1 GBP = 94.70 INR                       

BREAKING NEWS

എ ലെവലില്‍ സൂപ്പര്‍ വിജയം നേടിയ ചേച്ചിയ്ക്കു പിന്നാലെ അനിയത്തിയും; സന്ദര്‍ലാന്റിലെ മെറിന്‍ നേടിയത് ഏഴ് ഡബിള്‍ സ്റ്റാറുകളടക്കം മിന്നും വിജയം; സഹോദരിമാരുടെ വിജയം സായിപ്പന്മാരെ അറിയിച്ച് എഫ്എം റേഡിയോയും

Britishmalayali
kz´wteJI³

താനും ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വന്ന എ ലെവല്‍ റിസള്‍ട്ടില്‍ മികച്ച വിജയമാണ് സന്ദര്‍ലാന്റിലെ മെലിന്‍ സുനില്‍ നേടിയത്. ഇന്നലെ ജി.സി.എസ്.ഇ ഫലം പുറത്തു വന്നപ്പോള്‍ സഹോദരിയും ആ തിളക്കത്തിന് മങ്ങലേല്‍പ്പിക്കാതെ തിളങ്ങുകയാണ്. ഏഴ് ഡബിള്‍ സ്റ്റാറുകളും നാല് എ സ്റ്റാറും നേടിയാണ് മെറിന്‍ സുനില്‍ വിജയക്കൊയ്ത്ത് നടത്തിയത്. ഇരുവരും ഉന്നത മാര്‍ക്കു നേടി വിജയത്തിളക്കത്തില്‍ ആയതോടെ സന്ദര്‍ലാന്റ് മലയാളികളും അഭിമാന നിറവിലാണ്.

രണ്ടു വര്‍ഷം മുന്‍പ് എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി യുകെ മലയാളികള്‍ക്കിടയിലെ മിടുക്കരെ തിരഞ്ഞെടുത്തപ്പോള്‍ മുന്‍ നിരയില്‍ മെലിന്‍ സുനില്‍ എ ലെവലില്‍ മൂന്നു വിഷയങ്ങളില്‍ രണ്ട് എ സ്റ്റാറും ഒരു എ യുമാണ് നേടിയത്. മാത്രമല്ല ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലുമാണ്.

പതിനൊന്ന് വിഷയങ്ങളില്‍ നിന്നും ഒന്‍പതെണ്ണത്തിനും ഡബിള്‍ എ സ്റ്റാറുകളും രണ്ടെണ്ണത്തിന് എ സ്റ്റാറും നേടിയാണ് മെലിന്‍ സുനില്‍ ജി.സി.എസ്.ഇയില്‍ മലയാളികള്‍ക്ക് അഭിമാനമായത്. തന്റെ വിജയത്തിനു പിന്നില്‍ മാതാപിതാക്കളുടെ പിന്തുണയും കഠിനാധ്വാനവും തന്നെയാണെന്ന് മെലിന്‍ ഉറപ്പിച്ചു പറയുന്നു. 

ആ വിജയത്തിന്റെ മികച്ച പിന്തുടര്‍ച്ച നല്‍കിയാണ് മെറിന്‍ സുനിലും നേട്ടം കൊയ്തത്. ചേച്ചിയും അനിയത്തിയും ഒരേ സ്‌കൂളില്‍ തന്നെ പഠിച്ച് സന്ദര്‍ലാന്റ് സെന്റ് ആന്റോണീസ് സ്‌കൂളിന്റെയും അഭിമാനമായിരിക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങള്‍ കേള്‍ക്കുന്ന സന്ദര്‍ലാന്റ് എഫ്എം റേഡിയോ സ്റ്റേഷന്‍ ഇരുവരുടെയും ഇന്റര്‍വ്യൂ എടുത്ത് ഇവിടുത്തെ ബ്രിട്ടീഷ് ജനതയെ അറിയിച്ചുകൊണ്ടാണ് ഈ നേട്ടത്തെ അംഗീകരിച്ചത്.

മെറിന്റെ ആഗ്രഹവും ചേച്ചിയെ പോലെ മെഡിസിന്‍ പഠനം തന്നെയാണ്. ഇതിനുള്ള കഠിന പരിശ്രമത്തിലാണ് ഇരുവരും. സന്ദര്‍ലാന്റില്‍ പോസ്റ്റ്മാനായി ജോലി ചെയ്യുന്ന സുനില്‍ ഫ്രാന്‍സിസിന്റെയും നഴ്‌സായ മിനി ഫ്രാന്‍സിസിന്റെയും മക്കളാണ്. സന്ദര്‍ലാന്റ് മലയാളി അസോസിയേഷന്‍ അംഗങ്ങളുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category