1 GBP = 94.70 INR                       

BREAKING NEWS

സംഗീതാരവങ്ങളുമായി ഉത്രാടപ്പൂവിളിയെത്തി; അണിനിരന്നത് പതിനഞ്ചോളം കലാകാരന്മാര്‍; കൊറോണക്കാലത്ത് എംഎംഎല്‍ ഒരുക്കിയ ഓണാഘോഷം ഇങ്ങനെ

Britishmalayali
kz´wteJI³

ത്രാട നാളില്‍ ഉച്ചയ്ക്ക് മൂന്നു മണിക്ക് സംഗീത വിരുന്നൊരുക്കി മലയാളം മ്യൂസിക് ലവേഴ്‌സ് എഫ്ബി കൂട്ടായ്മ. പതിനഞ്ചോളം കലാകാരന്മാര്‍ അണിനിരന്ന സംഗീത വിരുന്ന് ഗായകര്‍ക്കായുള്ള ഫേസ് ബുക്ക് കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്‌സ് - എംഎംഎല്‍ ആണ് ഒരുക്കിയത്.

നിത്യഹരിത ഗാനങ്ങളും ഓണപ്പാട്ടുകളും നാടന്‍ പാട്ടുകളുമായി ഒരാഘോഷമായാണ് എംഎംഎല്‍ വൈവിധ്യമാര്‍ന്ന ഈ വിസ്മയ കാഴ്ച കാണികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. കൊറോണക്കാലത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ എല്ലാ ക്രമീകരണങ്ങളും പാലിച്ചാണ് എംഎംഎല്‍ സംഗീതപ്രേമികള്‍ക്കായി ഈ സംഗീത സംഗമം അണിയിച്ചൊരുക്കിയത്.

ഉണ്ണികൃഷ്ണന്‍ - സൗത്താംപ്റ്റണ്‍, റെജി കോശി - സൗത്താംപ്റ്റണ്‍, ജിഷ്ണു - സൗത്താംപ്റ്റണ്‍, ജിതേഷ് തോമസ്- ലിവര്‍പൂള്‍, സീമ സൈമണ്‍-മാഞ്ചസ്റ്റര്‍, സോണി ചാക്കോ - മാഞ്ചസ്റ്റര്‍, ബെന്നി ജോസഫ് -മാഞ്ചസ്റ്റര്‍, റോയി മാത്യു - മാഞ്ചസ്റ്റര്‍, ജിനീഷ് സുകുമാരന്‍ - മാഞ്ചസ്റ്റര്‍, കിച്ചു സജു - മാഞ്ചസ്റ്റര്‍, ഷിബു പോള്‍ - ബോള്‍ട്ടണ്‍, സത്യനാരായണന്‍ - നോര്‍ത്താംപ്റ്റണ്‍, മുകേഷ് കണ്ണന്‍ - മാഞ്ചസ്റ്റര്‍, ജയന്‍ ആമ്പലി-ബ്ലാക്ക് പൂള്‍ എന്നീ കലാകാരന്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്.

സി എം ഡിജിറ്റല്‍സ് ക്യാമറയും ജോജോ തോമസ് ശബ്ദവും ഒരുക്കി. ഇത്രയും കലാകാരന്മാരെ ഒരുമിച്ച് ഒരു ഫേസ് ബുക്ക് ലൈവില്‍ എത്തിക്കുന്നത് ഇതാദ്യമായാണ്. മൂന്നു മണിക്കൂര്‍ നീണ്ട ഫേസ് ബുക്ക് ലൈവ് ഇതിനോടകം തന്നെ പതിനായിരക്കണക്കിന് സംഗീത പ്രേമികള്‍ കണ്ടു കഴിഞ്ഞു. സാങ്കേതിക മികവോടെ ഇത്തരം ഒരു എഫ്ബി ലൈവ് യുകെയില്‍ ആദ്യമായാണ് അരങ്ങേറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category