1 GBP = 94.70 INR                       

BREAKING NEWS

ഓണത്തെ വരവേല്‍ക്കാ നുള്ള തിരക്കിലാണോ നിങ്ങള്‍? എങ്കില്‍ ശരീരം തുളയ്ക്കുന്ന വേദന സഹിച്ചും ആശുപത്രി വരാന്തകളില്‍ ജീവിക്കുന്ന ഈ പാവങ്ങളെ കാണാതിരിക്കരുതേ...

Britishmalayali
kz´wteJI³

ഗംഭീരമായ കലാപരിപാടികള്‍ സംഘടിപ്പിച്ചും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കിയും ഒത്തുചേര്‍ന്ന് ആഘോഷിക്കാനിരിക്കുന്ന വിഷുവും ഈസ്റ്ററും എല്ലാം കൊറോണയില്‍ മുങ്ങി. അതിനാല്‍ തന്നെ മുന്‍ വര്‍ഷങ്ങളിലേതു പോലെ ഗംഭീര പരിപാടികള്‍ ഇല്ലെങ്കിലും അത്യാവശ്യം സദ്യവട്ടങ്ങളും പൂക്കളമൊരുക്കലും ഒത്തുചേരലുകളും എല്ലാമായി ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.

യുകെയിലും സ്ഥിതി വ്യത്യസ്ഥമല്ല. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ ഓണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് യുകെ മലയാളികള്‍. എന്നാല്‍ ഈ ഓണവും വേദനയുടെയും ദുഃഖത്തിന്റെയും കയ്പ്പുനീര്‍ കുടിക്കുവാന്‍ വിധിക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അതില്‍ ഒരു നാലു കുടുംബങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു.

ശ്വാസം കോശം ചുരുങ്ങുന്ന രോഗം മൂലം രണ്ടു വയസുമുതല്‍ വേദന അനുഭവിക്കുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി ജെറോണ്‍ ഷാന്റി എന്ന ഒന്‍പതു വയസുകാരന്‍, മന്തുരോഗവും വേരിക്കോസ് വെയിനും ബാധിച്ചു വ്രണമായി നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ കഴിയുന്ന പാലാ ഏഴാച്ചേരി സ്വദേശിയായ മോഹന്‍ദാസ്, ഭിന്നശേഷിക്കാരായ മക്കള്‍ക്കും അസുഖ ബാധിതയായ ഭാര്യയ്ക്കും വൃദ്ധരായ മാതാപിതാക്കള്‍ക്കും ഒപ്പം നില്‍ക്കേ കൂലിപ്പണി പോലും എടുത്താന്‍ നിവര്‍ത്തിയില്ലാതെ കഴിയുന്ന കോട്ടയം ജില്ലയിലെ മുണ്ടക്കയം പഞ്ചായത്തിലെ പുലിക്കുന്ന് മുളംകുന്ന് വാര്‍ഡില്‍ താമസിക്കുന്ന മഞ്ചേഷ് എന്ന് വിളിക്കുന്ന സന്തോഷ്, ഒരു വശം മുഴുവന്‍ തളര്‍ന്ന് കിടപ്പിലായി പോയ മൂവാറ്റുപുഴ കായനാട് സ്വദേശിയായ ഓട്ടോ ഡ്രൈവറായിരുന്ന 39 കാരനായ എല്‍ദോസ് പോള്‍ എന്നിവരാണ് ഓണം അപ്പീലിലൂടെ വായനക്കാരുടെ സഹായം അഭ്യര്‍ത്ഥിച്ചത്.
എന്നാല്‍, ഈ ഓണ ദിനങ്ങളും അവര്‍ക്കു പ്രതീക്ഷ നല്‍കിയേക്കില്ലെന്ന സൂചനയാണ് ഇതുവരെ ലഭിച്ചിരിക്കുന്ന ഫണ്ടിലൂടെ വ്യക്തമാകുന്നത്. കാരണം, ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത് 3223.5 പൗണ്ട് മാത്രമാണ്. വിര്‍ജിന്‍ മണി വഴി ലഭിച്ച 2,562 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 2,868.50 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 355 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 3223.5 പൗണ്ടിലേക്ക് എത്തിയത്. ജീവിക്കാന്‍ പാടുപെടുന്ന കാലത്ത് കൊറോണയുടെ പ്രതിസന്ധി കൂടി എത്തിയതോടെ മുഴുപ്പട്ടിണിയിലേക്ക് തന്നെ നീങ്ങിയ നാലു കുടുംബങ്ങള്‍ക്കാണ് ഓണം അപ്പീലിലൂടെ സഹായമേകുവാന്‍ ശ്രമിക്കുന്നത്.
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category