1 GBP = 102.00 INR                       

BREAKING NEWS

അപ്പാപ്പാ.. ഇങ്ങനെ സ്‌നേഹിക്കരുത്.. ദൈവം പൊറുക്കുമോ? ഒളിഞ്ഞിരു ന്ന് പാവങ്ങളെ സഹായിക്കുന്ന അപ്പാപ്പയെ ആരെങ്കിലും അറിയുമോ?

Britishmalayali
kz´wteJI³

പ്പാപ്പ എന്നൊരു മനുഷ്യന്‍ ഈ ലോകത്ത് ജീവിച്ചിരുപ്പുണ്ട്. അയാളുടെ യഥാര്‍ത്ഥ പേര് ആര്‍ക്കും അറിയില്ല. അയാളൊരു കുഴപ്പക്കാരന്‍ ആണ്. കാരണം, അയാള്‍ നിരന്തരം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വേണ്ടി കാശു നല്‍കുന്നു. ഇന്നത്തെ കാലത്ത് ആരെങ്കിലും ഒരിക്കലും പരിചയം പോലുമില്ലാത്ത ഒരു പ്രസ്ഥാനത്തിന് ഇങ്ങനെ കാശു നല്‍കുമോ?

ഏറ്റവും ഒടുവില്‍ ഓണം അപ്പീലിലേത്താണ് അപ്പാപ്പയുടെ 1111 പൗണ്ട് എത്തിയത്. ഇത് ആദ്യമായല്ല അപ്പാപ്പ ഇങ്ങനെ ചെയ്യുന്നത്. ഒട്ടു മിക്ക ബ്രിട്ടീഷ് മലയാളി അപ്പീലുകളിലും ഇത്രയും വലിയ തുക നല്‍കാറുണ്ട്. ഇതിനു തൊട്ടു മുമ്പ് നടത്തിയ സോണി ചാക്കോ അപ്പീലിലും ദൈവ ദൂതനെ പോലെ എത്തിയ അപ്പാപ്പ എന്ന മനുഷ്യ സ്‌നേഹി 1111 പൗണ്ട് നല്‍കി വിസ്മയമായിരുന്നു്. ഇക്കഴിഞ്ഞ ഈദ് പെരുന്നാള്‍ ദിനത്തില്‍ തന്നെയാണ് സ്നേഹത്തിന്റെയും കരുതലിന്റെയും സാഹോദര്യത്തിന്റെയും രൂപമായി അപ്പാപ്പ വീണ്ടും വന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി അപ്പാപ്പ തുടരുന്ന ശീലമാണിത്.
താന്‍ ആരാണെന്നോ എന്താണെന്നോ അന്വേഷിക്കാന്‍ മിനക്കെടേണ്ട എന്ന മുന്‍കൂര്‍ ഇമെയില്‍ ഏതാനും വര്‍ഷം മുന്‍പ് ബ്രിട്ടീഷ് മലയാളിക്ക് അയച്ച ശേഷമാണു ഒരിക്കലും പതിവ് തെറ്റിക്കാതെ നിര്‍ണായക വേളകളില്‍ അപ്പാപ്പ പണവുമായി എത്തുന്നത്. ഓരോ തവണയും 1111 എന്ന നിശ്ചിത തുക തന്നെയാണ് അപ്പാപ്പ നല്‍കുന്നതും. ഇതിനകം ഒരു ഡസനിലേറെ തവണ എങ്കിലും അപ്പാപ്പ ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. തന്റെ സഹായം ആര്‍ക്കാണോ എപ്പോഴാണോ ആവശ്യമായി വരുന്നത് അത് തിരിച്ചറിഞ്ഞാണ് അപ്പാപ്പ പണം നല്‍കുന്നത്.

ഇതുവരെ പരിചയപ്പെടുത്തിയത് മൂന്നു കുടുംബങ്ങളെ
ശ്വാസം കോശം ചുരുങ്ങുന്ന രോഗം മൂലം രണ്ടു വയസുമുതല്‍ വേദന അനുഭവിക്കുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി ജെറോണ്‍ ഷാന്റി എന്ന ഒന്‍പതു വയസുകാരന്‍, മന്തുരോഗവും വേരിക്കോസ് വെയിനും ബാധിച്ചു വ്രണമായി നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ കഴിയുന്ന പാലാ ഏഴാച്ചേരി സ്വദേശിയായ മോഹന്‍ദാസ്, ഭിന്നശേഷിക്കാരായ മക്കള്‍ക്കും അസുഖ ബാധിതയായ ഭാര്യയ്ക്കും വൃദ്ധരായ മാതാപിതാക്കള്‍ക്കും ഒപ്പം നില്‍ക്കേ കൂലിപ്പണി പോലും എടുത്താന്‍ നിവര്‍ത്തിയില്ലാതെ കഴിയുന്ന കോട്ടയം ജില്ലയിലെ മുണ്ടക്കയം പഞ്ചായത്തിലെ പുലിക്കുന്ന് മുളംകുന്ന് വാര്‍ഡില്‍ താമസിക്കുന്ന മഞ്ചേഷ് എന്ന് വിളിക്കുന്ന സന്തോഷ് എന്നിവരാണ് ഇതുവരെ ഓണം അപ്പീലില്‍ സഹായം അഭ്യര്‍ത്ഥിച്ചത്. അവസാന കുടുംബത്തെ നാളെ പരിചയപ്പെടുത്തുന്നതാണ്.
ഇന്നലെ മാത്രം എത്തിയത് രണ്ടായിരത്തിലധികം പൗണ്ട്
എന്തായാലും നാലു നിര്‍ധന കുടുംബങ്ങളെ സഹായിക്കുവാന്‍ ലക്ഷ്യമിട്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന ഓണം അപ്പീല്‍ നാലാം ദിവസത്തിലേക്ക് കടക്കവേ 2621 പൗണ്ടാണ് ഇതുവരെ സമാഹരിച്ചത്. ഇന്നലെ പുലര്‍ച്ചെ വെറും 466.25 പൗണ്ട് മാത്രം ലഭിച്ചിരിക്കെ 24 മണിക്കൂര്‍ കൊണ്ട് രണ്ടായിരത്തിലധികം പൗണ്ടാണ് ഈ നിര്‍ധനര്‍ക്കായി എത്തിയത്. വിര്‍ജിന്‍ മണി വഴി ലഭിച്ച 2,087 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 2,276 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 345 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 2621 പൗണ്ടിലേക്ക് എത്തിയത്. ജീവിക്കാന്‍ പാടുപെടുന്ന കാലത്ത് കൊറോണയുടെ പ്രതിസന്ധി കൂടി എത്തിയതോടെ മുഴുപ്പട്ടിണിയിലേക്ക് തന്നെ നീങ്ങിയ നാലു കുടുംബങ്ങള്‍ക്കാണ് ഓണം അപ്പീലിലൂടെ സഹായമേകുവാന്‍ ശ്രമിക്കുന്നത്.
 
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category