1 GBP = 94.70 INR                       

BREAKING NEWS

പരമാവധി വേഗതയില്‍ ഓടുമ്പോഴും പന്തിന്മേലുള്ള നിയന്ത്രണം നിലനിര്‍ത്താനുള്ള അസാമാന്യ കഴിവ്; ഫിനിഷിംഗിലും മികവ് അപാരം; ഹോര്‍മോണ്‍ പ്രശ്നങ്ങളില്‍ ചികില്‍സ തേടി കുഞ്ഞുനാളില്‍ സ്പെയിനിലെത്തി ബാഴ്സലോണയുടെ മുത്തായി; ഒരുതരത്തിലുള്ള ടാക്ലിംഗിനും വിധേയനാകാതെ എതിരാളികളെ ട്രിബിള്‍ ചെയ്ത് മുന്നേറുമ്പോള്‍ സ്പെയിനിലെ അര്‍ജന്റീനിയന്‍ വസന്തമായി; ഇനി പടിയിറക്കം; അടുത്ത ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയോ പി എസ് ജിയോ? ലെയണല്‍ മെസി ബാഴ്സലോണ വിടുമ്പോള്‍

Britishmalayali
kz´wteJI³

ബാഴ്‌സലോണ: ബാഴ്‌സലോണയില്‍ നിന്ന് ലെയ്ണല് മെസി പടിയിറങ്ങുമെന്ന് ഉറപ്പായി. ക്ലബുമായുള്ള 19 വര്‍ഷത്തെ ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്. ക്ലബിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് മെസി ഫാക്‌സ് സന്ദേശത്തില്‍ അറിയിക്കുകയായിരുന്നു. മെസിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായി യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മെസി ബാഴ്‌സ വിട്ടുവെന്നുള്ള കാര്യം ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിരുന്നില്ല.ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിച്ചിനോട് 8-2ന്റെ കനത്ത പരാജയം ഏറ്റുവാങ്ങി. ഇതും മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചു.


മെസിയുടെ ക്ലബ് വിടാനുള്ള തീരുമാനത്തെ മുന്‍ പ്രതിരോധതാരം കാര്‍ലസ് പുയോള്‍ അഭിനന്ദിച്ചു. എന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പുയോള്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. മെസിയുടെ സഹതാരം ലൂയിസ് സുവാരസ് ആവട്ടെ പുയോളിന്റെ ട്വീറ്റിന് കയ്യടിക്കുകയും ചെയ്തു. ഇതോടെ മെസി ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാക്കുകയായിരുന്നു. കാറ്റലൂനിയന്‍ പ്രസിഡന്റ് ക്വിം ടൊറ മെസിക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. കാറ്റലൂനിയ നിങ്ങളുടെ വീടാണ്. നിങ്ങള്‍ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച താരത്തിനൊപ്പം ഞങ്ങള്‍ക്ക് കുറച്ച് കാലം ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ്.'' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.

ബാഴ്‌സലോണ വിടാന്‍ തന്റെ റിലീസ് ക്ലോസ് നീട്ടിത്തരണമെന്ന് മെസിയുടെ വക്കീല്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ജൂണ്‍ 10നാണ് താരത്തിന്റെ റിലീസ് ക്ലോസ് അവസാനിച്ചത്. അതുവരെയുള്ള ഏത് സമയത്തും മെസിക്ക് കരാര്‍ റദ്ദാക്കി ക്ലബ് വിടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സീസണ്‍ അവസാനിച്ചതിനാല്‍ മെസി ക്ലബ് വിടണമെങ്കില്‍ മേടിക്കുന്ന ക്ലബ് ഭീമന്‍ തുക റിലീസ് ക്ലോസ് നല്‍കേണ്ടി വരും. ഈയൊരു നിയമവശത്തിലൂടെ മെസിയെ ക്ലബില്‍ തന്നെ നിര്‍ത്താനും ബാഴ്‌സ ശ്രമിക്കുന്നുണ്ട്. 700 മില്യണാണ് റിലീസ് ക്ലോസ് തുക. അതുകൊണ്ടാണ് മെസിയുടെ തീരുമാനം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്.

തിരിച്ചടികള്‍ക്ക് പിന്നാലെ ക്ലബ് പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡ് കോമാന്‍ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നു. ലൂയിസ് സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിദാല്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പാവുകയും ചെയ്തിരുന്നു. മെസി കോമാന്റെ ഭാവിപദ്ധതികളുടെ ഭാഗമായിരുന്നു. എന്നാല്‍ മെസിയുടെ തീരുമാനം മറിച്ചാണ്. എവിടേക്കാണ് താരത്തിന്റെ പോക്കെന്നുള്ള കാര്യത്തിലും ഉറപ്പായിട്ടില്ല. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാവും താരമെത്തുകയെന്ന് വാര്‍ത്തകളുണ്ട്.

മെസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് ഗാര്‍ഡിയോള. എന്നാല്‍ പിഎസ്ജിയേക്കും താരം പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഉറ്റസുഹൃത്ത് നെയ്മറുമായിട്ടുള്ള ബന്ധമാണ് പിഎസ്ജിയിലേക്ക് പോകാന്‍ താരത്തെ പ്രേരിപ്പിക്കുന്നത്. പിഎസ്ജി കോച്ച് തോമസ് തുച്ചല്‍ മെസിയെ സ്വാഗതം ചെയ്തിരുന്നു. സഹകളിക്കാരില്‍നിന്ന് മികച്ച പിന്തുണയും ഒത്തിണക്കവും ലഭിച്ചില്ലെങ്കില്‍ മെസിക്ക് തിളങ്ങാനാകില്ല. ഇത് ബാഴ്സലോണയില്‍ കുറഞ്ഞു തുടങ്ങി. ഇതാണ് മെസിയെ ക്ലബ്ബില്‍ നിന്ന് അകറ്റിയത്.

അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി കുഞ്ഞുനാള്‍ മുതല്‍ പന്തു തട്ടിത്തുടങ്ങി. എന്നാല്‍ വളര്‍ച്ചയെ ബാധിക്കുന്ന ഹോര്‍മോണ്‍ പ്രശ്നം കുഞ്ഞുമെസിയെ ബാധിച്ചിരുന്നു. ഈ അസുഖത്തിന് ചികില്‍സ തേടി സ്പെയിനില്‍ എത്തിയതാണ് മെസിയുടെ കളിജീവിതത്തില്‍ നിര്‍ണായകമായത്. ചികില്‍സയ്ക്കിടെ മെസി കറ്റാലന്‍ ക്ലബായ ബാഴ്സലോണയുടെ സെലക്ഷന്‍ ട്രയല്‍സില്‍ വിജയിച്ചു. തുടര്‍ന്ന് ഭാരിച്ച ചികില്‍സാചെലവും മറ്റും നല്‍കി മെസിയെ ബാഴ്സ ഏറ്റെടുക്കുകയായിരുന്നു. ബാഴ്സയിലെ ആദ്യകാല പരിശീലനത്തില്‍തന്നെ അത്യപൂര്‍വ്വ പ്രതിഭയാണ് മെസിയെന്ന് പരിശീലകര്‍ തിരിച്ചറിഞ്ഞു. 2004 ഒക്ടോബറില്‍ എസ്പന്യോളിനെതിരെയാമി ബാഴ്സയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റം. 2004-05 സീസണില്‍ ബാഴ്സ സ്പാനിഷ് ജേതാക്കളായപ്പോള്‍ അത് മെസിയുടെ ആദ്യ കിരീടമായി.

തുടര്‍ന്നുള്ള ഓരോ സീസണുകളിലും ടീമിന്റെ ചാലകശക്തിയായി മെസി മാറി. മെസി തകര്‍പ്പന്‍ ഫോമില്‍ കളിച്ച 2008-09 സീസണില്‍ ക്ലബ് ലോകകപ്പ് ഉള്‍പ്പടെ ആറില്‍ ആറ് കിരീടവും ബാഴ്സ നേടി. നാലുതവണ തുടര്‍ച്ചയായി ലോകത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലന്‍ ഡീ ഓര്‍ പുരസ്‌ക്കാരവും സ്വന്തമാക്കിയ മെസി, തന്റെ തലമുറയിലെ മികച്ച താരമെന്ന് വാഴ്ത്തപ്പെട്ടു. മെസിയുടെ പന്തടക്കവും വേഗതയും അതുല്യമാണ്. മദ്ധ്യനിരയില്‍നിന്ന് പന്ത് കാലില്‍കൊരുത്ത് മുന്നേറുന്ന മെസിയെ പലപ്പോഴും എതിര്‍ പ്രതിരോധനിരയ്ക്ക് പിടിച്ചാല്‍ കിട്ടില്ല. ഒരുതരത്തിലുള്ള ടാക്ലിംഗിനും വിധേയനാകാതെ എതിരാളികളെ ട്രിബിള്‍ ചെയ്ത് മുന്നേറുമ്പോള്‍ മെസി കൂടുതല്‍ അപകടകാരിയാകുന്നു.

പരമാവധി വേഗതയില്‍ ഓടുമ്പോഴും പന്തിന്മേലുള്ള നിയന്ത്രണം നിലനിര്‍ത്താനുള്ള അസാമാന്യ കഴിവാണ് മെസിയെ എതിരാളികളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഫിനിഷിംഗിലും മെസിയുടെ മികവ് അപാരമാണ്. ഈ മികവാണ് ബാഴ്സലോണയ്ക്ക് നഷ്ടമാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category