1 GBP = 96.00 INR                       

BREAKING NEWS

മരണത്തോടും ജീവിതത്തോടും ഒരേസമയം പോരാടുന്ന ഏഴുപേര്‍; ഈ നിസ്സഹായരുടെ കണ്ണുനീര്‍ നിങ്ങള്‍ ഇനിയും കാണാത്തതെന്തേ?

Britishmalayali
kz´wteJI³

കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഒത്തുചേര്‍ന്നുള്ള ആഘോഷ പരിപാടികള്‍ ഇല്ലായിരുന്നുവെങ്കിലും യുകെ മലയാളികളെല്ലാം ഓണം ഗംഭീരമായി തന്നെ ആഘോഷിച്ചു. അടുത്ത സുഹൃത്തുക്കളോടൊപ്പവും കുടുംബാംഗങ്ങളോടു ചേര്‍ന്നും പൂക്കളമിട്ടും സദ്യയുണ്ടും ഓണത്തെ അതിഗംഭീരമായി തന്നെ വരവേറ്റു. ഇപ്പോള്‍ എല്ലാവരും ആഘോഷത്തിന്റെ ആലസ്യത്തിലാണ്. എന്നാല്‍, ആഘോഷം പോയിട്ട് ഒരു കവിള്‍ കഞ്ഞി കുടിക്കുവാന്‍ പോലും സാധിക്കാതെ ജീവിതത്തോട് പോരാടുന്ന ഈ ഏഴു പേരുടെ വേദന ഇനിയും കാണാത്തവര്‍ നിരവധിയാണ്.

ഈ ഓണക്കാലം ആശ്വാസത്തിന്റെ പ്രതീക്ഷകള്‍ സമ്മാനിക്കുമെന്ന് കരുതി കാത്തിരിക്കുന്ന ഏഴു കുടുംബങ്ങളെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഓണം അപ്പീലിലൂടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയത്. ശ്വാസം കോശം ചുരുങ്ങുന്ന രോഗം മൂലം രണ്ടു വയസുമുതല്‍ വേദന അനുഭവിക്കുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി ജെറോണ്‍ ഷാന്റി എന്ന ഒന്‍പതു വയസുകാരന്‍, മന്തുരോഗവും വേരിക്കോസ് വെയിനും ബാധിച്ചു വ്രണമായി നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ കഴിയുന്ന പാലാ ഏഴാച്ചേരി സ്വദേശിയായ മോഹന്‍ദാസ്, ഭിന്നശേഷിക്കാരായ മക്കള്‍ക്കും അസുഖ ബാധിതയായ ഭാര്യയ്ക്കും വൃദ്ധരായ മാതാപിതാക്കള്‍ക്കും ഒപ്പം നില്‍ക്കേ കൂലിപ്പണി പോലും എടുത്താന്‍ നിവര്‍ത്തിയില്ലാതെ കഴിയുന്ന കോട്ടയം ജില്ലയിലെ മുണ്ടക്കയം പഞ്ചായത്തിലെ പുലിക്കുന്ന് മുളംകുന്ന് വാര്‍ഡില്‍ താമസിക്കുന്ന മഞ്ചേഷ് എന്ന് വിളിക്കുന്ന സന്തോഷ്, ഒരു വശം മുഴുവന്‍ തളര്‍ന്ന് കിടപ്പിലായി പോയ മൂവാറ്റുപുഴ കായനാട് സ്വദേശിയായ ഓട്ടോ ഡ്രൈവറായിരുന്ന 39 കാരനായ എല്‍ദോസ് പോള്‍ എന്നിവരാണ് സഹായം അഭ്യര്‍ത്ഥിച്ച ആദ്യ നാലു പേര്‍.
പള്ളിയങ്കണങ്ങളില്‍ ബാന്‍ഡ് സെറ്റുകളില്‍ തന്റെ ട്രമ്പറ്റ് കൊണ്ടു സംഗീതം ഉയര്‍ത്തി കുടുംബം പുലര്‍ത്തി വരവേ വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ ജില്ലയിലെ കാവാലം ചേന്നങ്കരി സ്വദേശി നാല്‍പത്തി രണ്ട് വയസ്സുള്ള മെജോ തോമസ് എന്ന യുവാവ്. കഴിഞ്ഞ എട്ടു വര്‍ഷമായി ക്യാന്‍സര്‍ രോഗത്തില്‍ വലയുന്ന ആലപ്പുഴ ചേര്‍ത്തലയിലെ കടലോരപ്രദേശത്ത് താമസിക്കുന്ന ജോസഫ്, നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി മുംബൈയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെ നടത്തിയ മെഡിക്കല്‍ ചെക്കപ്പില്‍ രണ്ട് കാന്‍സര്‍ രോഗങ്ങള്‍ കണ്ടെത്തുകയും ഇപ്പോള്‍ ന്യൂമോണിയ കൂടി ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ആഷ്‌ന എന്ന പെണ്‍കുട്ടി എന്നിവരുമാണ് ഓണം അപ്പീലിലൂടെ നിങ്ങളുടെ സഹായം തേടി എത്തിയത്.
എന്നാല്‍, ഈ ഓണ ദിനങ്ങളും അവര്‍ക്കു പ്രതീക്ഷ നല്‍കിയേക്കില്ലെന്ന സൂചനയാണ് ഇതുവരെ ലഭിച്ചിരിക്കുന്ന ഫണ്ടിലൂടെ വ്യക്തമാകുന്നത്. കാരണം, ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത് 5682.25 പൗണ്ട് മാത്രമാണ്. വിര്‍ജിന്‍ മണി വഴി ലഭിച്ച 4,412 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 5,162.25 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 520 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 5682.25 പൗണ്ടിലേക്ക് എത്തിയത്. ജീവിക്കാന്‍ പാടുപെടുന്ന കാലത്ത് കൊറോണയുടെ പ്രതിസന്ധി കൂടി എത്തിയതോടെ മുഴുപ്പട്ടിണിയിലേക്ക് തന്നെ നീങ്ങിയ ഏഴു കുടുംബങ്ങള്‍ക്കാണ് ഓണം അപ്പീലിലൂടെ സഹായമേകുവാന്‍ ശ്രമിക്കുന്നത്.
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category