1 GBP = 96.00 INR                       

BREAKING NEWS

അന്തരിച്ചതു യുകെയിലെ ഏറ്റവും വലിയ മലയാളി ബിസിനസുകാരിലൊരാള്‍; കേരളത്തിലും ദുബായിലും ഇന്ത്യയിലുമായി ജീമോന്റെ ബിസിനസ് വിപുലം; ലണ്ടനില്‍ മാത്രം ഏഴു കാമ്പസുകള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്നലെ രാത്രിയില്‍ മരണത്തിനു കീഴടങ്ങിയ ജീമോന്‍ യുകെയിലെ ഏറ്റവും വലിയ മലയാളി ബിസിനസുകാരില്‍ ഒരാള്‍ ആയിരുന്നു. ലണ്ടനില്‍ മാത്രം ജീമോന്റെ ഉടമസ്ഥതയില്‍ ഏഴു കോളേജുകള്‍ ആണ് ഉണ്ടായിരുന്നത്. ദുബായിലും നാട്ടിലും വരെ ബിസിനസ് സാമ്രാജ്യം പടര്‍ന്നു. ഇടുക്കിയില്‍ അനേകം ഏക്കര്‍ ഏലത്തോട്ടങ്ങള്‍ അടക്കം വലിയ സാമ്പത്തിക അടിത്തറയുള്ള ബിസിനസുകാരനായിരുന്നു ജീമോന്‍.

ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇന്ന് വരെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുകയും അതുവഴി അനേകം മലയാളി കുടുംബങ്ങള്‍ അനാഥമാക്കപ്പെടുകയും ചെയ്ത ജീവിത കഥകളാണ് ലോകമെങ്ങും കേള്‍ക്കാനാകുന്നത്. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല മലയാളികളുടെ അവസ്ഥയും. ഈ സാഹചര്യത്തിലാണ് കോവിഡ് മൂലം ജീവിതത്തില്‍ അനാഥമാക്കപ്പെടുന്ന യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും ഒടുവിലത്തെ കുടുംബമായ ജീമോന്റെ വിധവ സ്മിതയുടെയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുടെയും മുഖം നൊമ്പരക്കാഴ്ചയായി മാറുന്നത്.

ബിസിനസില്‍ കണ്ണടച്ചു തുറക്കും മുന്‍പേ വളര്‍ന്നു കയറിയ ജീമോന്‍ വന്ന വഴികള്‍ മറക്കുന്ന ആളായിരുന്നില്ല. അതിനാല്‍ ഒരു ശരാശരി കാഞ്ഞിരപ്പള്ളിക്കാരന്റെ മനസും എന്നും അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. അതുകൊണ്ടു തന്നെയാണ് യുകെയിലും മലയാളികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുന്നില്‍ നില്‍ക്കാന്‍ തയ്യാറായതും.

സ്വാഭാവികമായും കാഞ്ഞിരപ്പള്ളിക്കാര്‍ ഒന്നിച്ചു കൂടണമെന്ന ആശയത്തോടെ സംഗമത്തിനു രൂപം നല്‍കിയപ്പോഴും ജീമോന്‍ പിന്നോക്കം നിന്നില്ല. ഇന്നലെ മരണമറിഞ്ഞ് ഇത്തരം ഓര്‍മ്മകളാണ് ഒഐസിസി, കാഞ്ഞിരപ്പള്ളി സ്വദേശികള്‍ ഒക്കെ ബ്രിട്ടീഷ് മലയാളിയുമായ പങ്കുവയ്ക്കാന്‍ തയ്യാറായത്.

ഒഐസിസി യുകെയുടെ നാഷണല്‍ കമ്മറ്റി അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ ജീമോന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവുമാണ് ഒഐസിസി രേഖപ്പെടുത്തിയത്. ഒഐസിസിയുടെ പ്രിയപ്പെട്ട യുവ നേതാവായിരുന്നു ജീമോന്‍. ഒഐസിസി യുകെയുടെ കണ്‍വീനര്‍ തെക്കുംമുറി ഹരിദാസും ജോയിന്‍ കണ്‍വീനര്‍ കെകെ മോഹന്‍ ദാസും അനുശോചനം രേഖപ്പെടുത്തി.

ഒഐസിസി യുകെയുടെ വിവിധ റീജിയനുകളില്‍ നിന്നും ഒഐസിസി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ഒഐസിസി യുകെയുടെ വിവിധ റീജന്‍ നേതാക്കളായ ടോണി ചെറിയാന്‍, ഗിരി മാധവന്‍, ജന്‍സന്‍ ജോര്‍ജ്ജ്, അള്‍ സാര്‍ അലി, എബി സബാസ്റ്റന്‍, ബേബിക്കുട്ടി ജോജ്, സുജു ഡാനിയേല്‍, ബൈജുനാഥ്, സുനുദത്ത്, അപ്പാ ഗഫൂര്‍, മിച്ചം മകേഷ്, ജയന്‍ റാം, സുനില്‍ രവീന്ദ്രന്‍, പുഷ്പരാജ്, ജിജി, സോണി ചാക്കോ, വിനോദ്ചന്ദ്രന്‍, ജവഹര്‍ലാല്‍, ബിബിന്‍ കുഴിവേലില്‍, സുലൈമാന്‍, അഷറഫ്, അഫ്സല്‍, ഷിനു മാത്യു, രാജേഷ് വാഡ് ഫോഡ്, സാംജിത്ത്, എന്നീ ഒഐസിസി യുകെ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ തിങ്കളാഴ്ച (31-08-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category