1 GBP = 94.70 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവത്തിന്റെ നിയമാവലി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ വെര്‍ച്യുല്‍ ബൈബിള്‍ കലോത്സവത്തിന്റെ നിയമാവലി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് യൂണിറ്റ് കോര്‍ഡിനേറ്റേഴ്സിന്റെ പ്രഥമ ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ് ഈ വര്‍ഷത്തെ നിയമാവലി പുറത്തിറക്കിയത്.

സുവിശേഷകന്റെ വേല ചെയ്യാന്‍ വിളിക്കപെട്ടവരാണ് നാം ഓരോരുത്തരുമെന്ന് പിതാവ് ഉദ്ബോധിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് ബൈബിള്‍ അപ്പോസ്റ്റോലെറ്റിലൂടെ  ചെയ്യുന്ന ശുശ്രൂഷകള്‍ക്ക് പിതാവ് നന്ദി പറഞ്ഞു. രൂപത വികാരി ജനറാള്‍ ജിനോ അരീക്കാട്ടും ചാന്‍സിലര്‍ മാത്യു പിണക്കാട്ടും ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ജോര്‍ജ് എട്ടുപറയിലും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.

രൂപതയിലെ ഓരോ ഇടവക / മിഷന്‍ സെന്റേഴ്‌സ് / പ്രൊപ്പോസസ്ഡ് മിഷന്‍ സെന്റേഴ്‌സ് എന്നിവിടങ്ങളില്‍നിന്നുള്ള കോ ഓര്‍ഡിനേറ്റേഴ്സ് ആയിരുന്നു മീറ്റിങ്ങില്‍ പങ്കെടുത്തത്. രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു ഏവരെയും സ്വാഗതം ചെയ്തു. ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം, നസ്രാണി സഭാചരിത്രപഠനം, ബൈബിള്‍ കോളേജ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചെറു വിവരണം മീറ്റിംഗില്‍ അവതരിപ്പിക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഈ വര്ഷം വെര്‍ച്യുല്‍ ബൈബിള്‍ കലോത്സവമാണ് നടത്തുക. കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ കണ്ടെത്തുവാനുള്ള അവസരങ്ങളാണ് ഓരോ മത്സരങ്ങളും. അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തില്‍നിന്നുകൊണ്ട് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. ഓരോ എയ്ജ് ഗ്രൂപ്പുകാര്‍ക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് നടത്തുക.

ഇന്ന് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പേരുകള്‍ നല്‍കേണ്ട അവസാന തിയതി സെപ്തംബര്‍ 20തിനും മത്സരങ്ങളുടെ വീഡിയോ അയച്ചു തരേണ്ട അവസാന തിയതി ഒക്ടോബര്‍ 11 നുമാണ്. ഈ വര്ഷത്തെ ബൈബിള്‍ കലോത്സവത്തെക്കുറിച്ചും മത്സരങ്ങള്‍ അയക്കേണ്ട രീതികളെക്കുറിച്ചും അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന്  ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു. 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category