1 GBP = 95.80 INR                       

BREAKING NEWS

സിനിമയില്ല, സീരിയലില്ല, വിദേശരാജ്യങ്ങളിലെ സ്റ്റേജ്ഷോകളുമില്ല; കോവിഡ് കാലത്ത് നയാപ്പെസ വരുമാനമില്ലാതായപ്പോള്‍ അടുത്ത കൂട്ടുകാര്‍ ട്രോള്‍ ചെയ്തത് എം 80 മൂസയെപ്പോലെ മീന്‍ കച്ചവടം തുടങ്ങാന്‍; അത് സീരിയസായി എടുത്ത് നടന്‍ വിനോദ് കോവൂര്‍; 'മൂസക്കായ്‌സ് സീ ഫ്രഷിന്' ഈ ഓണക്കാലത്ത് തുടക്കം; രമേഷ് പിഷാരടിക്കും ധര്‍മ്മജനും പിന്നാലെ ഒരു മലയാള സിനിമ താരം കൂടി മത്സ്യക്കച്ചവടത്തിലേക്ക്

Britishmalayali
kz´wteJI³

കോഴിക്കോട്: കോവിഡ് ചതിച്ചു. സിനിമയില്ല, സീരിയലില്ല. വിദേശരാജ്യങ്ങളിലെ സ്റ്റേജ്‌ഷോകളുമില്ല. ആര്‍ട്ടിസ്റ്റ് വിസ കിട്ടാന്‍ പ്രയാസം. അപ്പോള്‍ അടുത്ത കൂട്ടുകാര്‍ ട്രോളിയതാണ്. എം 80 മൂസയെപ്പോലെ മീന്‍ ച്ചാടം തുടങ്ങിക്കോളാന്‍. പക്ഷേ വിനോദ് കോവുര്‍ സീരിയാസായി. 350 എപ്പിസോഡ് നീണ്ട എം 80 മൂസയിലെ മീന്‍കാരനായി തകര്‍ത്ത നടന്‍ വിനോദ് കോവുര്‍ ശരിക്കും മത്സ്യവില്‍പ്പനക്കാരനാവുകയാണ്.

മീന്‍കച്ചവടത്തിന് ഈ ഓണത്തിന് തുടക്കം കുറിക്കും. എം 80യില്‍ മീന്‍കൊട്ടയുമായി പായുന്ന വേഷമായിരുന്നു സീരിയിലിലെങ്കില്‍ ഇവിടെ ശീതീകരിച്ച മീന്‍കടയിലാണ് വില്‍പ്പന. ജീവിതത്തില്‍ ഇതൊരു പുതിയ എപ്പിസോഡാണെന്ന് വിനോദ് പറഞ്ഞു. 'അഭിനയം, മിമിക്രി, പാട്ട്, ഇതല്ലാതെ വേറൊന്നുമറിയില്ല. അഞ്ചുമാസായി അഞ്ചു കായ് വരവില്ല. ശരിക്കുംപെട്ടിരിക്കയാ. അതിജീവിക്കാനാണീ പരിപാടിക്കിറങ്ങുന്നത്'- വിനോദ് പറഞ്ഞു.

കോവിഡ് മാരി തീര്‍ത്ത പ്രതിസന്ധിയെ വെല്ലാനാണ് മീന്‍കാരനായി അഭിനയിച്ച കലാകാരന്‍ അതേ ജോലിക്കിറങ്ങുന്നത്. അഭിഭാഷകനായ സഹോദരന്‍ മനോജ് 'നിയമോപദേശം' നല്‍കി. റോഡരികിലെ കച്ചവടങ്ങള്‍ ഒന്നൊന്നായി നിരോധിക്കപ്പെടുകയാണ്. അപ്പോള്‍ കടയ്ക്ക് നല്ല സാദ്ധ്യതയുണ്ട്. പാര്‍ട്ണര്‍മാരില്‍ രണ്ടുപേര്‍ ചാലിയത്ത് മത്സ്യബന്ധന ബോട്ടുള്ളവരാണ്. തുടര്‍ച്ചയായി നല്ല മത്സ്യംകിട്ടാന്‍ ഇത് വഴിയൊരുക്കും. മറ്റുരണ്ടുപേര്‍ ഐ.ടി.രംഗത്ത്് തിരിച്ചടി നേരിട്ടവര്‍. 'പൊരിച്ചോളീ, കറിവെച്ചോളീ...' എന്നെഴുതിയ ഒന്നാംതരം പായ്ക്കില്‍ മുറിച്ച് വൃത്തിയാക്കി മസാലപുരട്ടിയ മീന്‍ വീടുകളിലെത്തിക്കാനും ഒരുക്കങ്ങളായിട്ടുണ്ട്.

സീരിയലിലെ നായകന്‍ മൂസക്കായിയുടെ പേരിലാണ് (മൂസക്കായ്സ് സീ ഫ്രഷ്) വിനോദ് കോവൂരിന്റെ ശീതീകരിച്ച ഫിഷ്സ്റ്റാളും. കോഴിക്കോട് ബൈപാസില്‍ ഹൈലൈറ്റ് മാളിനടുത്തായി അടുത്ത ദിവസം സീ ഫ്രഷിന് തുടക്കമാകും. 47 സിനിമകളിലും അതിലേറെ സീരിയലിലും അഭിനയിച്ച ഈ നടന്‍ ഗള്‍ഫിലും അമേരിക്കയിലുമെല്ലാം നിരവധി സ്റ്റേജ്ഷോ അവതരിപ്പിച്ച ജനപ്രിയ കലാകാരനാണ്. കോവിഡ്കാലത്ത് പ്രചോദനമേകുന്ന സന്ദേശവുമായി മൂന്നോളം ഹ്രസ്വസിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. അതിലുമപ്പുറം മഹാമാരിയാല്‍ ജീവിതം പട്ടിണിയിലായ ഇരുപതോളം കലാകാരന്മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ നന്മമനസ്സിന്റെ ഉടമയുമാണ്.

കോഴിക്കോട് നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കടയുടെ പരസ്യത്തിനായി മൂസക്കായിയുടെ ചിത്രമുള്ള കൂറ്റന്‍ കട്ടൗട്ട് ഉടനുയരും. കൊച്ചിയില്‍ 14 ഇടത്ത് രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും ചേര്‍ന്ന് മത്സ്യവിപണന ശൃംഖലയൊരുക്കിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിന് പോയപ്പോള്‍ അതുപോലെ കോഴിക്കോട്ടും ആരംഭിക്കാന്‍ അവര്‍ പ്രേരിപ്പിച്ചിരുന്നു.

കോവിഡ്കാലത്ത് ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനംചെയ്തിരുന്നു. മത്സ്യസ്റ്റാള്‍ തുടങ്ങിയാലും കലാജീവിതം തുടരും. ഇപ്പോള്‍ ഇങ്ങനെയൊരു കട അത്യാവശ്യമായെന്നുമാത്രം-47 സിനിമകളിലും അതിലേറെ സീരിയലുകളിലും അഭിനയിച്ച താരം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category