1 GBP = 95.80 INR                       

BREAKING NEWS

കാലിലെ മുറിവിലൂടെ കണ്ടെത്തിയത് ഹൃദയത്തിന്റെ തകരാറുകള്‍; സര്‍ജറി നടത്തിയെങ്കിലും ഒരു വശം മുഴുവന്‍ തളര്‍ന്നു; നിത്യവൃത്തിയ്ക്കു പോലും വകയില്ലാതെ മൂവാറ്റുപുഴയിലെ ഒരു കുടുംബം

Britishmalayali
kz´wteJI³

മൂവാറ്റുപുഴ കായനാട് സ്വദേശിയാണ് 39 കാരനായ എല്‍ദോസ് പോള്‍. ഓട്ടോഡ്രൈവര്‍ ആയി ജോലി ചെയ്ത് പ്രായമായ അമ്മയേയും ഭാര്യയേയും മകനേയും നോക്കി വരവേയാണ് കാലില്‍ ഒരു മുറിവുണ്ടാകുന്നത്. സാധാരണ മുറിവെന്ന രീതിയില്‍ വിട്ടു കളഞ്ഞെങ്കിലും നാളേറെ കഴിഞ്ഞിട്ടും മുറിവ് ഉണങ്ങാത്ത സ്ഥിതി വന്നു. മുറിവ് കൂടുതല്‍ സങ്കീര്‍ണമായതോടെ പരിശോധനയ്ക്കായി ഹോസ്പിറ്റലില്‍ എത്തി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം സര്‍ജറിയും നടത്തി.

എന്നാല്‍ കാര്യങ്ങള്‍ അവിടെയൊന്നും നിന്നില്ല. സര്‍ജറിയ്ക്കു ശേഷം എല്‍ദോസിന്റെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണമായി. ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയ ഹൃദയ സംബന്ധമായ തകരാറുകള്‍ ആണന്. തുടര്‍ന്ന് കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് റെഫര്‍ ചെയ്യുകയും അവിടെ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി നടത്തുകയും ചെയ്തു.

എന്നാല്‍, ഒരു പ്രമേഹരോഗി ആയിരുന്ന എല്‍ദോസിന് ഡയബെറ്റിക് ന്യൂറോപ്പതി എന്ന അസുഖം ഉണ്ടാവുകയും അതിനെ തുടര്‍ന്ന് ഒരു വശം പൂര്‍ണമായി തളര്‍ന്നു പോവുകയും ചെയ്തു. ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ട് അല്ലലില്ലാതെ കഴിഞ്ഞു പോയിരുന്ന ആ നാലംഗ കുടുംബത്തെ പൂര്‍ണമായും തളര്‍ത്തുന്നതായിരുന്നു എല്‍ദോസിന്റെ കിടപ്പ്.
 
കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്നും പത്ത് സെന്റ് സ്ഥലത്തു പഞ്ചായത്ത് വച്ചുകൊടുത്ത 400 സ്‌ക്വയര്‍ഫീറ്റ് വീട്ടില്‍ പ്രമേഹ രോഗിയായ അമ്മയോടും 10 വയസ്സുള്ള മകനും ഭാര്യയോടൊത്തുമാണ് ജീവിക്കുന്നത്. എല്‍ദോസ് കിടപ്പായതിനാല്‍ ഭാര്യക്കും ജോലിക്കൊന്നും പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ആഴ്ചതോറും എടുക്കുന്ന ഇന്‍ജക്ഷന് മാത്രം 19500 രൂപ വേണം. ആകെ അത്താണിയായിരുന്ന കുടുംബ നാഥന്റെ അസുഖവും ചികിസയുമായപ്പോള്‍ ഈ കുടുംബം നിത്യവൃത്തിയ്ക്കുപോലും ബുദ്ധിമുട്ടുകയാണ്. 

ജോലിക്കൊന്നും പോകാന്‍ കഴിയാതെ വിഷമിക്കുന്ന കുടുംബം ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം തേടുകയാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണം അപ്പീലിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്ന നാലാമത്തെ കുടുംബമാണ് എല്‍ദോസിന്റേത്. 

ഓണം അപ്പീല്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കവേ 2939.75 പൗണ്ടാണ് ഇതുവരെ സമാഹരിച്ചത്. വിര്‍ജിന്‍ മണി വഴി ലഭിച്ച 2,342 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 2,594.75 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 345 പൗണ്ടുമാണ് ലഭിച്ചത്. ഇന്നലെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായങ്ങളൊന്നും എത്തിയില്ല. അങ്ങനെയാണ് ആകെ തുക 2939.75 പൗണ്ടിലേക്ക് എത്തിയത്. ജീവിക്കാന്‍ പാടുപെടുന്ന കാലത്ത് കൊറോണയുടെ പ്രതിസന്ധി കൂടി എത്തിയതോടെ മുഴുപ്പട്ടിണിയിലേക്ക് തന്നെ നീങ്ങിയ നാലു കുടുംബങ്ങള്‍ക്കാണ് ഓണം അപ്പീലിലൂടെ സഹായമേകുവാന്‍ ശ്രമിക്കുന്നത്.
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320
 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category