1 GBP = 96.00 INR                       

BREAKING NEWS

പള്ളി പെരുന്നാളിനും ഉത്സവങ്ങള്‍ക്കും മേളപ്പെരു ക്കം തീര്‍ത്ത കലാകാരന്‍; വിദേശത്തു പോയെങ്കിലും മടങ്ങേണ്ടി വന്നു; ഒടുവില്‍ വാഹനാപകടവും; കിടപ്പിലായ മെജോ ഇനിയെന്തു ചെയ്യണം?

Britishmalayali
kz´wteJI³

കേരളത്തിലെ പള്ളി പെരുന്നാളുകള്‍ക്കും ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും ചെണ്ട മേളം പോലെ മിഴിവ് നല്‍കുന്ന ഒരു കലാരൂപമാണ് ബാന്‍ഡ് സെറ്റ്. കുട്ടനാട്ടിലെയും മദ്ധ്യ കേരളത്തിലെയും നിരവധി പള്ളിയങ്കണങ്ങളില്‍ ബാന്‍ഡ് സെറ്റുകളില്‍ തന്റെ ട്രമ്പറ്റ് കൊണ്ടു സംഗീതം ഉയര്‍ത്തിയിരുന്ന വ്യക്തിയാണ് ആലപ്പുഴ ജില്ലയിലെ കാവാലം ചേന്നങ്കരി സ്വദേശി നാല്‍പത്തി രണ്ട് വയസ്സുള്ള മെജോ തോമസ് എന്ന യുവാവ്.

മെജോയുടെ പിതാവ് മാടിശ്ശേരില്‍ തോമസ് മികച്ച ട്രമ്പറ്റ് വായനക്കാരനായിരുന്നു. പിതാവിന്റെ വഴി പിന്തുടര്‍ന്ന് മെജോയും ബാന്‍ഡ് സെറ്റ് എന്ന കലാരൂപം ജീവിതോപാധിയായി സ്വീകരിച്ചു. മനസ്സ് നിറയെ സംഗീതമായിരുന്നു. എന്നാല്‍ ട്രമ്പറ്റു കൊണ്ട് നിര്‍ദ്ധന കുടുംബത്തിന്റെ വയറു നിറയില്ലെന്ന് മനസിലാക്കിയ മെജോ മസ്‌ക്കറ്റില്‍ ജോലിയ്ക്കു പോയെങ്കിലും സ്ഥിരമായ ജോലി ലഭിച്ചില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ മസ്‌ക്കറ്റില്‍ പോയ മെജോയ്ക്ക് മനസില്ലാ മനസോടെ തന്നെ അവിടെ നിന്നും മടങ്ങേണ്ടി വന്നു.
തിരിച്ചു നാട്ടില്‍ വന്ന് ഉത്സവ സീസണ്‍ സമയങ്ങളില്‍ മാത്രം ലഭിക്കുന്ന ബാന്‍ഡ് വായനവഴിയും അല്ലാത്തപ്പോള്‍ കൂലിപ്പണിയിലൂടെയും ലഭിക്കുന്ന തുച്ഛ വരുമാനത്തിലൂടെ വീട്ടു ചിലവും ഒന്‍പതാം ക്ലാസിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകളും നടത്തിവരുകയായിരുന്നു. എന്നാല്‍ 2019 ഡിസംബര്‍ മാസത്തിലെ ആ രാത്രി മെജോയുടെ ജീവിതം തന്നെ കീഴ്‌മേല്‍ മറിച്ചിട്ടു.

പുനലൂര്‍ പളളിയിലെ പെരുന്നാളിന് ബാന്‍ഡ് വായന കഴിഞ്ഞു കൊല്ലം ശാസ്താകോട്ടയിലുള്ള ഭാര്യ വീട്ടിലേക്കു ബൈക്കില്‍ പോവുകയായിരുന്ന മെജോ സൈഡ് തേടിയെത്തിയ ഒരു കാറുമായി കൂട്ടിയിടിച്ചു. വലത് കാലിന് മുകളിലൂടെ കാര്‍ കയറി ഇറങ്ങി. അസ്ഥികള്‍ നിരവധി ഇടങ്ങളിലായി പൊടിഞ്ഞു പോയി. മുറിച്ചു നീക്കണം എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ അഭിപ്രായപെട്ടതെങ്കിലും നിരവധി സര്‍ജ്ജറികളിലൂടെ കാല്‍ വീണ്ടെടുക്കാം എന്ന് നിര്‍ദ്ദേശിച്ചു.

ഇതിനായി ആറിലധികം സര്‍ജ്ജറികള്‍ ഇതിനോടകം തന്നെ ചെയ്തുകഴിഞ്ഞു. കാലുകള്‍ തുളച്ചു കമ്പി ഇട്ടിരിക്കുന്നു, ചില വ്രണങ്ങള്‍ ഉണങ്ങാത്തതു മൂലം അണുബാധ ഉണ്ടാകുകയാണ്. കടം വാങ്ങിയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും എല്ലാം സഹായത്തോടെയും ചികിത്സകള്‍ നടന്നുവരികയാണ്. പരസഹായമില്ലാതെ ബെഡില്‍ തിരിയാന്‍ പോലും പറ്റുന്നില്ല. അതിനാല്‍ തന്നെ, ഭാര്യ മാര്‍ഗരറ്റിന് മുഴുവന്‍ സമയവും സഹായത്തിനായി കൂടെ നില്‍ക്കേണ്ട അവസ്ഥയായതിനാല്‍ കൂലിപ്പണിക്കു പോലും പോകുവാന്‍ സാധിക്കാത്ത അവസ്ഥയുമാണ്.
ഇനി എന്തു ചെയ്യണമെന്നറിയാതെ കുഞ്ഞു മക്കളെയും ഭാര്യയെയും ചേര്‍ത്തുപിടിച്ച് മരവിച്ച മനസ്സുമായി ജീവിതം തള്ളിനീക്കുകയാണ് മെജോ. ചികിത്സയ്ക്കും വീട്ടു ചെലവിനും മക്കളുടെ വിദ്യാഭ്യാസത്തിനും വരുന്ന സാമ്പത്തിക ബാധ്യത ആ കുടുംബത്തിന് താങ്ങാവുന്നപ്പുറമാണ്. സുഹൃത്തുക്കളും ബന്ധുക്കളും സഹായിച്ചാണ് ഇതുവരെ എത്തിയത്. ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം തേടുകയാണ് മെജോയും കുടുംബവും

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഓണം അപ്പീലിലൂടെ സഹായം തേടുന്ന അഞ്ചാമത്തെ കുടുംബമാണ് മെജോയുടേത്. സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങളെല്ലാം ഏറ്റവും അവസാന പ്രതീക്ഷയെന്നോണം ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടിയെത്തിരിക്കുന്നത്. ഈ കുടുംബങ്ങള്‍ക്കായി ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത് 3774.75 പൗണ്ട് മാത്രമാണ്. വിര്‍ജിന്‍ മണി വഴി ലഭിച്ച 2,967 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 3,374.75 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 400 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 3774.75 പൗണ്ടിലേക്ക് എത്തിയത്.
 
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category