1 GBP = 95.80 INR                       

BREAKING NEWS

കൗണ്‍സില്‍ ടാക്സ് എല്ലാ ബാന്റുകാ ര്‍ക്കും ഒരുപോലെയല്ല; നിങ്ങളുടെ ജീവിതസാഹചര്യം അനുസരിച്ച് ഡിസ്‌കൗണ്ടുകള്‍ ലഭിച്ചേക്കാം; എന്തെങ്കിലും ബെനഫിറ്റ് ലഭിക്കുന്നു വെങ്കില്‍ ഉറപ്പായും ഡിസ്‌കൗണ്ട്; കൗണ്‍സില്‍ ടാക്സ് ബില്‍ കുറയ്ക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടനിലെ മിക്ക വീട്ടുടമസ്ഥരുടേയും ഏറ്റവും വലിയ ചെലവ് ഒരുപക്ഷെ കൗണ്‍സില്‍ ടാക്സ് ആയിരിക്കും. എവിടെയാണ് വീട് സ്ഥിതിചെയ്യുന്നത്, ഏത് വാലുവേഷന്‍ ബാന്‍ഡിന് കീഴിലാണ് വരുന്നത് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും ടാക്സ് തുക. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ടാക്സ് തുക നിശ്ചയിച്ചാലും നിരവധി കിഴിവുകള്‍ ലഭിക്കുവാന്‍ സാധ്യതയുണ്ട്. കൗണ്‍സില്‍ ടാക്സ് ബാന്‍ഡ് മാറ്റുക മാത്രമല്ല പണം ലാഭിക്കുവാനുള്ള മാര്‍ഗം.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ടാക്സ് ഇളവ് ലഭിക്കാനോ അത് പൂര്‍ണ്ണമായും ഒഴിവാക്കുവാനോ മാര്‍ഗ്ഗങ്ങളുണ്ട്.

ഒറ്റക്ക് താമസിക്കുന്നവര്‍
വീട്ടില്‍ നിങ്ങള്‍ ഒറ്റക്ക് താമസിക്കുകയാണെങ്കിലോ, അല്ലെങ്കില്‍ 18 വയസ്സിന് താഴേയുള്ളവരോടൊപ്പം അവരുടെ കെയര്‍മാരുമായി ജീവിക്കുകയാണെങ്കിലോ കൗണ്‍സില്‍ ടാക്സില്‍ ഇളവ് ലഭിക്കും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കിടയില്‍ ബില്‍ തുക വിഭജിക്കപ്പെടും എന്നാണ് അനുമാനിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് കിഴിവ് ലഭിക്കും.

സര്‍ക്കാര്‍ വെബ്സൈറ്റ് തന്നെ പറയുന്നത് ഒരു വീട്ടില്‍ ചുരുങ്ങിയത് രണ്ട് മുതിര്‍ന്നവര്‍ താമസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ടാക്സ് കണക്കാക്കുന്നത്. ഒരുമിച്ചു താമസിക്കുന്ന ദമ്പതിമാരും പങ്കാളികളും ഈ തുക അടയ്ക്കുവാന്‍ ഒരുപോലെ ബാദ്ധ്യസ്ഥരാണ്. നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ മാത്രമെ മുതിര്‍ന്ന ആളായി ഉള്ളുവെങ്കില്‍ ടക്സില്‍ 25% കിഴിവ് ലഭിക്കും.

അവശതകളും കെയറര്‍മാരും
നിങ്ങള്‍ക്ക് ആവശ്യമായ തരത്തിലുള്ള വീടിനെ ബാധിക്കുന്ന അവശതകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ടാക്സില്‍ കിഴിവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഉദാഹരണത്തിന്, അവശത അനുഭവിക്കുന്ന ഒരാള്‍ക്ക്, അയാളുടെ നിത്യ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഉപകരണങ്ങള്‍ എല്ലാം സൂക്ഷിച്ചു വയ്ക്കേണ്ടതുകൊണ്ട് വലിയൊരു വീട് തന്നെ ആവശ്യമാണ്. അത്തരം സാഹചര്യത്തില്‍ അയാള്‍ക്ക് കിഴിവ് ലഭിക്കും.

സര്‍ക്കാര്‍ വെബ്സൈറ്റില്‍ പറയുന്നത്, ടാക്സ് നല്‍കുന്ന വസ്തുവായിരിക്കണം ആ വ്യക്തിയുടെ പ്രധാന വീട്. മാത്രമല്ല, വീട്ടില്‍ അവശത അനുഭവിക്കുന്ന ഒരാളെങ്കിലും ഉണ്ടായിരിക്കണം. ഇത് മുതിര്‍ന്നവര്‍ ആകാം, കുട്ടികള്‍ ആകാം. മാത്രമല്ല, ടാക്സ് നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തി തന്നെയായിരിക്കണം അവശത അനുഭവിക്കുന്ന വ്യക്തി എന്ന് നിര്‍ബന്ധമില്ല.

അതുപോലെ വീടുകളില്‍ താമസിച്ച് ശുശ്രൂഷിക്കുന്ന കെയറര്‍മാരും, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് എന്നിവയുള്‍പ്പടെയുള്ള മാനസികമായി തളര്‍ത്തുന്ന രോഗങ്ങള്‍, കഠിനമായ പഠന ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവിക്കുന്നവരും ടാക്സ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവരാണ്.

ക്രെഡിറ്റ്
ക്രെഡിറ്റോ ബെനെഫിറ്റുകളോ ലഭിക്കുന്ന വീട്ടുടമസ്ഥര്‍ക്കും കൗണ്‍സില്‍ ടാക്സില്‍ ഇളവ് ലഭിക്കാനുള്ള അര്‍ഹതയുണ്ട്. പെന്‍ഷന്‍ ക്രെഡിറ്റ്, യൂണിവേഴ്സല്‍ ക്രെഡിറ്റ് എന്നിവ ലഭിക്കുന്നവര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഈ കിഴിവ് ലഭിക്കും. ഈ കിഴിവുകള്‍ അനുവദിക്കുന്നത് ഓരോ വ്യക്തിയുടെയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിലും പല ബ്രിട്ടീഷുകാര്‍ക്കും 100 ശതമാനം കിഴിവ് വരെ ലഭിച്ചേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category