1 GBP = 102.00 INR                       

BREAKING NEWS

ക്യാൻസർ ബാധിച്ച് സംസാരിക്കാന്‍ പോലും സാധിക്കാതെ ജോസഫ്; കിടപ്പാടം ജപ്തി ഭീഷണിയിലും; കടലാക്രമണ ഭീതിയില്‍ കഴിയുന്ന ഈ കുടുംബത്തിന് തുണ ഇനി നിങ്ങള്‍ മാത്രം

Britishmalayali
kz´wteJI³

ലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ഇരവൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡില്‍ താമസിക്കുന്ന പതക്കല്‍ വീട്ടില്‍ താമസിക്കുന്ന ജോസഫ് കഴിഞ്ഞ എട്ടു വര്‍ഷമായി ക്യാൻസർ രോഗത്തില്‍ വലയുകയാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂര്‍ച്ഛിച്ച് സംസാരിക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ജോസഫ് ഇപ്പോള്‍. 76 കാരനായ ഭർത്താവ് ജോസഫിന് 24 മണിക്കൂറും നോക്കി ശുശ്രൂഷിക്കേണ്ടതുണ്ട് .

ഈ കുടുംബത്തിൻറെ അവസ്ഥ വളരെ ദയനീയമെന്നാണ് ട്രസ്റ്റിമാരുടെ അന്വേഷണത്തിൽ നിന്നും മനസ്സിലായത് .പൈസ ഇല്ലാത്തതിനാൽ കുടിവെള്ളംപോലും വീട്ടിൽ എത്തിക്കുവാൻ ഇവർക്ക് സാധിച്ചിട്ടില്ല. ഇതിലേക്ക് ആവശ്യമായി 15,000 രൂപയോളം പഞ്ചായത്തിൽ കെട്ടിവയ്ക്കേണ്ടതുണ്ട്. ലോണിന്റെ തിരിച്ചടവ് മുടങ്ങിയതുമൂലമുള്ള സഹകരണ ബാങ്കിൻറെ ജപ്തി നടപടിയാണ് ഇവർക്ക് ഇപ്പൊൾ ഏറ്റവും ഭീഷണിയായി നിൽക്കുന്നത് . രോഗിയും വൃദ്ധനായ ജോസഫിൻറെ കട്ടില് പോലുമില്ലാതെ നിലത്തു കിടക്കുന്ന ദൃശ്യങ്ങൾ കണ്ടുകൊണ്ട് ഉദാരമതികൾ സംഭാവന ചെയ്തത് കൊണ്ടാണ് ഒരു കട്ടില് പോലും ഈ ദരിദ്ര കുടുംബത്തിന് ഈയിടെ മേടിക്കാൻ സാധിച്ചത്.

ഭാര്യ ലീലാമ്മ മാത്രമാണ് സഹായത്തിന് ഒപ്പമുള്ളത്. പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ ബുദ്ധിമുട്ടുന്ന ജോസഫിന് ലീലാമ്മയുടെയുടെ സഹായമില്ലാതെ ഒന്നും ചെയ്യുവാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ, എന്തെങ്കിലും കൂലിപ്പണിക്കു പോലും പോകുവാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ് ലീലാമ്മ. ഉണ്ടായിരുന്ന അഞ്ചു സെന്റ് കിടപ്പാടം നാലു ലക്ഷം രൂപയ്ക്ക് സഹകരണ ബാങ്കില്‍ പണയം വച്ചും വിവാഹം കഴിച്ചയച്ചെങ്കിലും നിര്‍ധനരായ രണ്ടു പെണ്‍മക്കളുടെ സഹായത്തോടെയും നാട്ടുകാരുടെയും എല്ലാം കാരുണ്യത്തിലാണ് ഇപ്പോള്‍ ചികിത്സ മുന്നോട്ടു പോകുന്നത്.

ബാങ്കില്‍ വീടും സ്ഥലവും പണയം വച്ചെടുത്ത തുക തിരിച്ചടയ്ക്കാന്‍ സാധിക്കാതായതോടെ ജപ്തി ഭീഷണിയും വന്നിരിക്കുകയാണ്. കടലോരത്തു സ്ഥിതി ചെയ്യുന്ന വീട് ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന കടലാക്രമണ ഭീതിയിലുമാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിര്‍മ്മിച്ച വീട്ടില്‍ കുടിവെള്ളത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനിടെ കൊവിഡിന്റെ ആക്രമണം കൂടി എത്തിയതോടെ ലഭിച്ചിരുന്ന ചെറിയ സഹായങ്ങള്‍ പോലും ഇല്ലാതായിരിക്കുകയാണ്.

പല ദിവസും ജോസഫിന് അല്‍പം കഞ്ഞി കൊടുക്കാന്‍ പോലും വക തേടേണ്ട അവസ്ഥയിലാണെന്ന് ലീലാമ്മ പറയുന്നു. നിത്യവൃത്തിയ്ക്ക് പോലും ബുദ്ധിമുട്ടുമ്പോള്‍ ജോസഫിന് വാങ്ങേണ്ട മരുന്നുകള്‍ പോലും മുടങ്ങിയിരിക്കുകയാണ്. വിവാഹം കഴിച്ച് മറ്റൊരിടത്തു താമസിക്കുന്ന മക്കള്‍ ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നത്. അതില്‍ നിന്നും മിച്ചം പിടിച്ചും കടം വാങ്ങിയും മക്കളും സഹായിക്കുന്നുണ്ടെങ്കിലും കൊവിഡ് വന്നതോടെ മക്കളും ബുദ്ധിമുട്ടിലായി.

രോഗം കണ്ടു പിടിക്കുമ്പോള്‍ അഞ്ചു വര്‍ഷം മാത്രമായിരുന്നു ജോസഫിന് ഡോക്ടര്‍മാര്‍ ആയുസ് വിധിച്ചിരുന്നത്. എങ്കിലും ചികിത്സയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഇപ്പോള്‍ എട്ടു വര്‍ഷമായി ചികിത്സ തുടരുകയാണ്. ഒരു പക്ഷെ, പൂര്‍ണമായും രോഗ മുക്തി നേടുവാന്‍ സാധിച്ചില്ലെങ്കിലും വാര്‍ധക്യ കാലത്ത് ഒരു മനുഷ്യന്‍ അനുഭവിക്കുന്ന വേദനയ്ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുവാനാണ് ഭാര്യ ലീലാമ്മ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം തേടിയെത്തിയത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഓണം അപ്പീലിലൂടെ സഹായം തേടുന്ന ആറാമത്തെ കുടുംബമാണ് ജോസഫിന്റേത്. സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങളെല്ലാം ഏറ്റവും അവസാന പ്രതീക്ഷയെന്നോണം ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടിയെത്തിരിക്കുന്നത്. ഈ കുടുംബങ്ങള്‍ക്കായി ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത് 4,013.50 പൗണ്ട് മാത്രമാണ്. വിര്‍ജിന്‍ മണി വഴി ലഭിച്ച 3,127.00 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 3,568.50 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 445.00 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 4,013.50 പൗണ്ടിലേക്ക് എത്തിയത്.

വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക

Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320

ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category