1 GBP = 95.80 INR                       

BREAKING NEWS

കൊവിഡിനെതിരെ പോരാടുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്കായി ഒരു മനോഹര ഗാനോപഹാരം; ലിറ്റില്‍ എയ്ഞ്ചല്‍സ് യുകെയുടെ മ്യൂസിക് വീഡിയോ കാണാം

Britishmalayali
kz´wteJI³

കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ലോകമെമ്പാടുമുള്ള മുന്‍നിര പോരാളികള്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് ലിറ്റില്‍ എയ്ഞ്ചല്‍സ് യുകെയുടെ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ഗാനത്തിന്റെ വരികള്‍ എഴുതിയതും സംഗീതം നല്‍കിയതും ഓര്‍ക്കസ്‌ട്രേഷന്‍, വീഡിയോഗ്രാഫി, എഡിറ്റിംഗ് തുടങ്ങി എല്ലാ മേഖലകളിലും തങ്ങളുടെതായ സാന്നിധ്യം നല്‍കിക്കൊണ്ടാണ് ലിറ്റില്‍ എയ്ഞ്ചല്‍സ് യുകെ ഈ വീഡിയോ നിര്‍മ്മിച്ചത്. ജെം പിപ്പ്‌സ്, ജെന്‍ പിപ്പ്‌സ്, ഡോണ്‍ പിപ്പ്‌സ് എന്നീ കാര്‍ഡിഫില്‍ നിന്നുള്ള മൂവര്‍ സംഘമാണ് ലിറ്റില്‍ എയ്ഞ്ചല്‍സ് യുകെ എന്ന പേരില്‍ അറിയപ്പെടുന്നത്.

യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതരായ ഈ സഹോദരിമാരെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റുകളിലും യുക്മ കലാമേളകളിലും അടക്കം പങ്കെടുക്കുകയും കഴിവു തെളിയിക്കുകയും ചെയ്തിട്ടുള്ള ഈ കൊച്ചുമിടുക്കികള്‍ പിപ്‌സ് ജോസഫ്- ജിജി ജോസഫ് ദമ്പതികളുടെ മക്കളാണ്. ഇപ്പോള്‍ കൊവിഡ് മഹാമാരി ലോകമെമ്പാടും പടരുന്ന സാഹചര്യത്തിലാണ് ഒരു മ്യൂസിക് വീഡിയോ എന്ന ആശയവുമായി മൂവരും എത്തിയത്.

ലോകത്തെ മുഴുവന്‍ സ്തംഭിപ്പിക്കുന്ന മാരകമായ വൈറസാണ് കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ്. ഇത് ആരെയാണ് ബാധിക്കുന്നതെന്നത് പറയുവാന്‍ സാധിക്കില്ല. ലോകമെമ്പാടുമുള്ള മരണസംഖ്യ മുന്‍പോട്ടു തന്നെ കുതിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ദുഃഖത്തിന്റെയും നമ്മുടെ ദൈനംദിന ജീവിതത്തെ വളരെയധികം തടസ്സപ്പെടുത്തുകയും ചെയ്യുകയാണ് കൊറോണ വൈറസ്. എന്നിരുന്നാലും, നമ്മളില്‍ പലരും പതുക്കെ നമ്മുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍, ഈ യുദ്ധത്തെ ഒന്നായി നമ്മള്‍ നേരിടുവെന്നതില്‍ അഭിമാനിക്കാം.

ഈ സാഹചര്യത്തിലാണ് മാസങ്ങളായി തങ്ങളുടെ പോരാട്ട കര്‍മ്മം നിസ്വാര്‍ത്ഥമായി തുടരുന്ന ലോകമെമ്പാടുമുള്ള എല്ലാ മുന്‍നിര ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നതിനായി 'സ്‌ട്രോംഗര്‍ ടുഗെദര്‍' എന്ന ഗാനം ലിറ്റില്‍ എയ്ഞ്ചല്‍സ് യുകെ സൃഷ്ടിച്ചത്. മിച്ചാസ് കൂടുംകല്ലിന്റേതാണ് ആശയം. ജെയിന്‍ തോമസ്, ജെന്‍ പിപ്പ്‌സ് എന്നിവര്‍ ചേര്‍ന്നാണ് വരികളെഴുതിയത്. നിര്‍മ്മാണം ഡോ. പിപ്പ്‌സ് തങ്കത്തോണി.

സംഗീതം നിര്‍വ്വഹിച്ചത് ലിറ്റില്‍ എയ്ഞ്ചല്‍സ് യുകെയും വീഡിയോയുടെ മലയാളം ഇന്‍ട്രോ രശ്മി രാജേഷും ഇംഗ്ലീഷ് ഇന്‍ട്രോ ജെന്‍ പിപ്പ്‌സും നല്‍കിയിരിക്കുന്നു. വീഡിയോ, ഡിസൈന്‍, എഡിറ്റിംഗ് എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ലിറ്റില്‍ എയ്ഞ്ചല്‍സ് യുകെ ആണ്. വയലിനും കീബോര്‍ഡും ജെം പിപ്പ്‌സും പെര്‍ക്യുഷന്‍ ഇന്‍സ്ട്രുമെന്റ്‌സ് വായിച്ചത് ഡോണ്‍ പിപ്പ്‌സുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category