1 GBP = 94.70 INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍ 14 -ാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

ഈ ധ്യാനഗുരുക്കന്മാരെ എങ്ങനെ വിശ്വസിക്കും.

ബ. നായ്ക്കം പറമ്പിലച്ചന് ഒരു തുറന്ന കത്ത്.
ബിഷപ്പ്  ഫ്രാങ്കോയേ വിശുദ്ധനാക്കുന്നവര്‍

എതാണ്ട് രണ്ടു മൂന്നു മാസക്കാലം കേരളത്തിലെ മാധ്യമങ്ങളിലെന്നല്ല ലോക മാധ്യമങ്ങളില്‍പോലും നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് ബിഷപ്പ് ഫ്രാങ്കോ. സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ബിഷപ്പിനെ ബലാല്‍സംഗ കേസില്‍ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കന്യാസ്ത്രീകള്‍ സത്യാഗ്രഹം ഇരിക്കുന്നതും തല്‍ഫലമായി ബിഷപ്പ് അറസ്റ്റ്‌ചെയ്യപ്പെടുന്നതും. ഇന്ന് സമുദായവും സമൂഹവും അദ്ദേഹത്തെ ളോഹയ്ക്കുള്ളിലെ ഒരു കൊടും ക്രിമിനലായിമുദ്രകുത്തിക്കഴിഞ്ഞു കാരണം അത്രയും ശക്തവും വ്യക്തവുമായ തെളിവുകളില്ലാതെ ഒരു ബിഷപ്പിനെയും മറ്റും പോലീസ് അറസ്റ്റു ചെയ്യുകയില്ല എന്നുള്ള സത്യം ഏവര്‍ക്കും അറിയാം. മാത്രമല്ല ആരോപണം ഉന്നയിച്ചിരിക്കുന്നത് സാധാരണ സ്ത്രീയല്ല തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീ ആണ് താനും. ബിഷപ്പിന്റെ പീഡനം സഹിക്കവയ്യാതെ ഇപുപതോളം കന്യാസ്ത്രീകള്‍ സഭാ വസ്ത്രം ഉപേക്ഷിച്ചു പോയി എന്നും വാര്‍ത്ത കണ്ടു.
എന്നാല്‍ ഈ ഫ്രാങ്കോയെ വെള്ളപൂശിയും വിശുദ്ധനാക്കിയും പ്രസിദ്ധ ധ്യാനഗരുവായ നായ്ക്കം പറമ്പില്‍ അച്ചന്‍ നടത്തിയ പ്രഭാഷണം ഇന്ന് യൂട്യൂബില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അതു കേട്ടപ്പോള്‍ മാരകമായ ഒരു ഹൃദയവേദന അനുഭവപ്പെട്ടു. കാരണം. ഭാരതത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍ നിന്നും നാനാ ജാതിമതസ്ഥര്‍ ഒത്തുകൂടി ധ്യാനിച്ച്, ആത്മീയ നിര്‍വൃതി അനുഭവിച്ചും ആകുലതകളും വേദനകളും ദൈവത്തിനു സമര്‍പ്പിച്ചും മടങ്ങിപ്പോകുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ അധിപനായ ഇദ്ദേഹം ബലാല്‍സംഗ വീരനെന്ന് ലോകം മുദ്രകുത്തപ്പെട്ട ഫ്രാങ്കോ മുളയ്ക്കനു വേണ്ടി ഓശാന പാടുന്നതു കേട്ടപ്പോള്‍ വിശ്വാസികളടെ മനസ്സു മരവിച്ചു പോയി എന്നു പറയാം. മാത്രമല്ല അദ്ദഹത്തെ വിശുദ്ധനാക്കുവാനുള്ള ശ്രമവും അദ്ദേഹം നടത്തുന്നു.
ബിഷപ്പ് ഫ്രാങ്കോയെപ്പറ്റി നായ്ക്കംപറമ്പിലച്ചന്‍ പറയുന്ന വചനകങ്ങളില്‍ ചിലത്
1.   ബിഷപ്പിന്റെ പുഞ്ചിരിയെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ പുഞ്ചിരിയോട് ഉപമിച്ചിരിക്കുന്നു.!
2.   ജയിലില്‍ അടയ്ക്കപ്പെട്ട രക്തസാക്ഷികളായ അപ്പസ്‌തോലന്മാരോട് ഇദ്ദേഹത്തെ ഉപമിച്ചിരിക്കുന്നു.
3.   ബിഷപ്പിനെതിരെയുള്ള ആരോപണം ജൂഗുപസാവഹമായ ആരോപണമാണ്.!
4.   യേശുവാകുന്ന കുഞ്ഞാടിനെ മനുഷ്യ വര്‍ഗ്ഗത്തനു ബലിയായി ദൈവം തിരഞ്ഞെടുത്തതുപോലെ കോടാനുകോടി വ്യഭിചാരങ്ങളും നുണപ്രചരണങ്ങളും നടമാടുന്ന ആധുനിക ലോകത്തിനു വേണ്ടി ദൈവം തെരഞ്ഞെടുത്ത ഊനമറ്റ കുഞ്ഞാടാണ് ബിഷപ്പ് ഫ്രാങ്കോ. തുടര്‍ന്ന് ഒരു 'ഹല്ലേലുയാ'' യും അച്ചന്‍ ചൊല്ലുന്നു. 
അവസാനം അച്ചന്‍ പറയുന്ന ''പിതാവേ ഇവരീ ചെയ്യുന്നതെന്താണ് അറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ'' എന്ന്.
അപ്പോള്‍ ഈ കന്യാസ്ത്രീകള്‍ ആര്? അവര്‍ക്കു പിന്തുണ നല്‍കിയ പുരോഹിതര്‍ ആര്?
ബിഷപ്പിനെതിരെ ജുഗുപ്‌സാവഹമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് അച്ചന്റെ തിരുവചനം. അപ്പോള്‍ ഈ കന്യാസ്ത്രീകള്‍ ഇത്രനികൃഷ്ടരോ?  നിരപരാധിയായ ഒരു വ്യക്തിയെ അതും ഒരു ബിഷപ്പിനെ വ്യാജ ബലാല്‍സംഗ കേസില്‍ കുടുക്കി ജയില്‍ അടപ്പിച്ച ഈ കന്യാസ്ത്രീകളെപ്പറ്റി അച്ചന്റെ അഭിപ്രായം എന്ത്? ബിഷപ്പ് നിരപരാധിയെങ്കില്‍ ലോകത്തില്‍ ജനിച്ചിട്ടുള്ള ഏറ്റവും നികൃഷ്ടരും നീചരുമായ സ്ത്രീകളായിരിക്കുമല്ലോ ഈ കന്യാസ്ത്രീകള്‍.
 ഏതായാലും ലോകം തന്നെ ബലാല്‍സംഗ വീരനെന്നു മുദ്രകുത്തി ബിഷപ്പ് ഫ്രാങ്കോയെ ന്യായീകരിച്ചതു വഴി ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ പവിത്രതയ്ക്കു കളങ്കം ചാര്‍ത്തുകയാണ് ഫാദര്‍ ചെയ്തത് എന്നതില്‍ തര്‍ക്കമില്ല. ഒരു ബലാല്‍സംഗ വീരനെ ന്യായീകരിക്കുക വഴി നായ്ക്കംപറമ്പിലച്ചന്റെ മനോവ്യാപാരവും മനസ്സാക്ഷിയും എന്തെന്ന് ലോകത്തിനു മുമ്പാകെ അനാവൃതമാക്കപ്പെട്ടു കഴിഞ്ഞു.  ഈ ബിഷപ്പിനെ യേശുവിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അപ്പസ്‌തോല•ാരോടും കളങ്കമറ്റ ബലിയാടിനോടും ഉപമിച്ചത് നിന്ദ്യവും നീചവും നികൃഷ്ടവും ആയ ഒരു നടപടിയാണെന്നതിലും സംശയമില്ല. മാത്രമല്ല ഇദ്ദേഹത്തിന്റെ ചിത്രം വച്ച കലണ്ടര്‍ തൃശ്ശൂര്‍ രൂപത പുറത്തിറക്കിയിരിക്കുന്നു ഭിത്തിയില്‍ സ്ത്രീകള്‍ ഇതു  കണ്ടാല്‍    ഞെട്ടി വിറയ്ക്കും എന്നു നിസ്സംശയം പറയാം
   ഇതെല്ലാം  ഭാവിയില്‍    ഇദ്ദേഹത്തെ വിശുദ്ധനാക്കുവാനുള്ള   ശ്രമത്തിന്റെ   ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അരനൂറ്റാണ്ട് മുമ്പ് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച മറിയക്കുട്ടിക്കൊലക്കേസിലെ പ്രതി ഫാദര്‍ ബൈനഡിക്റ്റിനെ വിശുദ്ധനാക്കുവാനുള്ള ശ്രമം സഭ നടത്തുകയുണ്ടായി. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നുള്ള ആപ്തവാക്യം സാംശീകരിച്ചു വിധി നടപ്പാക്കുന്ന കോടതിയാണ് ഇന്ത്യന്‍ നീതിന്യായ കോടതി. ഹൈക്കോടതി ശിക്ഷ വിധിക്കുകയും സുപ്രിം കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കുകയും ചെയ്ത വ്യക്തിയാണ് ഫാദര്‍ ബെനഡിക്റ്റ്. അത്രയ്ക്കു വ്യക്തവും ശക്തവുമായ തെളിവുകളില്ലാതെ ഒരു വ്യക്തിയെ അതും  ഒരു പുരോഹിതനെ ഇന്ത്യയിലെ ഒരു കോടതിയും ശിക്ഷിക്കുകയില്ലെന്ന് ഏവര്‍ക്കും അറിയാം. ആ ബെനഡിക്‌സിനെ പോലും വിശുദ്ധനാക്കാന്‍ ശ്രമിക്കുന്ന സഭ പിന്നെ ഫ്രാങ്കോയെ വിശുദ്ധനാക്കുകയില്ലേ? ഇനിയും അടുത്ത തലമുറ വിശുദ്ധനയ ഫ്രാങ്കോയെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന ്‌സന്ധ്യാ സമയങ്ങളില്‍ പ്രാര്‍ത്ഥിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഈ ബിഷപ്പിനു വേണ്ടി വിശ്വാസികള്‍ കൊന്ത ചൊല്ലി റോഡിലൂടെ നടന്ന് പ്രാര്‍ത്ഥിച്ചതായി വാര്‍ത്ത കണ്ടു. അപ്പോള്‍ തോന്നിപ്പോകുന്ന കൊന്തയല്ല കുരിശുന്റെ വഴിയായിരുന്നു   ചൊല്ലേണ്ടിയിരുന്നതെന്ന.് അപ്പോള്‍ നായ്ക്കംപറമ്പിലച്ചന്‍ ഉദ്ധരിച്ച ആ ബൈബിള്‍ വാക്യം ഒരിക്കല്‍ കൂടി ഉദ്ധരിക്കപ്പെടുകയാണ്. 'പിതാവേ ഇവരീ ചെയ്യുന്നതെന്താണ് അറിയായ്കയാല്‍ ഇവരോടു ക്ഷമിക്കേണമേ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category