1 GBP = 96.00 INR                       

BREAKING NEWS

മുംബൈയിലെ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനായി മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോള്‍ അറിഞ്ഞത് ആഷ്നയെ ബാധിച്ചിരിക്കുന്നത് രണ്ടു കാന്‍സറുകള്‍; നഴ്സിംഗ് ജോലി ചെയ്ത് മാതാപിതാക്കളുടെ പ്രാരാബ്ധം മാറ്റാന്‍ കൊതിച്ച 24കാരിയായ നഴ്സ് ഇപ്പോള്‍ വെന്റി ലേറ്ററില്‍: ഈ മോളെ സഹായിക്കാനാവാതെ എന്ത് ഓണം?

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പ്രേക്ഷകരുടെ കരുണ തേടി തിരുവോണ നാളില്‍ അപേക്ഷിക്കുന്നത് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഈ പെണ്‍കുട്ടിയുടെ ചിത്രത്തെ കുറിച്ചാണ്. ഇവളിപ്പോള്‍ കൊച്ചിയിലെ ആംസ്റ്റര്‍ മെഡിസിറ്റിയില്‍ മരണത്തെ അതിജീവിക്കാന്‍ പ്രയാസപ്പെട്ടു വെന്റിലേറ്ററില്‍ കഴിയുന്നു. ഒന്നുമില്ലാത്ത കുടുംബത്തെ കാക്കാന്‍ നഴ്‌സിംഗ് പഠിച്ചെങ്കിലും വിധി വിടാതെ പിന്തുടര്‍ന്ന ഒരു പാവം നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ അതിദാരുണ കഥയാണിത്. ഈ പെണ്‍കുട്ടി അടക്കമുള്ള ഏഴു പേര്‍ക്ക് മനസ്സറിഞ്ഞ് എന്തെങ്കിലും ചെയ്യാന്‍ കഴിയാതെ ഈ കൊറോണ കാലത്ത് എങ്ങനെ ഓണം ഉണ്ണാനാവും?

വളരെ പ്രതീക്ഷയോടെയാണ് കോതമംഗലം പല്ലാരിമംഗലം പഞ്ചായത്തിലെ നെല്ലിമറ്റം സ്വദേശി ജോളി തന്റെ രണ്ട് പെണ്‍മക്കളെ നഴ്സിങ് പഠനത്തിന് വിട്ടത്. പഠിക്കാന്‍ സമര്‍ത്ഥരായ രണ്ടു പെണ്‍കുട്ടികളും ബി.എസ്.സി നഴ്സിങ് മികച്ച മാര്‍ക്കോടെ പൂര്‍ത്തിയാക്കിയപ്പോള്‍ കുടുംബത്തിന്റെ ജീവിതപ്രയാസങ്ങളൊക്കെ അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ നല്ല ജീവിതം സ്വപ്നം കണ്ടു തുടങ്ങിയവരെ കാത്തിരുന്നത് വിധിയുടെ വിളയാട്ടമായിരുന്നു.
നെല്ലിമറ്റത്തെ ഒരു മീന്‍കടയില്‍ ജോലി ചെയ്തുകിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഒരു ആണ്‍കുട്ടി അടക്കം മൂന്നു മക്കളെ നിര്‍ധനരായ മാതാപിതാക്കള്‍ വളര്‍ത്തി വലുതാക്കിയത്. മൂത്ത പെണ്‍കുട്ടിയായ ആഷ്ന മുമ്പേ മംഗലാപുരത്ത് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. നാലു മാസം മുമ്പ് മുംബൈയിലെ ഒരു ഹോസ്പിറ്റലില്‍ ജോലി ശരിയായപ്പോള്‍ അവിടെയെത്തി ജോലിയില്‍ പ്രവേശിക്കുവാനായി മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോഴാണ് രക്തത്തിലെ ഹീമോഗ്ലോബിന്റേ അളവ് ക്രമാതീതമായി കുറവാണെന്ന് കണ്ടത്. കൂടെ കലശലായ തൊണ്ടവേദന അനുഭവപ്പെടുകയും ചെയ്തു.

അതോടെ ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യവും വന്നു. അതിനാല്‍ തന്നെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തി പരിശോധനകള്‍ നടത്തിയപ്പോഴാണ് തൊണ്ടയ്ക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞത്. കൂടാതെ ശരീരത്തിലെ മജ്ജയെ ബാധിക്കുന്ന അപൂര്‍വ്വ ഇനം ക്യാന്‍സര്‍ ആയ ഫാന്‍കോണി അനീമിയ എന്ന അസുഖവും കണ്ടെത്തി.

വെറും 24 കാരിയായ, ചുറുചുറുക്കോടെ നടന്നുകൊണ്ടിരുന്ന ആഷ്നക്ക് അസുഖം ബാധിച്ചത് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആകെ 28 സെന്റ് സ്ഥലവും ഒരു പഴയ വീടും മാത്രമുള്ള ഈ നിര്‍ധന കുടുംബം കടവും ലോണുമൊക്കെ സംഘടിപ്പിച്ചാണ് രണ്ടു പെണ്‍കുട്ടികളുടെ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയത്. അതിനിടയിലാണ് ഒരു വെള്ളിടി പോലെ ആഷ്നയ്ക്ക് അസുഖവും വന്നുചേരുന്നത്.
ക്യാന്‍സറിനു ശമനം വരുത്തുവാന്‍ നിരവധി കീമോ തെറാപ്പികള്‍ക്ക് വിധേയയാകേണ്ടി വന്നു ആഷ്നയ്ക്ക്. കഴിഞ്ഞ മൂന്നുനാലു ദിവസം മുമ്പ് ന്യുമോണിയ ബാധിച്ച് ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആണ്. ദിവസേന ഒന്നരലക്ഷം രൂപയോളം ചികിത്സയ്ക്കായി ഈ കുടുംബത്തിന് ഇപ്പോള്‍ ചെലവാകുന്നുണ്ട്. വളരെ ചെറുപ്പം ആയതിനാല്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ഈ പെണ്‍കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനുവേണ്ടി ആഷ്നയുടെ കുടുംബവും നാട്ടുകാരുമെല്ലാം നെട്ടോട്ടത്തിലാണ്.

ഏകദേശം 50 ലക്ഷം രൂപയോളം ഈ ശസ്ത്രക്രിയയ്ക്കുവേണ്ടി ചെലവ് വരും. 20 ലക്ഷം രൂപ ഉടന്‍ തന്നെ കെട്ടിവെക്കേണ്ടതുണ്ട്. കോതമംഗലം ഭാഗത്തുള്ള സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം സോഷ്യല്‍ മീഡിയ വഴി ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിട്ടനില്‍ ഉള്ള ഇവരുടെ അയല്‍വാസികളും കോതമംഗലം സ്വദേശികളും ഒക്കെ സഹായത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെയും ഇതിനായി ബന്ധപ്പെടുകയുണ്ടായി.
ഈ കുടുംബത്തിന്റെ അപേക്ഷ ലഭിച്ചതനുസരിച്ച് ട്രസ്റ്റിമാര്‍ ഈ കേസന്വേഷണത്തിനായി ഈ കുടുംബത്തെ ബന്ധപ്പെടുകയുണ്ടായി. ആഷ്നയുടെ സ്ഥിതി വളരെ ഗുരുതരമായി തന്നെ തുടരുകയാണ്. ന്യുമോണിയ കുറഞ്ഞെങ്കില്‍ മാത്രമേ ശസ്ത്രക്രിയ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതിനുവേണ്ടി കുടുംബവും നാട്ടുകാരുമെല്ലാം നിരന്തരമായ പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥനയാണ്.
 
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഓണം അപ്പീലിലൂടെ സഹായം തേടുന്ന അവസാനത്തെ കുടുംബമാണ് ആഷ്‌നിയുടേത്. സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങളെല്ലാം ഏറ്റവും അവസാന പ്രതീക്ഷയെന്നോണം ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടിയെത്തിരിക്കുന്നത്. ഈ കുടുംബങ്ങള്‍ക്കായി ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത് 5039.75 പൗണ്ട് മാത്രമാണ്. വിര്‍ജിന്‍ മണി വഴി ലഭിച്ച 3,912 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 4,549.75 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 490 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 5039.75 പൗണ്ടിലേക്ക് എത്തിയത്.
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ തിങ്കളാഴ്ച (31-08-2020) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category