1 GBP = 95.80 INR                       

BREAKING NEWS

സ്വന്തമായി ഒരു കിടപ്പാടം പോലുമില്ല; കൂടെ ചികിത്സിച്ച് ഭേദമാക്കാനാകാത്ത രോഗവും; വാര്‍ദ്ധക്യത്തിലേക്കടുക്കുന്ന ഈ ദമ്പതികളെ മറന്ന് നമുക്ക് ഓണം ആഘോഷിക്കാനാവുമോ?

Britishmalayali
kz´wteJI³

പാലാ ഏഴാച്ചേരി സ്വദേശിയായ 60കാരനാണ് മോഹന്‍ദാസ്. എലഫിന്റിയാസിസ് അഥവാ മന്തുരോഗവും വേരിക്കോസ് വെയിനും ബാധിച്ചു വ്രണമായി നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് മോഹന്‍ദാസ് ഇപ്പോള്‍. ഇതുവരെ മൂന്ന് സര്‍ജറികള്‍ കഴിഞ്ഞെങ്കിലും രോഗത്തിന് ശമനമുണ്ടായിട്ടില്ല. കഴിഞ്ഞ 20 വര്‍ഷമായി ചികിത്സ തുടര്‍ന്നു വരികയാണ്. സ്വന്തമായി വീടില്ലാത്തതിനാല്‍ കഴിഞ്ഞ ആറു വര്‍ഷമായി വാടകവീട്ടിലാണ് താമസിക്കുന്നത്.

നട്ടെല്ലിന് തേയ്മാനവും സന്ധിവേദനയുമടക്കം വിവിധ രോഗങ്ങളുള്ള ഭാര്യയും കൂടെയുണ്ട്. ലോട്ടറി കച്ചവടം ചെയ്താണ് ജീവിച്ചു കൊണ്ടിരുന്നത്. പക്ഷേ കാലിലെ അസുഖം നിമിത്തം അതിനും ഇപ്പോള്‍ സാധ്യമല്ല. കാലിലെ വൃണവുമായി മറ്റുള്ളവരെ സമീപിക്കുവാനോ ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങുവാനോ മറ്റുള്ളവര്‍ തയ്യാറാകുന്നില്ല. മാസം 4500 രൂപയോളം വാടകയിനത്തില്‍ തന്നെ കൊടുക്കണം. രണ്ട് പെണ്‍മക്കള്‍ ഉണ്ടെങ്കിലും അവരെ കെട്ടിച്ച് അവരുടെ കാര്യം നോക്കി ജീവിക്കുന്നു. ആകെയുണ്ടായിരുന്ന നാല് സെന്റ് സ്ഥലവും ചെറിയ വീടും പെണ്‍മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി വില്‍ക്കേണ്ടിവന്നു.
പക്ഷേ ഇപ്പോള്‍ ആരും നോക്കാനില്ലാത്ത ഇവരുടെ സ്ഥിതി വളരെ ദയനീയമാണ്. വാര്‍ദ്ധക്യത്തിലേക്കടുക്കുന്ന ഈ ദമ്പതികള്‍ക്ക് ഒരു വീട് പോലും ഇല്ലാത്ത അവസ്ഥയിലാണ്. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീടിനുള്ള ആനുകൂല്യം പോലും ലഭിക്കില്ല. മാത്രമല്ല, കാന്‍സര്‍, കിഡ്‌നി തുടങ്ങിയ അസുഖങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ ചികില്‍സാ സഹായത്തിന് അര്‍ഹതയുള്ളത്.

പ്രാദേശിക പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അടക്കമുള്ളവരുമായി അന്വേഷിച്ചപ്പോള്‍ അപേക്ഷകന്‍ സഹായത്തിന് പൂര്‍ണ്ണ അര്‍ഹതയുള്ള ആളാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പഞ്ചായത്തില്‍ നിന്നുള്ള ഔദ്യോഗിക സഹായത്തിന് പരിമിതികളുണ്ടെങ്കിലും നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ ഈ കുടുംബത്തിന് പരമാവധി സഹായങ്ങള്‍ എത്തിച്ചു കൊണ്ടിരിക്കുന്നതായും ഇവര്‍ അറിയിച്ചു.

ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരുടെ കര്‍ക്കശമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കി അര്‍ഹതപ്പെട്ടവരെന്ന് ബോധ്യമായതിനു ശേഷം മാത്രമാണ് അപേക്ഷകള്‍ പരിഗണനയ്‌ക്കെടുക്കുന്നത്. നാട്ടിലെ അപേക്ഷകരുടെ പ്രദേശവാസികളായ യുകെ മലയാളികളുടെ സഹായവും ഇക്കാര്യത്തില്‍ തേടാറുണ്ട്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ച 'ഓണം അപ്പീല്‍ 2020' ല്‍ ഉള്‍പ്പെടുത്തുന്ന രണ്ടാമത്തെ അപേക്ഷയാണ് മോഹന്‍ദാസിന്റേത്.

ആദ്യ ദിവസം ലഭിച്ചത് 247.5 പൗണ്ട് മാത്രം
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച ഓണം അപ്പീല്‍ ആരംഭിച്ച് ആദ്യ ദിവസം പിന്നിടവേ ഇന്നലെ ലഭിച്ചത് 247.5 പൗണ്ട് മാത്രം. വിര്‍ജിന്‍ മണി വഴി ലഭിച്ച 150 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 187.5 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 60 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 247.5 പൗണ്ടിലേക്ക് എത്തിയത്. എങ്കിലും ഓണം അപ്പീലിലൂടെ നാട്ടിലെ നിര്‍ധനരായ നാലു കുടുംബങ്ങളെ സഹായിക്കുവാന്‍ ആദ്യ ദിവസം ലഭിച്ച ഈ തുക നിരാശയാണ് നല്‍കിയതെന്നു പറയാതെ വയ്യ. കാരണം, ജീവിക്കാന്‍ പാടുപെടുന്ന കാലത്ത് കൊറോണയുടെ പ്രതിസന്ധി കൂടി എത്തിയതോടെ മുഴുപ്പട്ടിണിയിലേക്ക് തന്നെ നീങ്ങിയ നാലു കുടുംബങ്ങളെയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്.
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category