1 GBP = 102.10 INR                       

BREAKING NEWS

ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി സ്റ്റേറ്റ് സ്‌കൂ ളിലെ മിടുക്കരും; കാര്‍ഡിഫില്‍ നിന്നും 'ടിക് ടോക്' താരം ജെറോം ജോര്‍ജ്ജും കവന്‍ട്രിയില്‍ നിന്നും നയനാ റോബിനും ഫുള്‍ പ്ലസ് നേടിയത് ഗ്രാമര്‍ സ്‌കൂള്‍ തിളക്കമില്ലാതെ; കേറ്ററിങ്ങിലെ സാന്ദ്രക്കും മികച്ച വിജയം; യുകെ മലയാളികള്‍ മതിമറന്ന ആഹ്ലാദത്തില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ജിസിഎസ്ഇ പരീക്ഷ ഇല്ലാതെ അധ്യാപകര്‍ നല്‍കിയ ഗ്രേഡ് പുറത്തുവന്നപ്പോള്‍ സ്വാഭാവികമായും ഗ്രാമര്‍ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും വലിയ തള്ളിക്കയറ്റമാണ് നടത്തിയത്. മലയാളി കുടിയേറ്റത്തില്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജിസിഎസ്ഇ പരീക്ഷ നേരിട്ട വര്‍ഷം കൂടിയാണിത്. മിക്ക പട്ടണങ്ങളിലും പത്തോളം മലയാളി കുട്ടികളാണ് ഈ വര്‍ഷം ജിസിഎസ്ഇ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇവരില്‍ നല്ലപങ്കും മികച്ച വിജയം നേടിയാണ് സിക്‌സ്ത് ഫോം പഠനത്തിനായി തയ്യാറെടുക്കുന്നതും.

കൗമാരപ്രായക്കാര്‍ പഠനത്തില്‍ ശ്രദ്ധ നല്‍കി ജീവിത വഴിയില്‍ മുന്നേറാന്‍ തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയും കൂടിയാണ് രണ്ടാഴ്ചക്കിടയില്‍ എത്തിയ എ ലെവല്‍, ജിസിഎസ്ഇ റിസള്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും. അപ്രതീക്ഷിതമായി സര്‍ക്കാര്‍ 40 ശതമാനം ഗ്രേഡ് വെട്ടികുറച്ചപ്പോള്‍ എ ലെവല്‍ വിജയത്തിന്റെ തിളക്കം അല്‍പം കുറഞ്ഞെങ്കിലും ജിസിഎസ്ഇ എത്തിയപ്പോള്‍ നൂറുമേനിക്കാരുടെ പ്രളയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയാണ് യുകെ മലയാളി സമൂഹം. 

ഡാഡിക്കൊപ്പം വിജയം കണ്ടെത്തി മകളും 
കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച ഫുള്‍ സ്‌കോര്‍ നേടിയ ഒന്‍പതു കുട്ടികളുടെ വിജയത്തിനൊപ്പം നില്‍ക്കുന്ന മറ്റൊരു വിജയമാണ് ഏറ്റവും ഒടുവിലായി കവന്‍ട്രിയില്‍ നിന്നും വായനക്കാരെ തേടി എത്തുന്നത്. ഒട്ടേറെ വിദ്യാര്‍ഥികള്‍ ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കുന്ന കവന്‍ട്രിയില്‍ സ്റ്റേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ നയന റോബിന്‍ ത്രസിപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ സ്‌കോര്‍ നേടിയ നയന കവന്‍ട്രി കാല്‍ഡണ്‍ കാസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

ചങ്ങനാശേരി സ്വദേശിയായ റോബിന്റെയും ബെറ്റിസിയുടെയും മൂന്നു മക്കളില്‍ മൂത്തവളാണ് നയന. റോസ്, ക്രിസ്റ്റീന എന്നിവര്‍ സഹോദരങ്ങളും. കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് ആയ റോബിന്‍ കഴിഞ്ഞ ദിവസമാണ് ഓ ഡി പി കോഴ്‌സ് പാസായി ജോലിയില്‍ കയറ്റം കണ്ടെത്തിയത്. സയന്‍സ് ഐച്ഛികമായി എടുത്തു എ ലെവല്‍ പഠനം തുടര്‍ന്ന് മെഡിസിന്‍ പ്രവേശനം നേടണമെന്നുമാണ് നയന ആഗ്രഹിക്കുന്നത്. 

തന്റെ വിജയത്തില്‍ സഹായമായി കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞു റോബിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ ചൂടാറും മുന്നേയാണ് മകള്‍ വിജയവുമായി വീട്ടില്‍ എത്തിയത്. ഇതോടെ ഇരുവരുടെയും വിജയത്തിന് ഇരട്ടി മധുരമായി. കവന്‍ട്രിയില്‍ ഇതേസ്‌കൂളില്‍ നിന്നും മുന്‍വര്‍ഷവും മികച്ച വിജയം കണ്ടെത്താന്‍ മലയാളി കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. മികച്ച നിലവാരമുള്ള സ്‌കൂള്‍ എന്ന ഖ്യാതിയുള്ളതിനാല്‍ ഇവിടെ അഡ്മിഷന്‍ ലഭിക്കാന്‍ മലയാളി കുടുംബങ്ങള്‍ സ്‌കൂളിന് അടുത്തു വീട് വാങ്ങുന്നത് പോലും കഴിഞ്ഞ ഏതാനും വര്‍ഷമായി ശ്രദ്ധിക്കപെടുകയാണ്. റഗ്ബിയിലെ ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ പോലും കാല്‍ഡണ്‍ കേസില്‍ സ്‌കൂള്‍ ഒട്ടും മോശമല്ല എന്ന അനുഭവമാണ് ഇതിനു കാരണം. 

അഭിനയ രംഗത്ത് ചുവടുറപ്പിക്കാന്‍ ഒരു പ്രതിഭ, വേറിട്ട ആഗ്രഹവുമായി വെയില്‍സിലെ ജെറോം 
പഠന രംഗത്ത് മികവ് കാട്ടുന്നവര്‍ ഡോക്ടറും ബാരിസ്റ്ററും ശാസ്ത്ര പ്രതിഭകളും ഒക്കെ ആകാന്‍ ആഗ്രഹിക്കുമ്പോള്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരാഗ്രഹമാണ് വെയില്‍സിലെ അമന്‍ഫോര്‍ഡ് എന്ന സ്ഥലത്തു നിന്നും വിജയം കയ്യെത്തിപ്പിടിച്ച ജെറോം ജോര്‍ജ് റോബിന്‍ വ്യക്തമാക്കുന്നത്. ജെറോമിന് അഭിനയ രംഗത്ത് നേട്ടമെടുക്കുക എന്നതാണ് ജീവിതാഭിലാഷം, അതും പഠിച്ചു മിടുക്കനായികൊണ്ടു തന്നെ. അമന്‍ഫോര്‍ഡ് സ്റ്റേറ്റ് സ്‌കൂളില്‍ നിന്നും പത്തു വിഷയങ്ങളില്‍ ഫുള്‍ സ്‌കോറും മൂന്നു വിഷയങ്ങളില്‍ എ ഗ്രേഡ് നേടിയാണ് ജെറോം വ്യത്യസ്ഥനാകുന്നത്. ഇപ്പോള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ എ ലെവല്‍ പഠനം തുടര്‍ന്ന ശേഷം അഭിനയ വഴിയില്‍ എത്താന്‍ ഉള്ള ആഗ്രഹമാണ് ജെറോം ഇപ്പോള്‍ പങ്കിടുന്നത്. 

അഥവാ ഈ മോഹം നടന്നില്ലെങ്കില്‍ നിയമത്തിനു വേണ്ടിയാകും ഈ മിടുക്കന്റെ ജീവിതം മാറ്റിവയ്ക്കുക. വെയ്ല്‍സില്‍ പോലീസ് സന്നദ്ധ സേവകന്‍ കൂടിയായ ജെറോം ഡ്യൂക്ക് ഓഫ് എഡിന്‍ബറോ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ്. വെയ്ല്‍സിലെ ഹോളി ഇന്നസെന്റ് ഓര്‍ത്തോഡോക്‌സ് പള്ളിയിലെ പ്രധാന സേവകന്‍ കൂടിയാണ് ജെറോം. സഭാ തലത്തില്‍ നടത്തപെടുന്ന മത്സരങ്ങളില്‍ പ്രസംഗത്തിലും പാട്ടിലുമൊക്കെ തിളങ്ങിയ പ്രതിഭ.

തിരുവല്ല സ്വദേശിയായ റോബിന്‍ ചെറിയാന്റെയും ജയയുടെയും മകനാണ് ജെറോം. തന്റെ അഭിനയ സാധ്യതകള്‍ ജെറോം പരീക്ഷിക്കുന്നത് ടിക് ടോക് വീഡിയോകള്‍ വഴിയാണ്. വളരെ രസകരമായി ടിക് ടോക് കൈകാര്യം ചെയുന്ന ജെറോമിനു 35000 ലേറെ അനുയായികളും ഉണ്ട്. രണ്ടു സഹോദരിമാരില്‍ മൂത്തയാള്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കി. രണ്ടാമത്തേയാള്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എം ഫാം വിദ്യാര്‍ത്ഥിനിയാണ്. 

അഞ്ച് എ സ്റ്റാര്‍ നേടിയ കേറ്ററിങ്ങിലെ സാന്ദ്രയ്ക്ക് അഭിഭാഷകയാകാന്‍ മോഹം 
സ്റ്റേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വിജയം ആഘോഷിക്കുമ്പോള്‍ അവരില്‍ ഒരാളായി തിളങ്ങുകയാണ് കേറ്ററിങ്ങിലെ സാന്ദ്ര എന്ന മിടുക്കി. ജിസിഎസ്ഇ വിജയം എ ലെവലിലും ആവര്‍ത്തിച്ചു ഭാവിയില്‍ നിയമത്തിന്റെ വഴികളില്‍ എത്തുവാനാണ് സാന്ദ്രയും ആഗ്രഹിക്കുന്നത്. ഇത്തവണ വിജയം കണ്ടെത്തിയവരില്‍ ഒട്ടേറെ കുട്ടികളാണ് സാന്ദ്രയെ പോലെ നിയമ പഠനം ആഗ്രഹിക്കുന്നതായി വ്യക്തമാക്കുന്നത്. കേറ്ററിംഗ് ബിഷപ്പ് സ്റ്റോപ്ഫോര്‍ഡ് സ്‌കൂളില്‍ നിന്നുമാണ് അഞ്ച് എ സ്റ്റാറും മൂന്നു എ ഗ്രേഡ് വിജയവും നേടി സാന്ദ്ര ഷാജി ശ്രദ്ധ നേടുന്നത്. 

യുക്മ കലാമേളകളില്‍ നാടോടി നൃത്തത്തില്‍ ദേശീയ തലത്തില്‍ സമ്മാനം നേടിയിട്ടുള്ള സാന്ദ്ര സ്‌കൂളില്‍ പഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കോട്ടയം കടപ്ലാമറ്റം സ്വദേശിയായ ഷാജിയുടെയും ടെസ്സിയുടെയും മകളാണ് സാന്ദ്ര. അച്ഛനും അമ്മയും എന്‍എച്ച്എസ് ജീവനക്കാരുമാണ്. മൂത്ത സഹോദരി സ്‌നേഹ ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥിയാണ്. ഇളയ സഹോദരി സോനാ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category