1 GBP = 102.00 INR                       

BREAKING NEWS

ഓണം ആഘോഷിക്കാന്‍ മാറ്റി വച്ച തുകയില്‍ അല്‍പം ഇവര്‍ക്കു നല്‍കിക്കൂടേ? കൊറോണാക്കാലത്തും ആശുപത്രി കയറിയിറങ്ങുന്ന ഈ പാവങ്ങള്‍ കാത്തിരിക്കുന്നത് നിങ്ങളെയാണ്; കാഞ്ഞിരപ്പള്ളിയിലെ ഒന്‍പതു വയസുകാരന്‍ വേദന തിന്ന് ജീവിതം തള്ളിനീക്കുന്ന കഥ

Britishmalayali
kz´wteJI³

കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി ജെറോണ്‍ ഷാന്റി എന്ന ഒന്‍പതു വയസുകാരന്‍ ഇതിനോടകം തന്നെ ഒരു ജീവിത കാലം മുഴുവന്‍ അനുഭവിക്കേണ്ട വേദന തിന്നു കഴിഞ്ഞു. രണ്ടാമത്തെ വയസുമുതല്‍ തുടങ്ങിയതാണ് ജെറോണിന്റെ ദുരിത കാലം. ഇപ്പോഴും അതിന് ഒരുമാറ്റവും വന്നിട്ടില്ല. മകന്‍ അനുഭവിക്കുന്ന വേദനയും കരച്ചിലും കണ്ടു നില്‍ക്കാന്‍ സാധിക്കാതെ അവനേയും ചുമലിലേറ്റി കൊറോണാക്കാലത്തും ആശുപത്രികളിലേക്ക് ഓടുകയാണ് അവന്റെ മാതാപിതാക്കള്‍.

ആഴ്ചയില്‍ രണ്ടുതവണ വീതം വയറുവേദനയും, ശ്വാസം മുട്ടലും ചുമയുമായി തലകറങ്ങി വീണതോടെയാണ് ടാപ്പിംഗ് തൊഴിലാളിയായ ഷാന്റി മകനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശ്വാസകോശം ചുരുങ്ങിവരുന്നതാണ് കുട്ടിയുടെ ആരോഗ്യ പ്രശ്‌നമെന്ന് കണ്ടെത്തിയത്. രോഗകാരണം കണ്ടെത്തിയെങ്കിലും വിദ്ഗ്ധ ചികിത്സാ നടത്തണമെങ്കില്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും കുറച്ചുകൂടി പ്രായമാവുകയും ചെയ്യണം.
എന്നാല്‍, മിക്കപ്പോഴും വേദന സഹിക്കാനാകാതെ കരയുന്ന മകനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഓക്‌സിജന്‍ നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. തുടര്‍ന്ന് ഒരാഴ്ചക്കാലത്തോളം ആശുപത്രിയില്‍ പലവിധ ഇഞ്ചക്ഷനുകളും മരുന്നുകളുമായി ചിലവഴിക്കേണ്ടിയും വരും. ഓരോ ആശുപത്രി യാത്രയിലും പതിനായിരം മുതല്‍ പതിനയ്യായിരം രൂപവരെ ഇവര്‍ക്ക് ചിലവാകുന്നു.

മകനെ എങ്ങനെ എങ്കിലും സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി മാതാപിതാക്കന്മാര്‍ പല ആശുപത്രികളും കയറി ഇറങ്ങി. അമൃത, കാരിത്താസ്, ബിലീവേഴ്സ് ഹോസ്പിറ്റല്‍ തിരുവല്ല തുടങ്ങി വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയെല്ലാം സഹായം തേടിയിരുന്നു. ഇതിനിടയില്‍ ആണ് ജെറോണിന്റെ അമ്മയ്ക്ക് യൂട്രസില്‍ മുഴ കണ്ടെത്തിയത്. പല വിധ ചികിത്സകളും നടത്തിയെങ്കിലും ഇനി ശസ്ത്രക്രിയ മാത്രമാണ് മുന്‍പിലുള്ളത്.

ടാപ്പിംഗ് തൊഴിലാളി ആയിരുന്ന ഷാന്റിയുടെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ഇപ്പോള്‍ ജോലി നഷ്ടമായതിനാല്‍ ചില പ്ലംബര്‍ മാരുടെ കൂടെ ദിവസ വേതനത്തിന് സഹായിക്കുവാന്‍ പോകുന്നു. ഒന്‍പതു സെന്റ് സ്ഥലവും വീടുമാണ് ആകെയുള്ളത്. സ്വകാര്യ പലിശക്കാരില്‍ നിന്നും ഒപ്പം  പലരില്‍ നിന്നും കടം വാങ്ങിയും അഞ്ചു ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന ഈ കുടുംബത്തിന് ഈ ഓണനാളുകള്‍ നിങ്ങളുടെ സഹായത്തിലൂടെ തീര്‍ച്ചയായും ആശ്വാസം പകരുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇതുവരെ ലഭിച്ചത് 466.25 പൗണ്ട് മാത്രം
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച ഓണം അപ്പീല്‍ ആരംഭിച്ച് രണ്ടു ദിവസം പിന്നിടവേ ഇതുവരെ ലഭിച്ചത് 466.25 പൗണ്ട് മാത്രം. വിര്‍ജിന്‍ മണി വഴി ലഭിച്ച 285 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 331.25 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 135 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 466.25 പൗണ്ടിലേക്ക് എത്തിയത്. ജീവിക്കാന്‍ പാടുപെടുന്ന കാലത്ത് കൊറോണയുടെ പ്രതിസന്ധി കൂടി എത്തിയതോടെ മുഴുപ്പട്ടിണിയിലേക്ക് തന്നെ നീങ്ങിയ നാലു കുടുംബങ്ങള്‍ക്കാണ് ഓണം അപ്പീലിലൂടെ സഹായമേകുവാന്‍ ശ്രമിക്കുന്നത്.
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category