1 GBP = 94.70 INR                       

BREAKING NEWS

ഐക്യരാഷ്ട്ര സംഘടന അസോസിയേഷന്‍ ഓസ്ട്രേലിയയുടെ സെക്രട്ടറിയായി മലയാളി പെണ്‍കുട്ടി; ഓസ്ട്രേലിയക്കാരെയും പിന്തള്ളി ചേര്‍ത്തലക്കാരി തെരേസ ജോയി സ്വന്തമാക്കിയത് യുഎന്‍എഎയുടെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി എന്ന റെക്കോര്‍ഡും: മുഴുവന്‍ ലോകരാജ്യങ്ങളുടെയും ദേശീയഗാനം ഹൃദ്യമാക്കി താരമായ തെരേസ ഇനി വിവിധ രാജ്യങ്ങളില്‍ ദേശീയഗാനം ആലപിക്കാനുള്ള തയ്യാറെടുപ്പില്‍

Britishmalayali
kz´wteJI³

ബ്രിസ്‌ബേന്‍: ഓസ്ട്രേലിയക്കാരെയും പിന്തള്ളി യുഎന്‍എഎയുടെ സെക്രട്ടറി പദവിയിലെത്തി മലയാളി പെണ്‍കുട്ടി. ഐക്യരാഷ്ട്ര സംഘടന അസോസിയേഷന്‍ ഓസ്ട്രേലിയയുടെ (യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓഫ് ഓസ്ട്രേലിയ യുഎന്‍എഎ) സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടി ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായും റെക്കോര്‍ഡ് ഇട്ടു. ഓസ്ട്രേലിയയിലെ വിദ്യാര്‍ത്ഥിനിയായ തെരേസ ജോയിയാണ് ചെറിയ പ്രായത്തില്‍ ഉന്നത പദവിയിലെത്തിയത്.

20കാരിയായ തെരേസ യുഎന്‍എഎ ക്വീന്‍സ്ലാന്‍ഡ് ഡിവിഷന്‍ സെക്രട്ടറിയാണ്. ചേര്‍ത്തല സ്വദേശിനിയായ തെരേസ ക്വീന്‍സ് ലാന്‍ഡ് ഗ്രിഫിത് സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ സൈക്കോളജി-ക്രിമിനോളജി വിദ്യാര്‍ത്ഥിനിയാണ്. യുഎന്‍എഎയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തെരേസ ദേശിയ ഗാനം ആലപിച്ച് നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തെരേസയും സഹോദരി ആഗ്നസും ചേര്‍ന്ന് മുഴുവന്‍ ലോകരാജ്യങ്ങളുടെയും ദേശീയഗാനം ഹൃദിസ്ഥമാക്കിയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.

ഒക്ടോബര്‍ 24 ന് യുഎന്നിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ ദേശീയഗാനം ആലപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിലൂടെ ലഭിക്കുന്ന വരുമാനം സേവനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. സാമൂഹിക സേവനത്തിന്റെ പാദയില്‍ സഞ്ചരിക്കുന്ന തെരേസയും ആഗ്‌നസും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കുന്ന ആഗ്നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷനും ഇരുവരും ചേര്‍ന്നു നടത്തുന്നു.

മുന്‍ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ക്ലെയര്‍ മോര്‍ (പ്രസിഡന്റ്) അടക്കമുള്ളവരാണു യുഎന്‍എഎയുടെ മറ്റു ഭാരവാഹികള്‍. സിനിമാ സംവിധായകന്‍ ജോയ്.കെ.മാത്യുവിന്റെയും ജാക്വിലിന്റെയും മകളാണു തെരേസ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category