ്യാര്‍ത്ഥികളുടെ പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരുക്കേറ്റ പെണ്‍കുട്ടിയുടെ സഹോദരിയും യുകെയില്‍ തന്നെ വിദ്യാര്‍ത്ഥിയാണ്. ഇരുവരും വിദ്യാര്‍ത്ഥി വിസയില്‍ എത്തിയിട്ട് അധിക കാലം ആയിട്ടുമില്ലെന്നാണ് ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും ലഭിക്കുന്ന വിവരം. 

അപകടം നടന്നു 24 മണിക്കൂര്‍ പിന്നിട്ടിട്ടും പെണ്‍കുട്ടി താമസിക്കുന്ന ലൂട്ടനിലോ അപകടം നടന്ന ഓക്‌സ്‌ഫോര്‍ഡിലോ മലയാളികള്‍ അധികവും ഈ വിവരം അറിഞ്ഞിട്ടില്ല. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ ഓക്‌സ്‌ഫോര്‍ഡില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എന്ത് സഹായത്തിനും തയ്യാറായി പ്രാദേശിക മലയാളി സമൂഹം രംഗത്ത് വന്നിട്ടുണ്ട്.

അതിനിടെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ന്യൂറോ ഐ ടി യുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അബോധാവസ്ഥയില്‍ കഴിയുന്നതിനാല്‍ മെഡിക്കല്‍ ടീം രോഗിയുടെ നില വിലയിരുത്തിയ ശേഷമാകും തുടര്ചികിത്സയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. പെണ്‍കുട്ടിയുടെ സഹോദരിയും മറ്റും എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുക ആണെന്ന് ലൂട്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കോവിഡ് പ്രതിസന്ധി ഉണ്ടായതോടെ പഠനം മുടങ്ങുകയും യുകെയില്‍ തങ്ങേണ്ടി വരുകയും ചെയ്ത മലയാളി വിദ്യാര്‍ത്ഥികള്‍ പലയിടത്തായി ജോലി ചെയ്താണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. ഇത്തരത്തില്‍ ലൂട്ടനില്‍ തന്നെയുള്ള മലയാളിയുടെ നഴ്സിങ് ഏജന്‍സിയില്‍ ജോലിക്കു ചേര്‍ന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ ഉള്‍പ്പെട്ടത്. ലൂട്ടനില്‍ നിന്നും ഓക്‌സ്‌ഫോര്‍ഡിലേക്കു ഡ്രൈവ് ചെയ്തു ജോലിക്കെത്തുക പതിവായിരുന്നു എന്ന് പറയപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ തുടര്‍ സഹായത്തിനു ലൂട്ടനിലും ഓക്‌സ്‌ഫോര്‍ഡിലും മലയാളി സമൂഹത്തില്‍ ഉള്‍പ്പെട്ടവര്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട് എന്നത് താല്‍ക്കാലിക ആശ്വാസമായി മാറുകയാണ്. 

അതിനിടെ അപകടത്തിന് ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് തെംസ് വാലി പോലീസ് അന്വേഷണം തുടങ്ങിയതായാണ് വിവരം. നാലു വര്‍ഷം മുന്‍പ് ഇത്തരത്തില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ എ 27ല്‍ അപകടത്തില്‍ പെട്ട് ഇംഗ്ലീഷ് വനിതയ്ക്കും അവരുടെ കുട്ടികള്‍ക്കും ബന്ധുവായ സ്ത്രീയ്ക്കും കാര്യമായി പരുക്കേറ്റിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category