1 GBP = 94.70 INR                       

BREAKING NEWS

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ആറാം തവണയും ബയോണ്‍ മ്യൂണിക്കിന്; മ്യൂണിക്കിന്റെ വിജയം ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്: 2013ല്‍ കിരീടം അണിഞ്ഞതിന് ശേഷം നാലു സെമി ഫൈനലുകള്‍ തോറ്റതിന്റ ക്ഷീണം മ്യൂണിക് തീര്‍ത്തപ്പോള്‍ കണ്ണീരോടെ കളമൊഴിഞ്ഞ് പി.എസ്.ജി: 2019ന് ശേഷം തോല്‍വിയറിയാതെ മ്യൂണിക് ഇതുവരെ പൂര്‍ത്തിയാക്കിയത് 29 മത്സരങ്ങള്‍

Britishmalayali
kz´wteJI³

ലിസ്ബണ്‍: യുവേഫാ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് ബയോണ്‍ മ്യൂണിക്. ഇത് ആറാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം മ്യൂണിക്ക് സ്വന്തമാക്കുന്നത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ഷാര്‍മാങ്ങിനെ (പി.എസ്.ജി) ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബയേണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്. പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന ബയേണ്‍ മ്യൂണിക്കിന്റെ ആറാം കിരീട ധാരണമാണ് ഇന്നലെ നടന്നത്. ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 59-ാം മിനിറ്റില്‍ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്.

ജോഷ്വ കിമ്മിച്ചിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്റെ ഗോള്‍. 2013-ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ശേഷം തുടര്‍ച്ചയായ നാല് സെമി ഫൈനലുകളില്‍ തോറ്റുമടങ്ങേണ്ടി വന്നതിന്റെ ക്ഷീണം ബയേണ്‍ ഇത്തവണ തീര്‍ത്തു. ഫിനിഷിങ്ങിലെ പിഴവുകളാണ് പി.എസ്.ജിക്ക് തിരിച്ചടിയായത്. 26-ാം മിനിറ്റില്‍ ലഭിച്ച അവസരം ഡി മരിയ പുറത്തേക്കടിച്ചുകളയുക ആയിരുന്നു. ജയത്തോടെ ഇത്തവണ ബയേണ്‍ ട്രെബിള്‍ നേട്ടം സ്വന്തമാക്കി.

ബയേണ്‍ പെരിസിച്ചിന് പകരം കോമാനെ ആദ്യ ഇലവനില്‍ ഇറക്കിയപ്പോള്‍ പരിക്ക് കാരണം സെമിയില്‍ പുറത്തിരുന്ന ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസ്, റിക്കോയ്ക്ക് പകരം കളത്തിലിറങ്ങി. പതിവു പോലെ 4-2-3-1 ശൈലിയില്‍ തന്നെയാണ് കോച്ച് ഹാന്‍സ് ഫ്ളിക്ക് ബയേണിനെ കളത്തിലിറക്കിയത്. പി.എസ്.ജി കോച്ച് തോമസ് ടുച്ചലാകട്ടെ 4-3-3 ശൈലിയിലും ടീമിനെ കളത്തിലിറക്കി.

2019 ഡിസംബറിന് ശേഷം തോല്‍വി അറിയാതെ ഇതോടെ 29 മത്സരങ്ങളാണ് ബയേണ്‍ പൂര്‍ത്തിയാക്കിയത്. 98 ഗോളുകള്‍ അടിച്ചുകൂട്ടിയ ജര്‍മന്‍ ടീം വെറും 22 ഗോളുകള്‍ മാത്രമാണ് ഇക്കാലയളവില്‍ വഴങ്ങിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ 11 കളിയില്‍ നിന്ന് 43 ഗോളാണ് ബയേണ്‍ അടിച്ചെടുത്തത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ജര്‍മന്‍ ടീമിന്റെ കിരീടധാരണം.

സമീപകാല ചരിത്രം പോലെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന പി.എസ്.ജിക്ക് കണ്ണീരുമായി മടങ്ങേണ്ടി വന്നു. അവസാനമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കന്നിയങ്കത്തിനിറങ്ങിയ ആറു ടീമുകള്‍ക്കും തോല്‍വിയായിരുന്നു ഫലം. ടോട്ടന്‍ഹാം 2019-ല്‍ ലിവര്‍പൂളിനോടും 2008-ല്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടും 2006-ല്‍ ആഴ്സണല്‍ ബാഴ്സലോണയോടും മൊണാക്കോ 2004-ല്‍ പോര്‍ട്ടോയോടും, ബയേര്‍ ലെവര്‍കൂസന്‍ 2002-ല്‍ റയല്‍ മാഡ്രിഡിനോടും തോറ്റു, വലന്‍സിയ 2000-ല്‍ റയല്‍ മാഡ്രിഡിനോടും തോറ്റു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category